Posts

Showing posts from 2017

കരനാഥന്റെ തിരുവുത്സവം

Image
കുട്ടിക്കാലത്ത്‌ ഉത്സവം കഴിഞ്ഞുള്ള  കുറച്ചു ദിവസങ്ങള്‍ ഞാനും ശ്രീക്കുട്ടനും  ക്ഷേത്രത്തിന്റെ വടക്ക് വശത്തുള്ള സ്റ്റേജില്‍ പോയി  ഇരുന്നു കരയുന്ന സമയം ഉണ്ടായിരുന്നു.ഇന്നലെ വരെ ഒച്ചയും അനക്കവും ആയി നടന്ന ഒരു പ്രദേശം  പെട്ടെന്ന് ഒരു ദിവസം  തീര്‍ത്തും നിശബ്ദമാകുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാവുന്ന ഒരു വിഷമം.ക്ഷേത്രത്തിന്റെ തൊട്ടു മുന്നില്‍ തന്നെ താമസിക്കുന്നത് കൊണ്ട് ഉത്സവം പത്തു ദിവസം കഴിയുന്നത് അറിയില്ല. വൈകീട്ട് അഞ്ചു മണിക്ക് നട തുറക്കുമ്പോള്‍ പാട്ട് വെയ്ക്കാറുണ്ട്.അതില്‍ വടക്കും നാഥാ സര്‍വ്വം സര്‍വ്വം നടത്തും നാഥ, ത്രിപ്പങ്ങോട്ടപ്പ എന്നീ  പാട്ടുകള്‍  കേള്‍ക്കുമ്പോള്‍ എന്താ കാരണം എന്നറിയില്ല,പക്ഷെ  മനസ്സിലേക്ക് ശിവകുമാറും ഗിരീശനും ഗോവിന്ദനും ഉള്‍പ്പെടെ ഉത്സവ കാര്യങ്ങള്‍ ഓടി വരും.ഒരു പക്ഷെ ദേവസ്വം ആനകള്‍ വന്നിരുന്ന സമയംആയിരുന്നു അക്കാലം.ശിവകുമാര്‍,ഗോവിന്ദന്‍,തമ്പുരാന്‍  നാരായണന്‍,ഗിരീശന്‍ എന്നീ ആനകള്‍ എല്ലാം  ഈ സമയത്ത് ഇവിടത്തെ  താരങ്ങള്‍ ആയിരുന്നു .  മേളക്കാര്‍ ,ആനക്കാര്‍, മറ്റുള്ളവര്‍  എന്നിവരോടോകെ  ചെലവഴിക്കുന്ന   മനോഹരമായ നിമിഷങ്ങള്‍, ഉത്സവത്തിന്റെ ആറാം ദിവസം മുതല്‍ പഠിച്ചിരുന്ന

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

Image
ഓരോ യാത്രയും ഓരോ അനുഭവങ്ങള്‍ സമ്മാനിക്കുന്നു എന്ന് ഞാന്‍ ഇതിനു മുന്നെയും എന്റെ ബ്ലോഗില്‍  എഴുതിയിട്ടുണ്ട്.അത് പോലെ ഉള്ള ഒരു യാത്രയായിരുന്നു ആറന്മുള ക്ഷേത്രത്തിലെ വള്ള സദ്യക്ക് പോയത്‌. ഐതിഹ്യം  ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. പമ്പയാറിന്റെ തീരത്തെ മനോഹരമായ ഈ  ക്ഷേത്രം പാണ്ഡവ ക്ഷേത്രങ്ങളില്‍ ഉള്‍പെട്ട ഒന്നാണ്.പഞ്ചപാണ്ടവന്മാരില്‍ ഒരാളായ അര്‍ജുനന്‍ പൂജിച്ചിരുന്ന  പാര്‍ഥസാരഥി   വിഗ്രഹ മാണ് ഇവിടെ പ്രതിഷ്ഠ.പമ്പയുടെ തീരത്ത് ബാലബ്രഹ്മചാരിയുടെ വേഷത്തിലെത്തിയ ഭഗവന്‍ ചാക്കന്മാര്‍ ആറുമുളകള്‍ കൊണ്ട് കെട്ടികൊടുത്ത ചങ്ങാടത്തില്‍ എത്തിയ ഇടമാണ് ഇടയാറന്മുള എന്നാണു പറയപ്പെടുന്നത്. ഇവിടെ സങ്കല്പം പാര്‍ത്ഥസാരഥിയുടേതാണെങ്കിലും മൂല വിഗ്രഹം നാലു തൃക്കൈകളോട് കൂടി നില്‍കുന്ന രൂപത്തിലുള്ള വിഷ്ണു വിഗ്രഹമാണ്.ഉയര്‍ത്തി പിടിച്ചിരിക്കുന്ന വലതു കൈയ്യില്‍ ഗദയും കൂടെ ലക്ഷ്മിദേവിയും ഭൂമിദേവിയും. ."നിലയ്ക്കല്‍ നാരായണ പുരത്തുണ്ടായിരുന്ന ഭഗവാന്റെ വിഗ്രഹം ഇളക്കിയെടുത്ത് കൊണ്ട് വന്നു ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ഉത്രട്ടാതി നാളില്‍ രാത്രിയില്‍ ഭൂതഗണങ്ങള്‍ മണ്ണിട്ട് പൊക്കിയെടുത്ത സ്ഥലത്ത് ഭൂമി ദേവി പ്രതിഷ്ടിച്ചു

GOLDEN MOMENTS IN MY PHOTOGRAPHY CAREER

Image
ജീവിതത്തില്‍ ഫോട്ടോഗ്രാഫിയില്‍ ഒരു സമ്മാനം ലഭികുക എന്നത് വലിയൊരു ആഗ്രഹം ആയിരുന്നു.അത് ചെറുതായാലും വലുതായാലും. ഒരു പടി സാക്ഷാല്‍ക്കരിച്ചു.AKPA വൈപ്പിന്‍ മേഖല വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടന്ന PHOTO CONTESTIL രണ്ടാം സ്ഥാനക്കാരന്‍ ആകാന്‍ സാധിച്ചു. ഒരല്പം മധുരം കൂടി ഉണ്ട് ഇതിന്.കാരണം സംഘടനയിൽ അംഗമായ ശേഷം ആദ്യത്തെ പരിപാടിയിൽ തന്നെ ഇതിനർഹനകാൻ സാധിച്ചതുകൊണ്ട്.  നിന്റെ മെമ്പർഷിപ് ശരിയായി ഐഡി കാർഡ് നാളത്തെ മീറ്റിംഗിൽ ലഭിക്കും എന്നു പറഞ്ഞ് തലേ ദിവസം വൈകീട്ട് 4 മണിയോടു കൂടിയാണ് ജെസ്സി ചേച്ചി വിളിച്ചത് .കൂടെ ഒരു കാര്യവും കൂടി പറഞ്ഞു. നാളെ സംഘടനയിലെ  അംഗങ്ങളുടെ ഫോട്ടോ പ്രദർശനം ഉണ്ട്.ഗ്യാലപ്പ് പോൾ അവാർഡും. നിന്റെ കയ്യിൽ കുറെഫോട്ടോസ് ഉണ്ടല്ലോ. നാളെ രാവിലെ 10 മണിക്കു മുൻപായി രണ്ടു ഫോട്ടോ 18 * 12 സൈസിൽ പ്രിൻറ്അടിച്ചു  ഇവിടെ കൊണ്ടു വന്ന് എൽപ്പിക്കണം. കേട്ടപ്പോൾ സന്തോഷമായി, ആദ്യമായിട്ടാണ് ഒരു ഫോട്ടോ എക്സിബിഷനിൽ നേരിട്ട് പങ്കെടുക്കുന്നത്. പക്ഷെ എന്റെ സ്വഭാവം വെച്ച് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾക്ക് ഒഴിവ് പറയും. അതു കൊണ്ടു തന്നെ ഞാൻ പറഞ്ഞു ,നല്ല ഫോട്ടോ ഒന്നുമില്ല, പിന്നെ ഇനി അത് പ്രിൻറ് അടിക്ക

യാത്രകള്‍ സമ്മാനിച്ച ചില നല്ല നിമിഷങ്ങള്‍

Image
ഓരോ യാത്രയും നമുക്ക്  വ്യത്യസ്തവും പുതുമയേറിയതുമായ  അനുഭവങ്ങള്‍ ആണ്.പ്രത്യേകിച്ച് നമ്മള്‍ സന്ദര്‍ശിക്കുവാന്‍ ഏറെ ഇഷ്ടപെടുന്ന സ്ഥലങ്ങള്‍ ആണ് എങ്കില്‍ പറയുകയേ വേണ്ട.അങ്ങനെയൊരു സ്ഥലത്തേക് ഞങ്ങള്‍ ഒരു യാത്ര പോയി .ആന്ധ്രപ്രദേശിലെ തിരുപ്പതിയിലും ശ്രീ കാളഹസ്തിയിലും.ആദ്യമായി പോവുന്നത് കാരണം കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കാത്തതിനാല്‍  ചില കുഴപ്പങ്ങള്‍ ഉണ്ടായി എന്നതൊഴികെ നല്ലൊരു യാത്ര ആയിരുന്നു. കുറച്ചു    ദിവസം മുന്നേ ആണ് കണ്ണന്‍ എന്നോട് ചോദിച്ചത്,ചേട്ടാ അടുത്ത ആഴ്ച എന്താ പരിപാടി?ഞാന്‍ പറഞ്ഞു ടൂര്‍ പോകാനൊന്നും ഞാന്‍ ഇല്ലടാ. ആന്ധ്രപ്രദേശിലെ ശ്രീ കാള ഹസ്തിയില്‍ ദര്‍ശനം നടത്തണം എന്ന് വിചാരിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി.പല കാരണങ്ങള്‍ കൊണ്ട് മുടങ്ങിപോയിരുന്നു.ഇടക്ക് ജ്യോതിഷമൊക്കെ നോക്കുന്ന സമയത്ത് ഈ ക്ഷേത്രത്തിലേക്ക് ഒരു ദര്‍ശനം പറഞ്ഞതിനുശേഷം പോകാനിരിക്കുകയായിരുന്നു.ഒരു പക്ഷെ സമയം ആയത് ഇപ്പോള്‍ ആയിരിക്കും.പൊതുവേ യാത്രകള്‍ ചെയ്യാന്‍ നല്ല താല്പര്യം ഉള്ള ഒരാളാണ് ഞാന്‍.പക്ഷെ ആണ്ടും കൊല്ലംതോറും വല്ലപ്പോഴും എവിടേക് എങ്കിലും ഒന്ന് പോയാല്‍ ആയി. കണ്ണന്‍ ലീവ്  ശരിയാക്കിയ ശേഷം വിളിച്ചു,നമുക്ക് വ്യാഴാ