Posts

Showing posts from May 7, 2017

ജീവിതത്തിലെ കുറച്ചു നല്ല നിമിഷങ്ങള്‍

Image
ഒന്നാമത് രണ്ടു ദിവസം മുന്നേ നടന്ന 2 സംഭവങ്ങൾ കാരണം മനസ്സ് ആകെ അസ്വസ്ഥമായിരുന്നു,ഒന്ന് പ്രസിദ്ധ വാദ്യ കലാകാരൻ ചേന്ദമംഗലം ഉണ്ണികൃഷ്ണൻ ചേട്ടന്റെ മരണം.രണ്ടു ദിവസം മുന്നേ ഇവിടെ അടുത്തു ഒരു ഉത്സവത്തിനു ആളെ കണ്ടു സംസാരിച്ചു ഒരു ഫോട്ടോയൊക്കെ എടുത്തു പോന്നതെയുള്ളു. 2 അന്ന് അവിടെ വന്ന ആനകളില്‍ ഒന്ന് അടുത്ത രണ്ടു ദിവസം ഒഴിവായതുകൊണ്ട്  വീട്ടു പരിസരത്തായിയിരുന്നു നിന്നിരുന്നത്. ആന ഇവിടെ നിന്നാണ് അടുത്ത പരിപാടിക്ക് പോയത്.അവിടെ ചെറിയൊരു പ്രശ്നം ഉണ്ടായി ഉണ്ണിഏട്ടന്റെ മരണ വാര്‍ത്ത അറിഞ്ഞു രാവിലെ പത്തു മണി കഴിഞ്ഞപ്പോൾ ഞാനും ശ്രീക്കുട്ടനും(കെ.ജി ) പ്രമോദും കൂടി ചേന്ദമംഗലത്തേക്ക്‌  തിരിച്ചു. അല്പം നേരം അവിടെ നിന്നു. അവിടെ വെച്ച് പെരുവനം കുട്ടെട്ടനെ കണ്ടു. അദ്ദേഹവുമായി അല്‍പ നേരം  സംസാരിച്ചപോള്‍ ആളു പറഞ്ഞു കഴിഞ്ഞ ദിവസം കൂടി കണ്ടതല്ലേ,രാവിലെ  ഗീത(കുട്ടേട്ടന്റെ പത്നി) ഞാന്‍  അന്നെടുത്ത ഫോട്ടോ കാണിച്ചു കൊടുത്തും എന്ന് പറഞ്ഞു . അധികം നേരം നില്‍ക്കുമ്പോള്‍ എനിക്ക് നടു വേദന വരുന്ന കാരണം 5മിനിറ്റ്‌ അദ്ധേഹത്തോട് സംസാരിച്ച ശേഷം അവിടെ നിന്നു യാത്ര  പറഞ്ഞു ഇറങ്ങീ . വീട്ടില്‍  വന്നു കുളി കഴിഞ്ഞു ഊണ് കഴിക്