Posts

Showing posts from July 25, 2021

അന്യം നിന്ന് പോകുന്ന ഒരു നാടന്‍ കലാരൂപത്തെ ഒന്ന് പരിചയപ്പെടാം .ബ്ലാവേലി വായന

Image
കുട്ടിക്കാലത്ത്  സ്കൂളിൽ പോയി തിരിച്ചു വരുന്ന സമയത്താണ് ഒരു കാഴ്ച കാണുന്നത്.വീടിന്റെ ഉമ്മറത്തെ വാതിലില്‍ നോക്കി ആരോ എന്തോ വായിക്കുന്നു. അമ്മയും മുത്തശ്ശിയുമൊക്കെ നില വിളക്ക് കൊളുത്തി തൊഴു കയ്യോടെ അത് വായിക്കുന്നത് നോക്കി നില്കുന്നുണ്ട്. പിന്നീട് ശ്രദ്ധിച്ചപ്പോള്‍ ആണ് മനസിലായത് വാതിലില്‍ ഒരു ചാര്‍ട്ട് തൂക്കിയിട്ടുണ്ട് .അതില്‍ കുറെ ചിത്രങ്ങളും. വായിക്കുന്നതിനനുസരിച്ച് ഓരോ ചിത്രവും തന്റെ കയ്യില്‍ ഉള്ള ചൂരല്‍ വടി കൊണ്ട് ചൂണ്ടിക്കാണിച്ചു അതിന്റെ കഥ വിവരണം നടത്തുകയാണ്. ശിവന്‍ ആശാനും മകന്‍ ഷാജീവും കൊച്ചു മകന്‍ ആരോമലും  സംഭവം എന്താണ് എന്ന് വ്യക്തമായി മനാസിലായില്ല എങ്കിലും വായിക്കുന്നത് കേള്‍ക്കാന്‍ ഒരു പ്രത്യേക രസം ആയിരുന്നു.തനി നാടന്‍ ഭാഷയിലുള്ള വര്‍ണ്ണന.വായനക്ക് ശേഷം ഒരു ഡബിള്‍ മുണ്ടും പിന്നെ ചെറിയ ഒരു ദക്ഷിണയും കൂടാതെ  എന്തോ അരിയോ മറ്റോ മുത്തശ്ശി കൊടുക്കുന്നു. സന്തോഷത്തോടെ അത് വാങ്ങി അനുഗ്രഹിച്ച ശേഷം അടുത്ത തവണ വരാന്‍ സാധിക്കട്ടെ എന്ന് പറഞു മറ്റു വീടുകളിലേക്ക് വായിക്കാന്‍ പോകുന്നു.. വൈകീട്ട് അച്ഛന്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ അച്ഛനോട് അമ്മയും മുത്തശ്ശിയും സംസരിക്കുന്നതിനടയില്‍ ആണ് ബ്ലാവേലി വാ