Posts

Showing posts from April 9, 2017

പ്രായത്തെ വെല്ലുന്ന പ്രകാശം.ഒരു പെരുവന കാഴ്ചയില്‍ നിന്ന്

Image
പൂരങ്ങളുടെ കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ അലയടിക്കുന്നത് പെരുവനം ആറാട്ടുപുഴ പൂരങ്ങള്‍ ആണ് .ആചാരനുഷ്ടാന വിശേഷങ്ങള്‍ കൊണ്ട് വളരെയധികം സവിശേഷതകള്‍ നിറഞ്ഞ പൂരം ആണ് ഇത് .5 വര്ഷം മുന്നെ പെരുവനം പൂരത്തിനു പോയപ്പോൾ കണ്ട ഒരു കാഴ്ചയാണ് ഇത്. അപ്പോൾ തന്നെ ക്ലിക്ക് ചെയ്തു. രാവിലെ ഊരകത്തു നിന്നും ശിവകുമാറിനെ കാണാൻ വരുമ്പോൾ ആണ് ക്ഷേത്രത്തിനു സമീപത്തെ ഒരു ഓഫീസിനു മുന്നിലിരുന്ന് പ്രായമായ ഇദ്ദേഹം രാത്രി വിളക്കിനാവശ്യമായ പന്തം ചുറ്റുന്നത് കാണുന്നത്. ആരുടെ ഫോട്ടോയിലാണ് കണ്ടതെന്ന് ഓർമ്മയില്ല, എ നിക്ക് തോന്നുന്നു ജയേട്ടന്റെ ഫോട്ടോ യിൽ തന്നെ ആകണം, പറയാൻ കാരണം ആ ന, ഉത്സവം അതിലുപരി മേള കാർ അങ്ങനെ പൂരമായി ബന്ധപ്പെട്ടു വരുന്ന മിക്ക ഫോട്ടോസും പോസ്റ്റ് ചെയ്ത് എന്ന കൊതിപ്പിക്കുന്ന ഒരാളാണ് ജയേട്ടൻ. പറഞ്ഞു വന്നത് പന്തത്തിന്റെ കാര്യമാണ് .ഇവിടത്തെ തന്നെയാണ് എന്നു തോന്നുന്നു ഒരു ഫോട്ടോ കണ്ടിരുന്ന പന്തം ചുറ്റാനുള്ള തുണികൾ വെള്ളത്തിലിട്ട് പുഴുങ്ങി എടുക്കുന്നു. എഴുന്നള്ളിപ്പ് കഴിയുന്നവരെ തലേകെട്ട് കെട്ടിയ ഗജവീരൻമാരുടെ മുന്നിൽ കത്തി നില്ക്കുന്ന പന്തങ്ങളുടെ ഭംഗി ഒരു മനോഹര കാഴ്ചയാണ് .ഒരു ഉത്സവമോ പൂര മോ