Posts

Showing posts from September 17, 2023

ഏഷ്യയിലെ ക്രിക്കറ്റ് ചാമ്പ്യന്മാര്‍ ആരാവും? ഇന്ത്യയോ ശ്രീലങ്കയോ ?

Image
9 ഇല്‍ പഠിക്കുന്ന സമയം.പഠിക്കുന്നസ്കൂൾ തൊട്ടടുത്ത് ആയതിനാൽ ഉച്ചയൂണിനു പതിവായി വീട്ടിൽ എത്തുമായിരുന്നു. എന്നത്തേയും പോലെ അന്നും ഉച്ചക്ക് വീട്ടിലെത്തി ഊണ് കഴിഞ്ഞു തിരിച്ചു പോകാൻ നേരം മടിയായി.കാരണം മറ്റൊന്നുമല്ല.അല്പം സമയത്തിനകം ലോകകപ്പ് സെമിഫൈനൽ ആരംഭിക്കും.കൽക്കട്ടെയിലെ ഈഡൻഗാർഡനിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് മത്സരം. ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തെ പറ്റി പ്രത്യേകം പറയേണ്ടല്ലോ .ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവും ലോകത്തിൽ മെൽബൺ ക്രിക്കറ്റ്‌ ഗ്രൗണ്ടിനു ശേഷം രണ്ടാമത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവുമാണ് ഈഡന്‍ ഗാര്‍ഡന്‍. കുട്ടിക്കാലം മുതലേ ഉള്ള ഒരു സ്വഭാവമാണ് എന്ത് കാര്യമാണെങ്കിലും അതിന്റെ തുടക്കം മുതൽകാണുക,പങ്കെടുക്കുക എന്നത്,എന്നാലേഅതിന്റെ ഒരു ത്രിൽ ഉണ്ടാകൂ.അത്കൊണ്ട് ഇത്രയും വല്യൊരു മത്സരം ആദ്യ പന്ത് മുതലേ കാണണമെന്ന വാശി ആയിരുന്നു.പക്ഷെ പരീക്ഷ കാലം കൂടി ആയതിനാല്‍ അമ്മ ചീത്തപറഞ്ഞു ക്ലാസിലേക്ക് അയച്ചു.വൈകീട്ട് ക്ലാസ് വിട്ട ഉടനെ ഓടിയ്യെത്തി ടി വി നോക്കിയപ്പോള്‍ കലുവിതരണ ഔട്ട്‌,ഗോള്‍ഡന്‍ ഡക്ക്,ദേ രണ്ടു പന്തുകള്‍ കഴിഞ്ഞപ്പോള്‍ ജയസൂര്യയും ഔട്ട്‌. ഈലോകകപ്പിലെ അപകടകാരികളായ ഒപ