Posts

Showing posts from 2018

വിഷു വന്നതും പോയതും അറിഞ്ഞില്യ

Image
പോയ വർഷത്തെ ഒരു ഓർമ്മ കുറിപ്പ്. 2017 സാധാരണ രണ്ടു ദിവസം മുന്നെ തന്നെ സമീപത്തുള്ള  വീടുകളിലൊക്കെ പടക്കം പൊട്ടിക്കുന്നത് കേൾക്കും,പക്ഷെ എന്താണാവോ ഇത്തവണ അതുണ്ടായില്ല. തലേ ദിവസം (ഇന്നലെ വൈകിട്ടും ഒന്നും കേട്ടില്ല. എന്തോ ആഘോഷിക്കാനായി ആർക്കും ഒരു താല്പര്യമില്ലാത്തത് പോലെ, അതിന് ആക്കം കൂട്ടുന്നത് പോലെ പതിവ് തെറ്റിച്ച് വിളിക്കാതെ വന്ന നമ്മുടെ അതിഥി മഴ, ദീപാരാധന കഴിഞ്ഞപ്പോഴെക്കും ഉഗ്രൻ കാറ്റ്, മിന്നൽ എന്നിവയും. ഏകദേശം അര മണിക്കൂർ തകർത്തു പെയ്തു എന്നു തോന്നുന്നു ,കാരണം അത്താഴ ശീവേലി പുറത്തേക്കിറങ്ങിയ നേരത്തും മഴ ആർത്തിരമ്പുന്നുണ്ടായിരുന്നു. വഴിയോരത്ത് പടക്ക കച്ചവടവും കൊന്ന പൂ കച്ചവടവും തകൃതിയായി നടക്കുന്നുണ്ടായിരുന്നുവോ എന്ന് അറിയില്ല, മഴ കാരണം അവരുടെ കഞ്ഞികുടി മുട്ടിട്ടുണ്ടാകും. സത്യം പറഞ്ഞാൽ ഹൊ ചൂടത്ത് നമ്മൾ മഴ പെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിക്കാതെ വന്ന ഈ മഴ കച്ചവടക്കാരുടെ മനസ്സിനെ വിഷമിപ്പിച്ചിട്ടുണ്ടാകും. ഇടയ്ക്ക് കറന്റു പോയതുകൊണ്ട്, ടി.വി കാണാനും പറ്റില്ല്യ .തൽ സമയം .ഇമ്മടെ അനിയൻ ജിത്തുവും മഴ കാരണം എവിടെ എങ്കിലും ഒന്ന് കേറി നിൽക്കണം, എന്ന ചിന്തയോടു കൂടി ഓടികി

ശില്പ സൗന്ദര്യത്തിന്റെ കാഴ്ചകള്‍ തേടി.ഒരു തഞ്ചാവൂര്‍ യാത്ര

Image
കലയുടെയും സാഹിത്യത്തിന്റെയും  പുകള്‍പെറ്റസാംസ്കാരിക നഗരി, ദ്രാവിഡ ശില്പ ചാതുര്യതയില്‍  മനോഹരമാക്കിയ  ചരിത്ര രേഖകളില്‍ സ്ഥാനം നേടിയ  തമിഴ്‌ നാട്ടിലെ തഞ്ചാവൂര്‍  ക്ഷേത്രം  ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കുക എന്നത് എന്റെ ഏറ്റവും വല്ല്യ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. ലോകാതിശയങ്ങളില്‍ ഒരെണ്ണം എന്ന് നമുക്ക്‌  നിസ്സംശയം പറയാന്‍ സാധിക്കുന്ന ഒരു ബ്രഹ്മാണ്ഡ ക്ഷേത്രം .സുഹൃത്തുക്കള്‍ എടുത്ത തഞ്ചാവൂര്‍ അടക്കമുള്ള തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളുടെ ചിത്രങ്ങളും കണ്ടപ്പോള്‍ ഇവിടം ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കണം എന്ന്  ഉറപ്പിച്ചിരുന്നു.അതിലുപരി ഒരു അടങ്ങാത്ത ആഗ്രഹമായി ഈ ക്ഷേത്രം സന്ദര്‍ശിക്കണം എന്ന്  മനസ്സില്‍ കൊണ്ട് നടന്നിരുന്നു. പഴമയുടെ ഗന്ധം പേറി ഏറെയൊന്നും പുതിയ നിര്‍മ്മിതികളൊന്നും ഇല്ലാത്ത ഒരു സാധാരണ നഗരം . മൂന്നാല് വര്‍ഷമായി പ്ലാന്‍ ചെയ്തിരുന്ന ഈ യാത്ര ഒന്ന് രണ്ടു തവണ  മുടങ്ങിഎങ്കിലും  ഒടുവില്‍ അത് കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായി.മണിച്ചേട്ടന്‍,ഹരി ച്ചേട്ടന്‍, രവി ച്ചേട്ടന്‍ പിന്നെ ഞാനും,ഞങ്ങള്‍ നാല് പേര്‍  ഹരിച്ചേട്ടന്റെ കാറില്‍ വ്യാഴാഴ്ച രാത്രി  8 മണിയോടെ  എളങ്കുന്നപ്പുഴയില്‍ നിന്ന്