Posts

Showing posts from July 2, 2017

വരിക്കാശ്ശേരി ഓര്‍മ്മകള്‍

Image
വരിക്കാശ്ശേരി മന  തന്നെ എവിടെ യാത്ര പോകാന്‍ വിളിച്ചാലും ഇതാണല്ലോ അവസ്ഥ ,ഒരു മാതിരി ഉടക്ക് വര്‍ത്തമാനം പറയും ,താന്‍ വരണ്ടെന്കില്‍ വരൂ,എനിക്ക് എന്തായാലും തിരുമാന്ധാംകുന്നു ക്ഷേത്രത്തില്‍  പോകേണ്ട ആവശ്യം ഉണ്ട്.ആ വഴി ഒന്ന് രണ്ടു സ്ഥലത്ത് കൂടി  പറ്റ്യാ പോകാം. അന്നത്തെ ദിവസം വൈകീട്ട്  ജെ കെയോട്  പറഞ്ഞു ഞാന്‍ റെഡി, തടസ്സങ്ങളോന്നുല്ല്യാ.വെളുപ്പിനെ തന്നെ എഴുന്നേറ്റു 3.30 ആയപ്പോള്‍ എളങ്കുന്നപ്പുഴയില്‍ നിന്ന്  വള്ളുവനാടന്‍ യാത്ര ആരംഭിച്ചു.ഏകദേശം 6മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെ  എത്തുകയും  ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുകയും ചെയ്തു.കുറച്ചു നേരം അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു നടന്നു തൊട്ടു മുന്നിലുള്ള ഹോട്ടലില്‍ കയറി പ്രഭാത ഭക്ഷണം കഴിച്ചു. എന്താ ഇനി അടുത്ത പരുപാടി ,ഞാന്‍ ചോദിച്ചു,മറനാട്ട് മന,ഉടനടി ജെകെ യുടെ  മറുപടി വന്നു.രണ്ടു പേര്‍ക്കും ഇങ്ങനെയുള്ള മനകള്‍ ,പഴയ തറവാടുകള്‍ ഇതൊക്കെ പ്രാന്ത് ആയത് കൊണ്ട് കുഴപ്പമില്ല്യ. എങ്കില്‍ വൈകണ്ട ,നേരെ അങ്ങട് പോകാം എന്ന് പറഞ്ഞു തിരുമാന്ധംകുന്നിലമ്മയുടെ സന്നിധിയില്‍ നിന്ന് തിരിച്ചു.പാണ്ടിക്കാട്‌ ഭാഗത്താണ് ഈ മന .അകത്തു ഒരു ക്ഷേത്രം ഉണ്ട്.കൂടാതെ ആ പരിധിക്