ആന പ്രേമം 1

ഹര ഹരോ ഹര ഹര 

ഇന്നത്തെ ആനപ്രേമം കാണുമ്പോള്‍ ഉള്ള തീര്‍ത്താല്‍ തീരാത്ത ദേഷ്യം ആണ് ഇങ്ങനെയൊന്നു എഴുതാന്‍ പ്രേരിപ്പിച്ചത്.എന്നെ സംബന്ധിച്ചിടത്തോളം ആനപ്രേമവും മേളവും  ചില ആനക്കാരോടും ചില മേളക്കാരോടും ഉള്ള പരിചയവും ബഹുമാനവുമൊകെ സോഷ്യല്‍ മീഡിയ വരുന്നതിനു മുന്നേ തുടങ്ങിയതാണെന്ന് ആദ്യമേ ഒന്ന് പറഞ്ഞു കൊള്ളട്ടെ .ഇനി ഇപ്പോള്‍ ഈ ബ്ലോഗ്ഗില്‍ കാണുന്ന ഫോട്ടോസ് കണ്ടു ഷോ ആണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നു എന്നുണ്ടെങ്കില്‍  എനിക്ക് യാതൊരു വിഷമവുമില്ല എന്ന് കൂടി അറിയിച്ചു കൊള്ളുന്നു
.

പണ്ട് കുട്ടിക്കാലത്തു ഉത്സവത്തിന് വരുന്ന ആനകൾ (അന്ന് ദേവസ്വം ശിവകുമാർ ,ഗിരീശൻ,രാമചന്ദ്രൻ,ഗോവിന്ദൻ,നാരായണൻ ,പിന്നെ ബാലൻമാഷിന്റെ മാരാമിറ്റത്ത് കുട്ടികൃഷ്ണൻ ഇതൊക്കെ ആയിരുന്നു )
രാവിലെ ശീവേലി കഴിഞ്ഞു പടിഞ്ഞാറേ ഗോപുരം വഴി ഇറങ്ങിയാണ് ആനകൾ പട്ട എടുക്കാൻ പോയിരുന്നത്.അന്ന് ഇന്നത്തെ പോലെ സ്‌പോട്ടിൽ വണ്ടിയിൽ കൊണ്ടു വന്ന്പട്ട ഇറക്കുന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല ,പട്ട പോയി തന്നെ വെട്ടണം. ഗോപുരം ഇറങ്ങി വരുമ്പോൾ മൂന്നാമത്തെ വീടാണ് എന്റെത് മംഗലശ്ശേരി മഠം :-D.മുത്തശ്ശിക്ക് ഇവിടെ ക്ഷേത്രത്തിൽ ജോലി ഉള്ളത് കൊണ്ട് ഉത്സവക്കാലത്തു പടച്ചോറ് ലഭിക്കുമായിരുന്നു. രാവിലെ ആനകൾ ഈ വഴി വരുമ്പോൾ പതിവായി ചോറ് കൊടുത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.അങ്ങനെ ഒരിക്കൽ വന്നപ്പോൾ ആണ് ആദ്യമായി ഒരാനയുടെ മുകളിൽ കയറാനുള്ള ഭാഗ്യം ലഭിക്കുന്നത് .അന്ന് ഞാന്‍  നാലാം ക്ലാസ്സിൽ പഠിക്കുന്നു .മ്മടെ സ്വന്തം ദേവസ്വം മുതൽ ശിവകുമാറിന്റെ പുറത്താണ് ആ ഭാഗ്യം ലഭിച്ചത്. .ചോറ് കൊടുത്തു കഴിഞ്ഞു മുരളിയേട്ടൻ ചോദിച്ചു എന്താ കുട്ട്യേ നമുക് ആനയുടെ മുകളിൽ ഇരുന്നു പോയാലോ .രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞപോലെ ഞാൻ ഉടനടി സമ്മതിച്ചു .ആൾ അടിയിൽ നിന്ന് നേരെ എന്നെ പൊക്കിയെടുത്തു,അന്ന് ന്റെ എന്റെ ഓർമ്മ ശരിയാണേൽ ഹരി എന്ന ആനക്കാരൻ ആയിരുന്നു എന്ന് തോന്നുന്നു (ഇപ്പോൾ രണ്ടു പേരും ഇപ്പോൾ ദേവസ്വത്തിൽ ഇല്ല ),ആൾ നേരെ എന്നെ വലിച്ചു മുകളിൽ കയറ്റി .
അല്പം മധുരം അമ്മയുടെ വക ശ്രീരാമന് 

