Posts

Showing posts from April 16, 2017

സഹോ നിങ്ങൾ ഒരു സംഭവം തന്നെയാണെട്ടോ

Image
ഇതു പറയാൻ കാരണമായ സാഹചര്യം താഴെ  ഞാൻ വ്യക്തമാക്കുന്നുണ്ട്. എന്റെ എഫ്.ബിയിലെ ചില സുഹൃത്തകൾ അവർക്കു വേണ്ടി മാത്രം ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു. സ്വയം പരിഹാസ്യനാകുന്നതും മറ്റുള്ളവർ പരിഹസിക്കുന്നതും രണ്ട് തരത്തിലല്ലേ. കടപ്പുറത്ത് ചാകര വരുമ്പോൾ കടലിന്റെ മക്കൾ സന്തോഷിക്കുന്നതു പോലെ  നമ്മുടെ മീഡിയകൾ സന്തോഷം കൊണ്ട് അറമ്മതിക്കുകയാണ്.പ്രത്യേകിച്ച് ഫേസ് ബുക്ക് പോലെ ഉള്ള സോഷ്യൽ മീഡിയകൾ. ഒരൊന്നന്നര ചാകരയല്ലെ ഈ കുറച്ചു ദിവസങ്ങൾ ആയി അവർ വാരിക്കൊണ്ടിരിക്കുന്നത്,ബഹുമാനപ്പെട്ട ഒരു മന്ത്രിയുടെ പ്രസ്താവനകൾ മൂലം. ഒരു ഭൂമി കയ്യേറ്റ പ്രശ്നവുമായി ബന്ധപ്പെട്ട് നമ്മുടെ ഒരു മന്ത്രിയുടെ പ്രസ്താവനകൾ കേരളത്തിലെ സകലമാന ആളുകളും ആഘോഷിക്കുകയാണ് എന്ന കാര്യം ആൾ ഇരിക്കുന്ന മന്ത്രിസഭ അല്ലെങ്കിൽ ആൾടെ സഹപ്രവർത്തകർക്ക് മനസ്സിലാകാഞ്ഞിട്ടാണോ അല്ലെങ്കിൽ അവർ അറിഞ്ഞു കൊണ്ടാണോ ? ഇതൊക്കെ കാണുമ്പോൾ തോന്നുന്നത് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യന് 5 കൊല്ലം ഭരിക്കാൻ താല്പര്യം ഇല്ലെന്ന് തോന്നുന്നു. ഇത്രയൊക്കെ കേട്ടിട്ടും ഈ ഇയാളെ മന്ത്രിസഭയിൽ വെച്ചോണ്ടിരിക്കന്ന മുഖ്യമന്ത്രിയെ സമ്മതിക്കണം. ഭരിക്കുന്ന മന്ത്രിമാരുടെ സംസ്കാരം ഇങ്ങനെ ആണ

ഇത്തിത്താനം ഗജമേള.

Image
റെയ്ബാൻ ഗ്ലാസ്സും വെച്ച് പാന്റ്സും ഷൂസ് ഒക്കെ  ആയി കാരക്കോലുമായി അകത്തു നിന്ന് ചാടി ഇറങ്ങുന്ന ആളെ കണ്ടപ്പോ ആരും അതിശയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.ഇതാരാടാ ഈ ഫ്രീക്കൻ ചട്ടക്കാരൻ ..................... ഇത്തിത്താനം  ഗജമേള. ചങ്ങനാശ്ശേരിയിലെ ഇത്തിത്താനത്തു ഇളങ്കാവിലമ്മയുടെ സന്നിധിയില്‍ നടക്കുന്ന പ്രസിദ്ധമായ ഗജമേള ആന പ്രേമികള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്.ശക്തന്റെ നാട്ടിൽ  നിന്നും ഇങ്ങു തിരുവിതാംകൂറിന്റെ നാട്ടിൽ നിന്നും അഴകും നിലവും ഒത്തു ചേർന്ന കേമന്മാരായ ഗജവീരന്മാർ പങ്കെടുക്കുന്ന ഒരു ഗജമേള. ഒരു 10 വര്‍ഷങ്ങള്‍ക്ക് മുന്നേ ആണ്. ചേര്‍ത്തലയില്‍ പൂച്ചാക്കല്‍ ഇടപ്പങ്ങഴി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം.ചിറ്റ താമസിക്കുന്നത് അവിടെയാണ് .അച്ഛനും അമ്മയും അനിയനും രാവിലെ തന്നെ അവിടേക്ക് പോയി ഉത്സവം കാണാന്‍. അന്ന് അവിടെ വല്ല്യ വിളക്കായിരുന്നു.ഞാന്‍ അന്ന് ഫോട്ടോ കളര്‍ ലാബില്‍ ജോലി ചെയ്യുന്നു.എന്തോ കാരണവശാല്‍  ലീവ് എടുക്കാന്‍ സാധിക്കാത്തത് കാരണം എനിക്ക് അവരുടെ കൂടെ പോകുവാന്‍ സാധിച്ചില്ല. അന്ന്  അവിടെ പേരുകേട്ട ഗജ  വീരന്മാരെയാണ്  ആണ് എഴുന്നള്ളിക്കുന്നത് (ഇന്ന് അങ്ങനെയല്ല ,ആനോള്‍ടെ  എണ്ണം കുറച

കാവടിപ്പൂക്കളുടെ കൂട്ടുകാരന്‍

Image
രാജീവേ കുറച്ചു പൂവ് ഉണ്ടാക്കിത്തരാമോ ....... തൈപ്പൂയം ആയാൽ ആവശ്യക്കാരുടെ  പതിവ്  ചോദ്യം .............. തൈപ്പൂയത്തിന്റെ കാര്യം വരുമ്പോൾ ഓർമ്മ വരുന്നത് രാജീവ് എന്ന യുവ്വാവിനെ കുറിച്ചാണ്.തൈപ്പൂയത്തോടനബന്ധിച്ചു ഉദ്യോഗവുമായി ബന്ധപ്പെട്ടു ഒരു ഫീച്ചര്‍ എഴുതുവാന്‍ ആയിരുന്നു അന്ന് ഞാന്‍ രാജീവിനെ  സന്ദര്‍ശിച്ചത്‌ .സുപരിചിതനും നാട്ടുകാരനുമായ രാജീവിനെ  കാണുവാൻ ചെല്ലുന്ന സമയത്തു കാവടി പൂക്കൾ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.സഹായത്തിന്  രവിച്ചേട്ടനും. എന്റെ ഡയറിയും കയ്യില്‍ പിടിച്ചുള്ള പതിവില്ലാതെയുള്ള   വരവ് കണ്ടപ്പോള്‍ ആള്‍ ഒന്ന് അത്ഭുതപെട്ടു.ആള്‍ എന്നോട്‌ ചോദിച്ചൂ എന്താ അപ്പൂസേ പതിവില്ലാതെ ഇങ്ങോട്ടേക്ക്. രവിചെട്ടന്‍ പറഞ്ഞു എന്തോ കോള്‍ ഉണ്ടല്ലോ.വന്ന കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ ഇരുവരും ചിരിച്ചു.അപ്പോള്‍ നാളെ പേപ്പറില്‍ കാണാം അല്ലെ. ഞാനും ഒന്ന് ചിരിച്ചു. സംസാരിക്കുന്നതിനിടെ മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു,പക്ഷെ ആൾ അത് ശ്രദ്ധിക്കുന്നതെ ഇല്ല"അത് നോക്കണ്ട, പുതിയ വല്ല ഓർഡറും ആയിരിയ്ക്കും ഈ അവസാന സമയത്ത്‌.എല്ലാവരും ഈ മുഹൂര്‍ത്ത സമയത്തെ വിളിക്കൂ പൂവിന് വേണ്ടി ,ഇപ്പോൾ ഏറ്

പ്രേതനഗരം

Image
നമസ്കാരം  ഇത് ഒരു യാത്രാ വിവരണം ആണ്.ഇതില്‍ പ്രതിപാദിച്ചിട്ടുള്ള രാമേശ്വരം, ധനുഷ്കോടി,തിരുപ്രന്‍ കുണ്ട്രം,മധുര തുടങ്ങിയ സ്ഥലങ്ങളുടെ പ്രാധാന്യവും ഐതിഹ്യവും മറ്റു പൊതുവായ വിവരങ്ങളുമൊക്കെ ഇന്ന് ഗൂഗിളില്‍ ലഭ്യമായത് മൂലം അതൊന്നും ഇവിടെ എഴുതിയിട്ടില്ല .എന്നാലും ഒന്ന് രണ്ടു വാചകങ്ങള്‍ ഞാനും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.പ്രധാനമായും എന്റെ അനുഭവങ്ങള്‍ ,ഞാന്‍ കണ്ട കാഴ്ചകള്‍, എന്റെ ക്യാമറ കണ്ണുകള്‍കൊണ്ട് ഒപ്പിയെടുത്ത ചിത്രങ്ങള്‍ ഇത് മാത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.കുറച്ചു നാള്‍ മുന്നേയാണ് ഈ യാത്ര പോയത്‌.മറവി കാരണം പല കാര്യങ്ങളും ഇവിടെ എഴുതാന്‍ വിട്ടുപോയിട്ടുണ്ട്.ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഉദ്യമത്തിന് മുതിരുന്നത് അതായത്‌ ഒരു  യാത്രാ വിവരണം എഴുതുന്നത്‌ തെറ്റുകള്‍ ക്ഷമിക്കുക,തിരുത്തുക. . ധനുഷ്‌ കോടി ഒരു ദിവസം ബസ് സ്റ്റോപ്പിൽ നിന്നു വരുന്ന വഴിക്കാണ് ഒരു ചെറിയ പരസ്യ ബോർഡ് കണ്ണിലുടക്കിയത്.ഉടക്കാൻ കാരണം രാമേശ്വരം,ധനുഷ് കോടി എന്ന സ്ഥലങ്ങളുടെ പേര് അതിൽ കണ്ടതുകൊണ്ടായിരുന്നു.അതിലേക്ക് അല്പം കഴിഞ്ഞു വരാം.ശരവണം ടൂർസ്& ട്രാവൽസിന്റെ അടുത്ത യാത്രയുടെ ഒരു ബോർഡ് ആയിരുന്നു അത്. രമേശ്വരം, ധനുഷ് കോടി,മധു

ഓര്‍മ്മ കുറിപ്പുകള്‍.കുഞ്ഞുമോന്‍ ചേട്ടന്‍

Image
എന്‍റെ പ്രൊഫൈലില്‍ കുറച്ചു നാള്‍ മുന്നേ ഇത് പോസ്റ്റ്‌ ചെയ്തിരുന്നു .പക്ഷെ അന്ന് കുറച്ചു കാര്യങ്ങള്‍ എനിക്ക് എഴുതുവാന്‍ പറ്റിയില്ല.  പ്രത്യേകിച്ച് ഈ വിവരണത്തിന്റെ അവസാന ഭാഗത്ത് എഴുതിയ കാര്യങ്ങള്‍. ഇവിടെ അതും കൂടി കൂട്ടി ചേര്‍ത്തു വീണ്ടും എഴുതുന്നു. കുറച്ചു വർഷങ്ങൾക്ക് മുന്നേ ആണ്.തിരുവാണിക്കാവാനയ്ക്ക് കുഞ്ഞുമോൻ ചേട്ടൻ വന്ന സമയം.ഒരു ദിവസം രാവിലെ തീരുമാനിച്ചു, ഒന്ന് തൃശ്ശൂർക്ക് ഇറങ്ങിയാലോ എന്ന് .സന്തത സഹചാരികളിൽ ഒരാളായ ശ്രീക്കുട്ടനെ വിളിച്ചപ്പോൾ ആൾ വരാം ആള്‍ക്ക് എന്തായാലും ഗുരുവായൂർ ഒന്നു ചെല്ലേണ്ട ആവശ്യമുണ്ട്. അതു കഴിഞ്ഞ് നേരെ അങ്ങോട്ട് പോകാം എന്നു പറഞ്ഞു രാവിലെ ഒരു 10.30 ആയപ്പോള്‍ ഞങ്ങള്‍ ഗുരുവായൂര്‍ക്ക് ഇറങ്ങി ആളുടെ സൈറ്റിലെ വര്‍ക്കും നോക്കി  വൈകിട്ട് ആയപ്പോളേക്കും അവിടെ തിരുവാണിക്കാവില്‍ എത്തിച്ചേർന്നു.പണ്ട് നായരമ്പലത്തും പിന്നെ അന്നമനട ഉമാ മഹേശ്വരനും ഒക്കെ നിന്നിട്ടുള്ള ഒനാക്കാന്‍ എന്ന വിളിപ്പേരില്‍ അറിയപെട്ടിരുന്ന കുഞ്ഞുമോന്‍ ചേട്ടന്‍ രാജഗോപാലന് ചാര്‍ജ്‌ എടുത്ത സമയം ആയിരുന്നു അത്.പല ആനകള്‍ക്കും നിന്നിട്ടുണ്ട് എങ്കിലും എന്റെ ഓര്‍മ്മകളില്‍ നായരമ്പലത്തും പിന്നീട് അന്നമനടയിലും ആയിര

തൃക്കടവൂർ ശിവരാജു എളങ്കുന്നപ്പുഴയില്‍

Image
ഏതൊരുഉത്സവത്തിനും അതാത് കമ്മിറ്റിക്കാര്‍ക്ക് ഒരു ആഗ്രഹം ഉണ്ടാകുമല്ലോ തങ്ങളുടെ ഉത്സവത്തിന് നല്ല നല്ല ആനകള്‍ വന്നു എഴുന്നള്ളികണം   എന്ന്. അതിന്റെ ഒരു സ്വപ്ന സാക്ഷാല്‍ക്കാരമായിരുന്നു  2008 ലെ തേവരുടെ തിരുവുത്സവത്തിന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ   അഭിമാനം തൃക്കടവൂർ ശിവരാജുവിനെ ഇവിടെ എഴുന്നള്ളിക്കാന്‍ സാധിച്ചത് . ആലപ്പുഴ ജില്ലയിലെ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ തന്നെയുള്ള തുറവൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു വരെ വരാറുെണ്ടങ്കിലും അതിനപ്പുറത്തേക്ക് എറണാകുളം ജില്ലയിലേക്ക് തന്റെ വിശ്വരൂപം കാണിക്കുവാൻ ഉള്ള ഒരു അവസരം കിട്ടിയിട്ടില്ലായിരുന്നു ശിവരാജുവിനു അതു വരെ. എളങ്കുന്നപ്പുഴ ഉത്സവം തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവിലെ ക്ഷേത്രോത്സവത്തിന് എല്ലാ കൊല്ലവും അവർ തെക്കൻ നാട്ടിൽ നിന്ന് ഏതെങ്കിലും നല്ല ആനകളെ കൊണ്ടുവരാറുണ്ട്.2008 ൽ അന്ന് ആ കൊല്ലം അവർ നോക്കിയിരുന്നത് ശിവരാജുവിനെയായിരുന്നു. ആ വർഷം ഇവിടെ തേവരുടെ തിരുവുത്സവമായപ്പോൾ പതിവുപോലെ ആനകളുടെ ചർച്ചക്കിടയിൽ ആദ്യത്തെ പേര്   ശിവരാജു ആയിരുന്നു.രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല, എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു നമുക്ക് നോക്കാം

ആന പ്രേമം 1

Image
ഹര ഹരോ ഹര ഹര  ഇന്നത്തെ ആനപ്രേമം കാണുമ്പോള്‍ ഉള്ള തീര്‍ത്താല്‍ തീരാത്ത ദേഷ്യം ആണ് ഇങ്ങനെയൊന്നു എഴുതാന്‍ പ്രേരിപ്പിച്ചത്.എന്നെ സംബന്ധിച്ചിടത്തോളം ആനപ്രേമവും മേളവും  ചില ആനക്കാരോടും ചില മേളക്കാരോടും ഉള്ള പരിചയവും ബഹുമാനവുമൊകെ സോഷ്യല്‍ മീഡിയ വരുന്നതിനു മുന്നേ തുടങ്ങിയതാണെന്ന് ആദ്യമേ ഒന്ന് പറഞ്ഞു കൊള്ളട്ടെ .ഇനി ഇപ്പോള്‍ ഈ ബ്ലോഗ്ഗില്‍ കാണുന്ന ഫോട്ടോസ് കണ്ടു ഷോ ആണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നു എന്നുണ്ടെങ്കില്‍  എനിക്ക് യാതൊരു വിഷമവുമില്ല എന്ന് കൂടി അറിയിച്ചു കൊള്ളുന്നു . പണ്ട് കുട്ടിക്കാലത്തു ഉത്സവത്തിന് വരുന്ന ആനകൾ (അന്ന് ദേവസ്വം ശിവകുമാർ ,ഗിരീശൻ,രാമചന്ദ്രൻ,ഗോവിന്ദൻ,നാരായണൻ ,പിന്നെ ബാലൻമാഷിന്റെ മാരാമിറ്റത്ത് കുട്ടികൃഷ്ണൻ ഇതൊക്കെ ആയിരുന്നു ) രാവിലെ ശീവേലി കഴിഞ്ഞു പടിഞ്ഞാറേ ഗോപുരം വഴി ഇറങ്ങിയാണ് ആനകൾ പട്ട എടുക്കാൻ പോയിരുന്നത്.അന്ന് ഇന്നത്തെ പോലെ സ്‌പോട്ടിൽ വണ്ടിയിൽ കൊണ്ടു വന്ന്പട്ട ഇറക്കുന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല ,പട്ട പോയി തന്നെ വെട്ടണം. ഗോപുരം ഇറങ്ങി വരുമ്പോൾ മൂന്നാമത്തെ വീടാണ് എന്റെത് മംഗലശ്ശേരി മഠം :-D.മുത്തശ്ശിക്ക് ഇവിടെ ക്ഷേത്രത്തിൽ ജോലി ഉള്ളത് കൊണ്ട് ഉത്സവക്കാലത്തു പ