Posts

Showing posts from June 25, 2017

പനി ഭ്രാന്തുകള്‍

Image
നിനക്ക്‌ ഇതെന്ത ,എപ്പോളും പനി ആണല്ലോ,പണ്ട് കൂട്ടുകാര്‍ എപ്പോളും ചോദിക്കുന്ന ഒരു കാര്യമാണ്.മൂന്നാല് കൊല്ലം മുന്നേ ഉള്ള സമയത്തൊക്കെ കാലാവസ്ഥ ഒന്ന് മാറിയാല്‍ മതി അപ്പോളേക്കും പനി ജലദോഷം ഒക്കെ ആയി.പിന്നെ ടോണ്‍സിലെററ്റിസ് പ്രശ്നം അല്പം ഉള്ളതുകൊണ്ട് അതിന്റെ വക വേറെയും. കഴിഞ്ഞ കുറച്ചു  നാളായിട്ടുള്ളൂ ഇതിനൊരു മാറ്റം വന്നിട്ട്.തുടങ്ങിയാല്‍ ഒരു മൂന്നു ദിവസം പോയി കിട്ടി.പഠിക്കുന്ന സമയത്ത് ഇത് ശരിക്കും ആസ്വദിച്ചു.കാരണം സ്കൂളില്‍ ടീച്ചര്‍മാരുടെ തല്ലില്‍ നിന്ന് പലപ്പോളും രക്ഷിച്ചത് ഈ പനി ആണ്.പക്ഷെ ജോലി സമയത്ത് ഇത് ശരിക്കും പണി  തന്നു .പ്രത്യേകിച്ചു പി എസ് എന്‍ ല്‍ ജോലി ചെയ്യുമ്പോള്‍.നമ്മള്‍ പനി  ആണ്,വയ്യ എന്നൊക്കെ പറഞ്ഞു  വീട്ടില്‍ ഇരുന്നാല്‍ അടുത്ത ദിവസം നമ്മള്‍  കാണുന്നത് നമ്മുടെ സെയില്‍ മറ്റൊരാള്‍ അടിച്ചോണ്ട് പോയിട്ട് നമ്മളെത്തന്നെ വിളിച്ചു പറയുന്ന കാഴ്ചയാണ്. അത് കൊണ്ട് എത്ര വയ്യാ എങ്കിലും  ജോലിക്ക് പോകും. അമ്മയും തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ശ്രീക്കുട്ടന്റെ അമ്മയും അച്ഛനും (ഇന്ദിരാമ്മയും ശ്രീക്കുട്ടന്റെ അച്ഛനും ) ഇപ്പോഴും എപ്പോഴും  പറയുന്ന കാര്യമാണ്പനി വന്നാല്‍ അച്ഛനും മകനും ഒര

പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം

Image
മലയാളിയെ സംബന്ധിച്ചിടത്തോളം ആന എന്നത് വികാരമാണ്.പണ്ട് കാലത്തു തറവാടിന്റെ  വലുപ്പം കാണിക്കുവാനും  അഭിമാനത്തിന്റെ പ്രതീകമായിട്ടൊക്കെ  ആയി ആനയെ  ഉപയോഗിച്ചിരുന്നതെങ്കില്‍  ഇന്നത്‌ മാറി നോട്ടുകെട്ടുകള്‍ക്ക് വേണ്ടി മാത്രം  ആവുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല്യ.എല്ലാവര്‍ക്കും  ആനയെ ഇഷ്ടമാണ്.ഇന്ന് ചില ഒറ്റപെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ മിക്ക ആനയുടമസ്ഥന്മാരും കഴിവതും   നല്ല രീതിയല്‍ തന്നെ  അവരുടെ ആനകളെ നോക്കുന്നുണ്ട്.പക്ഷെ ആനകളെ  മാത്രം നോക്കീട്ട് കാര്യമില്ലല്ലോ. ഇതിനെ കൈകാര്യം ചെയ്യേണ്ട ആളുകളെ കൂടി നോക്കണം . പണ്ട് കേട്ട  ഒരു പഴഞ്ചൊല്ലില്‍ പറയുന്നപോലെ "പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം". ഇതില്‍ ആനയുടെ പേരില്‍  പൈസ ലഭിക്കുന്നുവെങ്കിലും ആനയ്ക് അത് കൊണ്ട് യാതൊരു വിധത്തിലുള്ള ഗുണവും ഇല്ലാ എന്ന് ഈ അടുത്ത് ചരിഞ്ഞ രണ്ടു ആനകളുടെ  കാര്യങ്ങള്‍ കൊണ്ട് മനസിലാക്കാം. ഇന്ന് ഈ ഫീല്‍ഡില്‍ വളരെ  വിരോധാഭാസമായ കാഴ്ചകള്‍ ആണ് നമുക്ക്‌ കാണുവാന്‍ സാധിക്കുന്നത്.അതിനു ഉദാഹരണം തന്നെയാണ് ഈ അടുത്ത്  രണ്ടു ആനകള്‍ ചരിഞ്ഞ സംഭവം.അതിലേക്ക് അടുത്ത ലക്കത്തില്‍ കടക്കാം.അതെ പോലെ തന്നെയാണ്  മ