അങ്ങനെ ഒരു രാജാവിനെ പോലെ ഞെളിഞ്ഞിരുന്നു ദേവസ്വം വരെ പോയി .ആനയുടെ മുകളിൽ നിന്ന് ഇറങ്ങി തിരികെ നടന്നു വരുമ്പോൾ തുടയിൽ വല്ലാത്തൊരു നീറ്റൽ എന്താ സംഭവം എന്ന് മനസ്സിലായില്ല ,തല്ലുപിടിയും ഉണ്ടണ്ടായിട്ടില്ല ,വീണിട്ടും ഇല്ല ,പിന്നെ എന്താ എന്ന് ഒരു പിടിയും കിട്ടിയില്ല ,പിന്നീട് അച്ഛന് എന്നെ കണ്ടപ്പോള്‍ ഞാൻ നടക്കുന്നതിൽ  പന്തികേട് തോന്നിയത് കൊണ്ട് ചോദിച്ചു ,എന്ത് പറ്റിയെടാ എന്ന് ,ഞാൻ പറഞ്ഞു അറിയില്ല തുട മുഴുവൻ ഉരഞ്ഞു എന്ന് ,അഛനു കാര്യം മനസ്സിലായി ,അഛൻ അറിഞ്ഞിരുന്നു ഞാൻ ആനപ്പുറത്തു കേറിയ കാര്യം .അച്ഛൻ ചോദിച്ചു ആനയുടെ മുകളിൽ കേറിയല്ലേ ,ഞാൻ പറഞ്ഞു കയറി ,അപ്പോൾ അത് തന്നെയാ കാര്യം ,മേലിലെ രോമം കൊണ്ടതാ മാറിക്കൊള്ളും. ഭാഗ്യത്തിന് ചീത്ത പറഞ്ഞില്ല.

അല്പം അറിവ് വെച്ചപ്പോൾ (നിക്കർ പ്രായം )ഒകെ കഴിഞ്ഞ പ്പോൾ രവിപുരം ഗോവിന്ദന്റെ മുകളിൽ ആയി ,അത് കുറച്ചു പ്രാവശ്ശ്യം കേറാൻ സാധിച്ചു ,അന്ന് കണ്ടാൽ തന്നെ ഒരു പവർ തോന്നിക്കുന്ന രവി ഏട്ടൻ ആയിരുന്നു ആനക്കാരൻ,(വര്‍ഷങ്ങള്‍ക്ക്  ശേഷം ആളെ കുറച്ചു ദിവസങ്ങൾക് മുന്നേ താമരംകുളങ്ങര ക്ഷേത്രത്തിൽ വെച്ച് കാണാൻ ഇടയായി ).പിന്നെ കയറുന്നത് ഒരു 10 കൊല്ലം മുന്നേ കൂറ്റനാട് രാജശേഖരന്റെ മുകളിൽ ആയിരുന്നു ,ഞാനും ഹരിയും ശ്രീക്കുട്ടനും ,പക്ഷെ അപ്പോളേക്കും മുകളിൽ കയാറാനുള്ള താല്പര്യം ഒക്കെ അവസാനിച്ചിരുന്നു ,പക്ഷെ അന്ന് മണിയുടെ നിർബന്ധ പ്രകാരം കയറി ,കച്ച കയർ ഇല്ലാതെ ആനപ്പുറത്തിരിക്കുന്നവരുടെ ബുദ്ധിമുട്ട് അന്നാണ് ഞാൻ മനസ്സിലാക്കിയത് .

ഇന്നും ഉത്സവത്തിനോ അല്ല ഇനി ഇടക്കാല വിശ്രമത്തിനോ വരുന്ന ആനകള്‍ നമ്മുടെ പടിക്കല്‍ വരുമ്പോള്‍ എന്തേലും കൊടുക്കാറുണ്ട്.ഒരു പക്ഷെ കേള്‍ക്കുന്നവര്‍ക്ക് ഇത് ഒരു പോങ്ങച്ചമായോ അഹങ്കാരമായോ തോന്നിയേക്കാം.ഇവിടെ പതിവായി ഉത്സവത്തിനും അല്ലാതെയും ഇവിടെ വരുന്ന ആനയാണ് പാമ്പാടി രാജന്‍.ഇത്തവണ ആന വരുന്ന വഴി കയ്യിലെ ഓല മടല്‍ അവിടെ ഇട്ടു പെട്ടെന്ന് ഒരു നില്പ്.ഞാന്‍ ആണെകില്‍ ഫോട്ടോ എടുക്കാന്‍ ആയി ഗോപുരത്തിന്റെ അവിടെ നില്കുകയിരുനു .എന്താ സംഭവം എന്ന് ആര്‍ക്കും മനസ്സിലായില്ല .അപ്പോളേക്കും ആനക്കാരന്‍ പ്രശാന്ത്‌ വിളിച്ചു ,ചേട്ടാ ഫോട്ടോയൊക്കെ പിന്നീട് എടുക്കാം ,ആ പതിവുള്ളത് മേടിക്കാന്‍ ആയിട്ടാണ് ആന നില്‍കുന്നത്.എന്തെങ്കിലും കൊണ്ട് വരൂ വേഗം.അകത്തു കേറി അടുക്കളയില്‍ നോക്കിയപ്പോള്‍ ഒന്നുല്ല്യ കൊടുക്കാന്‍ ,പിന്നെ ഉള്ളത് ഒരു പാത്രത്തില്‍ ഇഡ്ഡലി ആയിരുന്നു .വേഗം അത് എടുത്തു കൊണ്ട് വന്നു  ആനയുടെ കയ്യില്‍ കൊടുത്തു.ആനയ്ക്ക് ഇത്രേം  ഓര്‍മ്മ ശക്തി ഉണ്ട് എന്ന് മനസ്സിലായത് ആ ദിവസം ആണ്
രാജന്റെ പതിവ് 
തമാശക് ആണേലും ചില ആളുകളുടെ കളിയാക്കൽ കെട്ടപ്പോൾ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആനപ്പുറത്തു കയറി ഇത്തവണ ഉത്‌സവത്തിനു വന്ന ശിവപ്രസാദിന്റെ കൂടെ.ഉത്സവം കഴിഞ്ഞും ആന കുറച്ചു ദിവസം ഇവിടെ തന്നെ ഉണ്ടായിരുന്നു..അതോണ്ട കാര്യങ്ങള്‍ എളുപ്പമായി..

പിന്നെ ഇതാ ഇമ്മടെ ചുള്ളന്റെ മുകളിൽ ,ഇത് ജാടയോ ഷോ ഒന്നുമല്ലട്ടോ , ആനയുടെ ഒരു പടം പിടിക്കണം, അതിനു ചെവിതാങ്ങണം എന്നെ ഉദ്ദേശത്തോടുകൂടിയാ കയറിയത്.ഇങ്ങനെ പറയാന്‍ വ്യക്തമായ കാരണം ഉണ്ട് .ഇന്ന് ഫെസ് ബുക്ക് തുറന്നാല്‍ ഏതേലും  ഒരു ആനയുടെ കൊമ്പില്‍ പിടിച്ചു നിന്ന് ഫോട്ടോ എടുത്തു ഫേസ്‌ ബുക്കില്‍ പോസ്റ്റ്‌ ചെയ്തു ഷോ കാണിക്കുന്ന  ന്യൂ ജെനറേഷന്‍ ആനപ്രേമികളുടെ വെറുപ്പിക്കല്‍ കണ്ടിട്ടാണ്   അങ്ങനെ പറഞ്ഞത് .മുകളില്‍ എഴുതിയത്  വായിച്ചപ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ക്ക്  മനസ്സിലായി കാണുമല്ലോ .
എന്റെ ആനപ്രേമവും ,എനിക്ക്എ ത്ര ഫോട്ടോസ് എടുക്കാമായിരുന്നു  എന്നതും ,ക്ഷമിക്കുക  എനിക്ക് മാത്രല്ലാ എന്റെ സംഘടനയിലെ(ഭക്ത സ്കന്ദ എളങ്കുന്നപ്പുഴ ) ചങ്ങാതിമാര്‍ക്കും.
ശിവപ്രസാദ് 
കുറച്ചു ദിവസം നമ്മുടെ ബ്രഹ്മന്‍ ഇവിടെ ഉണ്ടായിരുന്നു.രാവിലെ ഉഷാറായി ഒരു കുളി,അത് കഴിയുംബോളെക്കും വൈകീട്ട് 3 മണി ആകും 5മണിയാകുമ്പോള്‍ അമ്പലത്തിലേക്ക് ഇതായിരുന്നു പതിവ്.അന്ന് ഒരു ദിവസം പ്രമോദിന്റെ വീട്ടില്‍ നിന്ന് വരുന്ന വഴി ഞാന്‍ ചോദിച്ചു ,ഒന്ന് കേറിയാലോ എന്ന് ,ശരത്  പറഞ്ഞു ആയികൊള്ളൂ എന്ന് ,അപ്പോള്‍ ആണ് ഓര്‍ത്തത്  കച്ചക്കയര്‍ ഒന്നുമില്ല്യ .പരിചയ കുറവില്ലാത്തതുകൊണ്ടും ആന ബ്രഹ്മന്‍ ആയതു കൊണ്ടും പേടിയൊന്നും തോന്നിയില്ല.അതിനു ഒരു പ്രത്യേക നന്ദി ഇമ്മടെ ശരത്തിനു കൊടുക്കണം .നാറാണത്ത് ക്ഷേത്രത്തിലും ,സമൂഹ മഠം ക്ഷേത്രത്തിലും തൊഴുതു നേരെ എളങ്കുന്നപ്പുഴ തേവരുടെ കിഴക്കേ ഗോപുരം കേറി അകത്തേക്കു  വരുമ്പോള്‍  മനസ്സില്‍ തോന്നിയ നിമിഷങ്ങള്‍ ,എന്റെ തേവരെ എന്താ പറയുകാ ,പറഞ്ഞറിയിക്കാനാവാത്ത നിമിഷങ്ങള്‍ ആയിരുന്നു അത്.എന്തായാലും  ഇഷ്ടപ്പെട്ടു.പോയി ഇവന്റെ മേളിൽ ഇരുന്നുള്ള  ഈ യാത്ര .
ബ്രഹ്മനും ഞാനും 
ഞാന്‍ ഒരിക്കലും പൊങ്ങച്ചം പറയുകയോ അഹങ്കരിക്കുകയോ അല്ല.ഞങ്ങള്‍ ആയിട്ട് ഇടപഴകിയിട്ടുള്ള മിക്ക ആനമുതലാളിമാരോടും  പാട്ടക്കാരോടും,അല്ലെങ്കില്‍ ആനക്കാരോടും ചോദിച്ചാല്‍ അറിയാന്‍ പറ്റും ഭക്ത സ്കന്ദ യെ പറ്റി.നമ്മളെ കൊണ്ട് ആകുന്ന സഹായങ്ങള്‍ അവര്‍ക്ക് ചെയ്തു കൊടുക്കുക .ബാക്കി ഒക്കെ എളങ്കുന്നപ്പുഴ തേവര് നോക്കിക്കൊള്ളും
 .
തുടരും

വീണ്ടും കാണുന്നവരെ.വണക്കം  







Comments

  1. ആനപ്രേമം എന്ന് പറയുമ്പോൾ നല്ലതും ചീത്തയുമായ പല ഓർമ്മകളും മനസ്സിൽ വരും. ഇവിടെ പലരും ആനകളെ വളരെ സ്നേഹത്തോടെ നോക്കുമ്പോൾ ഞാൻ എന്നും അല്പം ഭീതിയോടെ തന്നെ കാണുന്ന ഒന്നാണ് ആന. ഒരു പക്ഷെ വല്യമ്മാവനും ഗോപാലിമ്മാവനും ഉണ്ടായ അനുഭവം ആകാം കാരണം. വല്ല്യമ്മാവൻ എന്തോ ഭാഗ്യം കൊണ്ട് പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. അത് ഒരു അത്ഭുതം തന്നെയാണ്. പക്ഷെ ഗോപാലിമ്മാമൻ :( ആ സംഭവങ്ങൾക്ക് ശേഷം എപ്പോഴും ഒരു ഭയം ആണ്.

    ReplyDelete
    Replies
    1. എനിക്കോര്‍മ്മയുണ്ട് ഒരു സംഭവം.ആനപ്രേമം നല്ലത് ആണെങ്കിലും ഒരു അകലം പാലിക്കുന്നത് എപ്പോളും നല്ലതാണ്.

      Delete

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി