Posts

Showing posts from April 23, 2017

എള്ള് തിരിയും ഞാനും

Image
ജോതിഷം രചിച്ചത് സുബ്രഹ്മണ്യ സ്വാമിയാണെന്നാ പറയുന്നത്.അപ്പോള്‍ തേവരുടെ  മുന്നില്‍ വസിക്കുന്ന ഞാന്‍ ഇങ്ങനെയൊക്കെ ആയില്ലെന്കിലെ അത്ഭുതമുള്ളൂ .അല്ലേ? ശനി ദോഷ നിവാരണത്തിന് ഏറ്റവും ഉത്തമം എള്ളുകിഴി അഥവാ എള്ളു തിരി കത്തിക്യാ എന്നാ പറയാ പൊതുവേ. ഇമ്മടെ വീട് ഒരു അമ്പലവാസി കുടുംബമായതുകൊണ്ട് വീട്ടിൽ ഭക്തിയുടെ കാര്യത്തിൽ യാതൊരു കുറവുമില്ല്യാ.അതും പറഞ്ഞു അന്ധവിശ്വാസമൊന്നുമില്ലാട്ടോ... മുത്തശ്ശിയുടെ കാര്യത്തിൽ ജ്യോതിഷം വല്യ സ്വാധീനം ചെലുത്തിയിട്ടില്യാ എന്നു വേണേൽ പറയാം.എന്റെ ഓർമ്മയിലില്ല്യ. പക്ഷെ അമ്മേടെ കാര്യത്തിൽ അല്പസ്വല്പമൊക്കെ ഉണ്ട് താനും. പറഞ്ഞിട്ട് കാര്യാല്ല്യ കുടുതലും എനിക്കു വേണ്ടി തന്നേ. ചിത്തിര നാളാ എന്റേത്. പണ്ട് കാക്കാലത്തികൾ വരാറുണ്ട് വീട്ടിൽ.ഒരിക്കൽ വന്നപ്പോൾ ചോദിച്ചൂത്രേ  കൊച്ചമ്പ്രാന്റെ നാൾ എന്താ തമ്പുരാട്ട്യെ എന്ന്? അമ്മ ഒന്ന് പരുങ്ങീത്രേ,കാരണം ഇവരുടെ നാവ്‌ ശരിയല്ല എന്നാ പറയാ,പറയാതിരിക്കാന്‍ വേറെ നിവൃത്തിയില്ലാത്തോണ്ട് പറഞ്ഞു ചിത്തിര എന്ന്.ഉടനടി അവരുടെ മറുപടീം വന്നു ഹ പറ്റ്യ നാളാെണല്ലോ തമ്പ്രാട്ട്യെ ചിത്തിര.ഇത്ചുറ്റിത്തിരിയും എന്നല്ലേ പറയാ?പോരാത്തതിന് കണ്ണീരും കുടിപ്പിക്ക