ഓര്‍മ്മ കുറിപ്പുകള്‍.കുഞ്ഞുമോന്‍ ചേട്ടന്‍

എന്‍റെ പ്രൊഫൈലില്‍ കുറച്ചു നാള്‍ മുന്നേ ഇത് പോസ്റ്റ്‌ ചെയ്തിരുന്നു .പക്ഷെ അന്ന് കുറച്ചു കാര്യങ്ങള്‍ എനിക്ക് എഴുതുവാന്‍ പറ്റിയില്ല.  പ്രത്യേകിച്ച് ഈ വിവരണത്തിന്റെ അവസാന ഭാഗത്ത് എഴുതിയ കാര്യങ്ങള്‍. ഇവിടെ അതും കൂടി കൂട്ടി ചേര്‍ത്തു വീണ്ടും എഴുതുന്നു.

കുറച്ചു വർഷങ്ങൾക്ക് മുന്നേ ആണ്.തിരുവാണിക്കാവാനയ്ക്ക് കുഞ്ഞുമോൻ ചേട്ടൻ വന്ന സമയം.ഒരു ദിവസം രാവിലെ തീരുമാനിച്ചു, ഒന്ന് തൃശ്ശൂർക്ക് ഇറങ്ങിയാലോ എന്ന് .സന്തത സഹചാരികളിൽ ഒരാളായ ശ്രീക്കുട്ടനെ വിളിച്ചപ്പോൾ ആൾ വരാം ആള്‍ക്ക് എന്തായാലും ഗുരുവായൂർ ഒന്നു ചെല്ലേണ്ട ആവശ്യമുണ്ട്. അതു കഴിഞ്ഞ് നേരെ അങ്ങോട്ട് പോകാം എന്നു പറഞ്ഞു

രാവിലെ ഒരു 10.30 ആയപ്പോള്‍ ഞങ്ങള്‍ ഗുരുവായൂര്‍ക്ക് ഇറങ്ങി ആളുടെ സൈറ്റിലെ വര്‍ക്കും നോക്കി  വൈകിട്ട് ആയപ്പോളേക്കും അവിടെ തിരുവാണിക്കാവില്‍ എത്തിച്ചേർന്നു.പണ്ട് നായരമ്പലത്തും പിന്നെ അന്നമനട ഉമാ മഹേശ്വരനും ഒക്കെ നിന്നിട്ടുള്ള ഒനാക്കാന്‍ എന്ന വിളിപ്പേരില്‍ അറിയപെട്ടിരുന്ന കുഞ്ഞുമോന്‍ ചേട്ടന്‍ രാജഗോപാലന് ചാര്‍ജ്‌ എടുത്ത സമയം ആയിരുന്നു അത്.പല ആനകള്‍ക്കും നിന്നിട്ടുണ്ട് എങ്കിലും എന്റെ ഓര്‍മ്മകളില്‍ നായരമ്പലത്തും പിന്നീട് അന്നമനടയിലും ആയിരുന്നു ആളെ കണ്ടിട്ടുള്ളത്.പിന്നെ ആള്‍ നായരമ്പലം കുട്ടികൃഷ്ണന്റെ കൂടെ ഇവിടെ എളങ്കുന്നപ്പുഴയില്‍  എഴുന്നള്ളിപ്പിന് വന്നിട്ടുണ്ട്..

കുഞ്ഞുമോൻ ചേട്ടന്റെ കൂടെ ഉള്ള സുനി വീട്ടിൽ പോയതു കാരണം ആൾ ഒറ്റയ്ക്കായിരുന്നുഉണ്ടായിരുന്നത്.ആനയ്ക്ക് വെള്ളം കൊടുത്തു ഞങ്ങളുടെ നേരെ ഒരു ചെറു ചിരിയോടെ നടന്നു വരുന്ന കുഞ്ഞുമോൻ ചേട്ടനോട് ആദ്യം ചോദിച്ച ചോദ്യം ഇതായിരുന്നു ചേട്ടാ ഈ പാലാരിവട്ടം നീലകണ്ഠൻ ആന എങ്ങനെ ഉണ്ടായിരുന്നു എന്ന്.ചോദ്യം കേട്ട പടി ആൾ ഒന്നു സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു.വരൂദാ അവിടെ ഇരിക്കാം ഓരോ ചായയും കുടിക്കാം. ചോദ്യത്തിനു മറുപടി പറയാതെ കുറെ നാൾക്ക് ശേഷം പരിചയം പുതുക്കി ആൾ ചോദിച്ചു നായരമ്പലം അല്ലേ എന്ന് ഞങ്ങൾ പറഞ്ഞു അല്ല അതിനടുത്തു തന്നെ.എളങ്കുന്നപ്പുഴ.
ഒരു ചെറു ചിരിയോടെ ആൾ പറഞ്ഞു ,ഹാ മനസ്സിലായി,മാഷിന്റെ സ്ഥലം എന്ന്.മാഷ്‌ എന്ന് പറയുന്നത് ശിവരാമന്‍ മാഷിനെയാണ്.



