കാവടിപ്പൂക്കളുടെ കൂട്ടുകാരന്‍

രാജീവേ കുറച്ചു പൂവ് ഉണ്ടാക്കിത്തരാമോ ....... തൈപ്പൂയം ആയാൽ ആവശ്യക്കാരുടെ  പതിവ്  ചോദ്യം ..............

തൈപ്പൂയത്തിന്റെ കാര്യം വരുമ്പോൾ ഓർമ്മ വരുന്നത് രാജീവ് എന്ന യുവ്വാവിനെ കുറിച്ചാണ്.തൈപ്പൂയത്തോടനബന്ധിച്ചു ഉദ്യോഗവുമായി ബന്ധപ്പെട്ടു ഒരു ഫീച്ചര്‍ എഴുതുവാന്‍ ആയിരുന്നു അന്ന് ഞാന്‍ രാജീവിനെ  സന്ദര്‍ശിച്ചത്‌ .സുപരിചിതനും നാട്ടുകാരനുമായ രാജീവിനെ  കാണുവാൻ ചെല്ലുന്ന സമയത്തു കാവടി പൂക്കൾ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.സഹായത്തിന്  രവിച്ചേട്ടനും.

എന്റെ ഡയറിയും കയ്യില്‍ പിടിച്ചുള്ള പതിവില്ലാതെയുള്ള  
വരവ് കണ്ടപ്പോള്‍ ആള്‍ ഒന്ന് അത്ഭുതപെട്ടു.ആള്‍ എന്നോട്‌ ചോദിച്ചൂ എന്താ അപ്പൂസേ പതിവില്ലാതെ ഇങ്ങോട്ടേക്ക്. രവിചെട്ടന്‍ പറഞ്ഞു എന്തോ കോള്‍ ഉണ്ടല്ലോ.വന്ന കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ ഇരുവരും ചിരിച്ചു.അപ്പോള്‍ നാളെ പേപ്പറില്‍ കാണാം അല്ലെ. ഞാനും ഒന്ന് ചിരിച്ചു.




സംസാരിക്കുന്നതിനിടെ മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു,പക്ഷെ ആൾ അത് ശ്രദ്ധിക്കുന്നതെ ഇല്ല"അത് നോക്കണ്ട, പുതിയ വല്ല ഓർഡറും ആയിരിയ്ക്കും ഈ അവസാന സമയത്ത്‌.എല്ലാവരും ഈ മുഹൂര്‍ത്ത സമയത്തെ വിളിക്കൂ പൂവിന് വേണ്ടി ,ഇപ്പോൾ ഏറ്റെടുത്തേക്കുന്ന ഓർഡറുകൾ തന്നെ തീർന്നിട്ടില്ല ,പിന്നെ എങ്ങനെയാ പുതിയത് എടുക്കുന്നത് ഇതായിരുന്നു അതിനുള്ള ആളുടെ മറുപടി.പലരും ചിലേപ്പാൾ ചിന്തിച്ചേക്കാം, ഇവനെന്താ ഇത്ര ജാഡ എന്ന്, പക്ഷെ ഇതാണ് പൂയം അടുക്കുമ്പോളേക്കും ഉള്ള അവസ്ഥ.

എളങ്കുന്നപ്പുഴ തെക്കേ കളപ്പുരയ്ക്കൽ രാജീവ് തൈപ്പൂയ സമയത്തു കാവടിപ്പൂക്കൾ ഉണ്ടാക്കുന്ന ജോലിയിൽ ഏർപ്പെട്ടിട്ട്  ഏകദേശം 15 വർഷത്തോളമായി . അയൽവക്കത്തെ കരടിപ്പറമ്പിലെ ഉണ്ണികൃഷ്ണൻ(അതും ഒരു സുപരിചിതന്‍) ചേട്ടന്‍ പൂവ് ഉണ്ടാക്കുന്നത് കണ്ടിട്ടാണ് രാജീവ് ഇതിലേക്കിറങ്ങുന്നത്.മുന്‍പൊക്കെ കാവടി ഡിസൈനിങ്ങും ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ സമയപരിമിതി മൂലം പൂവുണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ഓരോ കൊല്ലം കഴിയുന്തോറും ആവശ്യക്കാർ ഏറെ ഉണ്ട് എന്നതും ഉത്തരവാദിത്തത്തോടെ മനോഹരമായി പൂക്കൾ ഉണ്ടാക്കി കൊടുക്കുന്നത്  കൊണ്ടും രാജീവിന്റെ പൂക്കൾക്കു ആവശ്യക്കാര്‍ ഏറെയാണ്.
താന്‍ ഉണ്ടാക്കിയ കാവടിപ്പൂക്കളുമായി രാജീവ്‌ 

