Posts

Showing posts from October 15, 2017

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

Image
ഓരോ യാത്രയും ഓരോ അനുഭവങ്ങള്‍ സമ്മാനിക്കുന്നു എന്ന് ഞാന്‍ ഇതിനു മുന്നെയും എന്റെ ബ്ലോഗില്‍  എഴുതിയിട്ടുണ്ട്.അത് പോലെ ഉള്ള ഒരു യാത്രയായിരുന്നു ആറന്മുള ക്ഷേത്രത്തിലെ വള്ള സദ്യക്ക് പോയത്‌. ഐതിഹ്യം  ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. പമ്പയാറിന്റെ തീരത്തെ മനോഹരമായ ഈ  ക്ഷേത്രം പാണ്ഡവ ക്ഷേത്രങ്ങളില്‍ ഉള്‍പെട്ട ഒന്നാണ്.പഞ്ചപാണ്ടവന്മാരില്‍ ഒരാളായ അര്‍ജുനന്‍ പൂജിച്ചിരുന്ന  പാര്‍ഥസാരഥി   വിഗ്രഹ മാണ് ഇവിടെ പ്രതിഷ്ഠ.പമ്പയുടെ തീരത്ത് ബാലബ്രഹ്മചാരിയുടെ വേഷത്തിലെത്തിയ ഭഗവന്‍ ചാക്കന്മാര്‍ ആറുമുളകള്‍ കൊണ്ട് കെട്ടികൊടുത്ത ചങ്ങാടത്തില്‍ എത്തിയ ഇടമാണ് ഇടയാറന്മുള എന്നാണു പറയപ്പെടുന്നത്. ഇവിടെ സങ്കല്പം പാര്‍ത്ഥസാരഥിയുടേതാണെങ്കിലും മൂല വിഗ്രഹം നാലു തൃക്കൈകളോട് കൂടി നില്‍കുന്ന രൂപത്തിലുള്ള വിഷ്ണു വിഗ്രഹമാണ്.ഉയര്‍ത്തി പിടിച്ചിരിക്കുന്ന വലതു കൈയ്യില്‍ ഗദയും കൂടെ ലക്ഷ്മിദേവിയും ഭൂമിദേവിയും. ."നിലയ്ക്കല്‍ നാരായണ പുരത്തുണ്ടായിരുന്ന ഭഗവാന്റെ വിഗ്രഹം ഇളക്കിയെടുത്ത് കൊണ്ട് വന്നു ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ഉത്രട്ടാതി നാളില്‍ രാത്രിയില്‍ ഭൂതഗണങ്ങള്‍ മണ്ണിട്ട് പൊക്കിയെടുത്ത സ്ഥലത്ത് ഭൂമി ദേവി പ്രതിഷ്ടിച്ചു