ഇനി ഒനാക്കാന്‍ ആയിട്ടുള്ള സംസാരത്തിലേക്ക് തിരിച്ചു വരാം 
മുഖത്ത് കണ്ടത് ഒരു ചെറിയ ചമ്മല്‍ ആണോ അതോ ഒരു പുഞ്ചിരി ആണോ എന്നറിയില്ല സംസാരിക്കുമ്പോള്‍ പാലാരിവട്ടം നീലാണ്ഠൻ ഞാൻ കേറി കൈകാര്യം ചെയ്ത ആന, അവിടെ നിന്ന് നായരമ്പലത്തേക്ക് വിറ്റുവെന്നും പിന്നെ തൃശ്ശൂർക്ക് കൈമാറ്റം (ആദ്യമായി ഈ ഭാഗത്തു നിന്ന് വടക്കോട്ട് കച്ചവടം ആയ ആന ഇതാണെന്നം കേട്ടിട്ടുണ്ട്.)ചെയ്യപ്പെട്ടു എന്നും പറഞ്ഞു .അവിടെ വെച്ചാണ് ആന ചെരിയുന്നതും. ഈ സമയത്തൊക്കെ ഞാൻ തന്നെയായിരുന്നു കൂടെ .ഈ കാര്യങ്ങൾ ഒക്കെ ഞങ്ങൾക്ക് അറിയാമായിരുന്നു.ഇതില്‍ കൂടുതൽ ആണ് ഞങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്.

ഞങ്ങള്‍ കേട്ട പഴയ കഥകള്‍ സത്യമാണോ അതൊക്കെ അദ്ധേഹത്തിന്റെ അടുത്തു നിന്ന് നേരിട്ടറിയാം എന്ന് കരുതിയിരുന്ന ഞങ്ങളെ തീര്‍ത്തും നിരാശരാക്കി.ആള്‍ പറയാതെ ഇരുന്നതല്ല ,ആനക്ക് വെള്ളം കൊടുക്കാന്‍ സമയമായതു കൊണ്ട് പിന്നെ പറയാം എന്ന് പറഞ്ഞു ആനയുടെ അടുത്തേക്ക്‌ നടന്നു.കൂടെ ഞങ്ങളും.

ആനപ്രേമികളുടെയും  ആനക്കരുടെയും ഇടയില്‍ ഒനാക്കാന്‍ എന്ന് വിളിപ്പേരുള്ള കുഞ്ഞുമോന്‍ ചേട്ടന്‍ ,ചട്ടക്കാരുടെ സ്വഭാവത്തില്‍ പറയുകായാണെങ്കിൽ നല്ലതും മോശവുമായ ഒട്ടേറെ അനുഭവങ്ങൾക്ക് സാക്ഷിയാണ് .ഇദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ മനസ്സിലേക്കു ആദ്യം ഓർമ്മ വരുന്നത് മുൻപറഞ്ഞ നീലാണ്ടന്റെയും എടത്തോട്ടി സുകുമാരന്‍ ആനയുടെ കാര്യവുമാണ്  .(അതിനെ പറ്റി പിന്നീട് പറയാം ). എന്റെ ഓർമ്മയിൽ നായരമ്പലം കുട്ടികൃഷ്ണൻ ആനയ്‌ക്കുണ്ടായിരുന്ന തമ്പിയുടെ (സഹോദരൻ) കൂടെയാണ് കുട്ടിക്കാലത്തു ഞാൻ ആദ്യമായി കാണുന്നത്.