തൈപ്പൂയത്തിന്  നാഗസ്വരത്തിന്റെയും ശിങ്കാരിമേളത്തിന്റെയും താളത്തിന് അനുസരിച്ച് ഭക്തർ പലതരത്തിലുള്ള പൂക്കാവടികൾ തോളിലേററ്റി ആടുന്നതു കാണുമ്പോൾ നമ്മൾ എല്ലാവരും അതില്‍ മതി മറന്നു ആസ്വദിക്കും.കാഴ്ചക്കാർക്ക് ഒരിക്കലും  മനസ്സിലാവണം എന്നില്ല
ഈ പൂക്കാവടികൾ ഉണ്ടാക്കുന്നതിനു പുറകിലെ ബുദ്ധിമുട്ടുകൾ കാരണം.അവർ ആസ്വാദകർ മാത്രമാണ്.

ആട്ടത്തിന്റെ ഏകദേശ രൂപം കഴിഞ്ഞ സ്ഥിതിക്ക്‌ നമുക്ക്‌ ഇനി അണിയറയിലെ കാഴ്ചകള്‍ കാണാം .
തൈപ്പൂയത്തിനു രണ്ടു മാസം മുന്നേ തന്നെ ഇതിന്റെ ജോലികൾ തുടങ്ങുന്നു.തൈ ഓലയുടെ നീളം കൂടിയ  ഈർക്കിൽ വെയിലത്ത് വാട്ടി അതിന്മേൽ ആദ്യം മൊട്ടു ചുറ്റിയതിനു ശേഷമാണ് പൂവുണ്ടാക്കുന്നത്.അത് കഴിഞ്ഞു അതിന്മേൽ തണ്ടു ചുറ്റി പരുത്തിക്കോലിന്മേൽ ഓരോ പൂവായി നീളം കുറഞ്ഞ പൂക്കൾ ആദ്യം വെച്ച് അടിയിലേക്ക് നീളക്കൂടുതൽ ഉള്ള പൂക്കൾ വെച്ച് ഒരു കുടപ്പൻ ആകൃതിയിൽ കാവടി ചെണ്ട് ഉണ്ടാക്കുന്നു.

ചെമ്പരത്തി,റോസ്,ജമന്തി,ഗ്ളാസ് പേപ്പർ തുടങ്ങിയ പലവർണ്ണത്തിലുള്ള കാവടി പൂക്കൾ ആണ് സർവ സാധാരണമായി കാണുന്നത് .ക്രേപ് പേപ്പർ വെട്ടി പല ഡിസൈനിലുള്ള അച്ചുകൾ ഉപയോഗിച്ച് കൊത്തി എടുത്താണ് ചെമ്പരത്തി പോലെ ഉള്ള പൂക്കൾ ഉണ്ടാക്കുന്നത്.ആവശ്യക്കാർ ഏറെയും ഈ പൂക്കൾക് തന്നെയാണ്.ജമന്തി പൂക്കൾ  ഉണ്ടാക്കാൻ ആണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് എന്ന് രാജീവ് പറയുന്നു.മറ്റു പൂക്കൾ ഉണ്ടാകുന്നതിൽ നിന്ന് വ്യത്യസ്തമായി അച്ചിൽ കൊത്താതെ ചൈനീസ് പേപ്പർ കത്രികക് മുറിച്ചു ഇതളുകളുടെ ആകൃതിയിൽ ഡിസൈൻ ആക്കിയ  ശേഷം ആണ് ജമന്തി പൂവ് ഉണ്ടാക്കുന്നത്.

പൂവൊക്കെ ഉണ്ടാക്കിയാൽ മാത്രം പോരാ, പൂയം ആവുന്നവരെ സൂക്ഷിച്ചു വെയ്ക്കുക. അതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെ ആണ്. ഉണ്ടാക്കിയ പൂവുകൾ  മഞ്ഞും വെയിലും ഏൽക്കാതെ സൂക്ഷിക്കണം. അതല്ല എങ്കിൽ  അത് മങ്ങി പോകാനുള്ള സാധ്യത ഏറെയാണ്. ആദ്യകാലത്തു  ഇത് അറിയാതെ പറ്റിയ ഒരു അബദ്ധത്തെ കുറിച്ചു ആള്‍ പറഞ്ഞു .

ഒരു ഡസൻ ക്രേപ് പേപ്പർ ഉപയോഗിച്ച് 72 പൂക്കൾ ഉണ്ടാക്കാം.ഒരു പൂവ് ഉണ്ടാക്കാൻ 4/5 മിനിറ്റ് മതി എന്നാണു രാജീവ് പറയുന്നത്. അത് ഇത്തവണ  ഏകദേശം 5000 നു മേളിൽ  പൂക്കൾക്കാണ് ഓർഡർ എടുത്തേക്കുന്നത്.ഒരു പൂവിനു അഞ്ചു രൂപയാണ് ഈടാക്കുന്നത്. ഇത്തവണ വല്യ ചെണ്ട് ഒന്നുമില്ല.  ഒരു ഒരു ചെണ്ടിൻമേൽ ഏറ്റവും കുറവ് 25 പൂവിന്റെ  മുതൽ 525 പൂവ് വരെ മാത്രം.സാധാരണയായി 600 -700 പൂക്കൾ ആണ് ഒരു 
ചെ ണ്ടിന്മേൽ കയറുന്നത് .  ഒരു പരിധിയിൽ കൂടുതൽ  പൂക്കൾ കാവടിയിൽ കേറിയാൽ അത് അഭംഗിയായി തോന്നുന്നത് കൊണ്ടും ഉയരക്കൂടുതൽ കാരണം കാറ്റു പിടിക്കുന്നത് കൊണ്ടും   ഇതു എടുത്ത് ആടാനുള്ള ഒരു ബുദ്ധിമുട്ടും കൊണ്ടും  മാക്സിമം 750  വരെ ഉള്ള ചെണ്ടാണ് കെട്ടുന്നത് എന്ന് രാജീവിന്റെ സഹായിയും ഈ മേഖലയിൽ   വര്ഷങ്ങളുടെ പരിചയ സമ്പത്തുള്ള രവിചേട്ടന്‍  പറയുന്നു.
ചെണ്ട് കിട്ടുന്ന തിരക്കില്‍ രവിച്ചേട്ടന്‍

പൂക്കൾ ഓർഡർ നൽകുന്ന പലരും പരിചയക്കാർ ആയതുകൊണ്ടും , ഇതിനോട് ഒരു താൽപ്പര്യം ഉള്ളതുകൊണ്ടും മാത്രം ആണ് ദിവസേന യുള്ള ജോലിക്കു പുറമെ ഇതിനു വേണ്ടി  സമയം കണ്ടെത്തി ഈ കുറഞ്ഞ നിരക്കിൽ ഇത്ചെ യ്തു കൊടുക്കുന്നത്.പ്രധാനമായും എളങ്കുന്നപ്പുഴ വേൽ മുരുക കാവടി സംഘം, ഓച്ചന്തുരുത് കൈപ്പിള്ളി കാവടി സംഘം ,ഭയ്യക്കര കാവടി സംഘം തുടങ്ങിയവർക്കാണ് രാജീവ് പൂക്കൾ ഉണ്ടാക്കി കൊടുക്കുന്നത്.


താൻ ഉണ്ടാക്കിയ ഈ കാവടി പൂക്കൾ തന്റെ സ്വന്തം എളങ്കുന്നപ്പുഴ തേവരുടെ മുന്നിൽ   ആടുമ്പോൾ   ഉണ്ടാകുന്ന   മാനസിക സന്തോഷം അത് അത് തന്നെ ആണ് ഓരോ കൊല്ലവും ഇത് ചെയ്യാനുള്ള പ്രചോദനവും എന്നാണു രാജീവ് പറയുന്നത്.എളങ്കുന്നപ്പുഴ തേവരുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
                 ഹര ഹരോ ഹര ഹര 


Comments

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി