Posts

Showing posts from May 28, 2017

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

Image
പണ്ട് സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു ക്വിസ്‌ മത്സരം നടത്തുകയുണ്ടായി.അന്ന് അഞ്ചാം ക്ലാസില്‍ ആണ് ഞാന്‍ പഠിക്കുന്നതു  എന്ന് തോന്നുന്നു,കൃത്യമായി ഓര്‍മ്മയില്ല്യ.  അതിലെ  ഒരു ചോദ്യം ഇതായിരുന്നു. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ ഏതാണ് ? കാര്യം ആ മത്സരത്തില്‍ നല്ല മാര്‍ക്ക് നേടി ഞാന്‍  വിജയിച്ചെങ്കിലും  ഞാന്‍ ഉള്‍പ്പെടെ ഒരൊറ്റ  കുട്ടി പോലും ഈ ഒരു ചോദ്യത്തിനുള്ള ശരിയായ ഉത്തരം നല്‍കിയില്ല എന്നതാണ് വാസ്തവം.ഒടുവില്‍ ടീച്ചര്‍ തന്നെ പറഞ്ഞു നമ്മള്‍ താമസിക്കുന്ന ഈ വൈപ്പിന്‍ ദ്വീപ്‌ തന്നെയാണ് കുട്ടികളെ ഉത്തരം.സത്യം പറഞ്ഞാല്‍ വല്യൊരു നാണക്കേട് ആയിരുന്നു ആ സമയത്ത് മനസ്സില്‍ തോന്നിയത്‌. വൈപ്പിനിലേക്കുള്ള യാത്രയില്‍ ഗോശ്രീ  പാലത്തിനു മുകളില്‍ നിന്ന് എടുത്ത  ഒരു സായാഹ്ന ചിത്രം  വൈപ്പിന്‍ ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരിക്കുകയാണ്.ഇട്ടാവട്ട സ്ഥലത്ത് ഉണ്ടാവുന്ന വളര്‍ച്ച അത്  നല്ലതിനാണോ അല്ലെങ്കില്‍ നാശത്തിനാണോ എന്ന് കണ്ടറിയാം.നല്ലതിനാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.ഇത് ആദ്യത്തെ ഒരു കുറിപ്പായി കൂട്ടിയാല്‍ മതി.വഴിയെ ഓരോന്നായി പറയ