പിന്നീട് വര്‍ഷങ്ങള്‍ക്കു  ശേഷം അന്നമനട ആനയുടെ കൂടെ ആണ് കാണുന്നത്.ആനകളില്‍ കള്ളക്കോല്‍ പ്രയോഗത്തിന് ശേഷം പോലെ ഞാന്‍ ഒന്നുമറിഞ്ഞില്ല രാമനാരായണ എന്ന പോലെയുള്ള ചില ആനക്കാരുടെ ഒരു നില്‍പ്പ് ഉണ്ടല്ലോ അതായിരുന്നു  ഞങ്ങളോട് സംസാരിച്ചപ്പോള്‍  ആളുടെ ചില സമയത്തുള്ള മനോഭാവം കണ്ടപ്പോള്‍ തോന്നിയത്‌ .പണ്ട് കണ്ടതിൽ നിന്നും വല്യ കാര്യമായ മാറ്റം ഒന്നും തോന്നിയില്ല ,അല്പം മദ്യപാനം കൂടി എന്ന് കേട്ടിരുന്നു.അതിന്റെ ചില ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു എന്ന് തോന്നുന്നു . അത്യവശ്യം ചില കുസൃതിത്തരങ്ങൾ ഉണ്ടായിരുന്ന അന്നമനട ആനയെ വളരെ നല്ല രീതിയിൽ ആൾ കൊണ്ട് നടന്നിട്ടുണ്ട്.പണ്ട് ഒരു കഥ  കേട്ടിട്ടുണ്ട് ,ഏതാ ആന എന്നറിയില്ല. ഒരു ആന തെറ്റി പുഴയിലോ കുളത്തിലോ ഇറങ്ങിയെന്നും കേറാതെ നിന്ന ആനയെ ഇദ്ദേഹം മുങ്ങാം കുഴിയിട്ട് പോയി വല്ല്യ കോല്‍ പ്രയോഗത്തിലൂടെ കേറ്റി എന്നുമൊക്കെ.(ശരിയോ തെറ്റോ എന്നറിയില്ല ).

തിരുവാണിക്കാവനയുടെ കൂടെ നിന്ന് ഈ ഫോട്ടോ എടുത്തപ്പോള്‍ ആള്‍ പറഞ്ഞു.ഞാൻ സാധാരണ അങ്ങേപ്പുറം ആണ് നില്‍ക്കുന്നത്‌ .ഒന്ന് മാറി നിന്നു നോക്കട്ടെ എന്ന്. ഫോട്ടോ എടുത്തു ആനയ്ക് പതിവ് പോലെ  ബിസ്കറ്റും കൊടുത്ത് കുറച്ചു നേരം കൂടി പഴയ കുറെ വിശേഷങ്ങൾ പങ്കു വെച്ച്  അവിടെ ഇരുന്നു.


സന്ധ്യആയപ്പോഴേക്കുംതിരുവാണിക്കാവിലമ്മയെ തൊഴുതു അവിടത്തെ പ്രിയപ്പെട്ടവരുമായി സംസാരിച്ച ശേഷം യാത്ര തിരിച്ചു നേരെ എളങ്കുന്നപ്പുഴയിലേക്ക്‌ .കുംഭ ഭരണിയുടെ തലേ ദിവസം ആണെന്ന് തോന്നുന്നു.ഒരു പാതി രാത്രി ഇമ്മടെ ചങ്ങാതി ശ്രീജിത്ത് ആണ് വിളിക്കുന്നത്.ഇങ്ങട് വരണ വഴി ആള്‍ക്ക് വയ്യാതെ ആയി,ഹോസ്പിറ്റലിൽ ആണ് എന്നും പറഞ്ഞു.രാവിലത്തെ മെസ്സേജ് ഇതായിരുന്നു കുഞ്ഞുമോൻ ചേട്ടൻ പോയി.ഹാർട്ട് അറ്റാക്ക് എന്ന്

അങ്ങനെ നല്ലൊരു അനുഭവവും പരിചയ സമ്പത്തുമുള്ള ഒരു ആനക്കാരന്റെ ജീവിതം അവിടെ അവസാനിച്ചു .ഓ നാക്കൻ എന്ന് വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന കുഞ്ഞുമോൻ ചേട്ടൻ ആനപ്പണിയിലെ നല്ലതും മോശവുമായ എല്ലാ വശങ്ങളും പയറ്റിത്തെളിഞ്ഞ ഒരാളായിരുന്നു.അല്ലെങ്കിലെ ഓണക്കൂർ ആയി ബന്ധപ്പെട്ടു വന്ന എല്ലാ ആനക്കാരും പുലികൾ ആയിരുന്ന എന്നാണല്ലോ പൊതുവേ പറയാറ്.

ഇന്നത്തെ ന്യൂജന്‍ ടീംസ്  ഇവരെ പോലെ ഉള്ള പഴയ ആനക്കാരെ കൂടി ഇടയ്ക്കു  ഒന്ന് ഓര്‍ക്കുന്നത് നല്ലതാണു. എനിക്ക് തോന്നുന്നു ഇവർക്ക് കിട്ടിയ മഹാഭാഗ്യം അല്ലെങ്കിൽ വല്യൊ ഒരു കാര്യം അന്നത്തെ കാലത്തെ ആനപ്പണിയിൽ  അവര്‍ക്ക്‌ മനസമാധാനം കിട്ടിയിട്ടുണ്ടാകും എന്നാണു. കാരണം അവരുടെ സമയത്തെ ആനപ്പണിയില്‍ ഇതെപോലത്തെ വൃത്തികെട്ട ആരാധകരെ കാണേണ്ടി വന്നില്ലല്ലോ.

ആനയും അതിന്റെ കൊമ്പില്‍ പിടിച്ചു നടക്കുന്ന ആനക്കാരനെയും കാണുമ്പോൾ   നമുക്ക്‌ ഒരു ആരാധന തോന്നുന്നത് സാധാരണയാണ് .പക്ഷെ അത്  ഇവിടെ ഇപ്പോള്‍ കാണുന്നത് പോലെ അതിര് വിടരുത്.പഴയ തലമുറയിലും നല്ല നല്ല ആനക്കാര്‍ ഉണ്ടായിരുന്നു ,പക്ഷെ  അന്നത്തെ കാലത്ത് ഒന്നും ആനക്കാരെ സുഖിപ്പിച്ചു നടക്കുന്ന ആരാധകരെ  പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല്യ.ഇന്ന് ആനകളെ ഫോട്ടോ എടുക്കാന്‍ തലപൊക്കി പിടിച്ചു നിര്‍ത്തി  ശേഷം ആനക്കാരുടെ തോളത്തു കൈയ്യിട്ട് നടന്നു മൊബൈലില്‍ രണ്ടു സെൽഫിയും എടുത്താല്‍ പിന്നെ അവരായി ചങ്ക് ബ്രോ .ഒരു പക്ഷെ ഇനിയെങ്ങാന്‍ ആനക്കാരൻ ഇതിനു സമ്മതിച്ചില്ലെങ്കിലോ പിറ്റേ ദിവസം സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്ത ഇങ്ങനെയായിരിക്കും "അവന്‍ ജാഡ,അവനു വല്ല ആനപ്പണി അറിയുമോ ,വേണേല്‍ ആനയുടെ മുതലാളിയെയും വിളിച്ചു പറയും.അങ്ങനെയുള്ള ടീംസ് ആണ് ഇന്നുള്ളത്‌.ഒന്ന് ആലോചിക്കുക ആനക്കാരും മനുഷ്യര്‍ ആണ് അവര്‍ക്കും ഉണ്ട് ഒരു കുടുംബം.അത് നശിപ്പിക്കരുത് .


ഫേസ്‌ ബുക്കില്‍ കൂടിയും വാട്സപ്പില്‍ കൂടിയും ആനപ്പണി പഠിച്ച  ഈ ചങ്ക് ടീമ്സിനെയൊക്കെ നാളെയും പൂരപ്പറമ്പില്‍ കാണേണ്ടതല്ലേ എന്ന് വിചാരിച്ചാണ് ഇവന്മാരുടെയൊക്കെ മുന്നില്‍ പല ആനക്കാരും നിന്ന് കൊടുക്കുന്നത്.  (എല്ലാവരുംഅങ്ങനെയെന്നു ഞാന്‍ പറയുന്നില്ല ).പക്ഷെ ഇങ്ങനെ നിന്നു കൊടുക്കുമ്പോൾ അത് അവര്‍ക്ക്‌ തന്നെ ദോഷംചെയ്യുന്നുണ്ട്  എന്ന് അവര്‍ മനസ്സിലാക്കിയാല്‍ നല്ലത്.എല്ലാ സമയത്തും ഈ ആരാധക വൃന്ദം കൂടെ കാണില്ല. അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്ന പോലെ ആകും അവസാനം.
ആനയെയും ആനക്കാരനെയും നല്ല രീതിയില്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും അതിലുപരി സത്യസന്ധമായി ആരാധിക്കുകയും  ചെയ്തിരുന്ന ആ പഴയ കാലഘട്ടം ഇനി ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല ..
കുഞ്ഞുമോന്‍ ചേട്ടന്റെ ആത്മാവിനു നിത്യശാന്തിനേര്‍ന്നു കൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു....................  .



Comments

  1. This comment has been removed by a blog administrator.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. സത്യം വളരെ സത്യമായ കാര്യം. ഇന്നത്തെ ആനപ്രേമികളിൽ ഇത്ര പേർക്ക് എറിയാം കുഞ്ഞുമോൻ ചേട്ടനെ.. അങ്ങനെ ആർക്കും എറിയില്ല. അല്ല അറിയാൻ താത്പര്യമിലാ ഇന്നു പറയാം... ഏട്ടാ ഉഗ്രൻ വിവരണം...

    ReplyDelete

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി