എള്ള് തിരിയും ഞാനും

ജോതിഷം രചിച്ചത് സുബ്രഹ്മണ്യ സ്വാമിയാണെന്നാ പറയുന്നത്.അപ്പോള്‍ തേവരുടെ  മുന്നില്‍ വസിക്കുന്ന ഞാന്‍ ഇങ്ങനെയൊക്കെ ആയില്ലെന്കിലെ അത്ഭുതമുള്ളൂ .അല്ലേ?

ശനി ദോഷ നിവാരണത്തിന് ഏറ്റവും ഉത്തമം എള്ളുകിഴി അഥവാ എള്ളു തിരി കത്തിക്യാ എന്നാ പറയാ പൊതുവേ.
ഇമ്മടെ വീട് ഒരു അമ്പലവാസി കുടുംബമായതുകൊണ്ട് വീട്ടിൽ ഭക്തിയുടെ കാര്യത്തിൽ യാതൊരു കുറവുമില്ല്യാ.അതും പറഞ്ഞു അന്ധവിശ്വാസമൊന്നുമില്ലാട്ടോ...
മുത്തശ്ശിയുടെ കാര്യത്തിൽ ജ്യോതിഷം വല്യ സ്വാധീനം ചെലുത്തിയിട്ടില്യാ എന്നു വേണേൽ പറയാം.എന്റെ ഓർമ്മയിലില്ല്യ. പക്ഷെ അമ്മേടെ കാര്യത്തിൽ അല്പസ്വല്പമൊക്കെ ഉണ്ട് താനും. പറഞ്ഞിട്ട് കാര്യാല്ല്യ കുടുതലും എനിക്കു വേണ്ടി തന്നേ.
ചിത്തിര നാളാ എന്റേത്. പണ്ട് കാക്കാലത്തികൾ വരാറുണ്ട് വീട്ടിൽ.ഒരിക്കൽ വന്നപ്പോൾ ചോദിച്ചൂത്രേ  കൊച്ചമ്പ്രാന്റെ നാൾ എന്താ തമ്പുരാട്ട്യെ എന്ന്? അമ്മ ഒന്ന് പരുങ്ങീത്രേ,കാരണം ഇവരുടെ നാവ്‌ ശരിയല്ല എന്നാ പറയാ,പറയാതിരിക്കാന്‍ വേറെ നിവൃത്തിയില്ലാത്തോണ്ട് പറഞ്ഞു ചിത്തിര എന്ന്.ഉടനടി അവരുടെ മറുപടീം വന്നു ഹ പറ്റ്യ നാളാെണല്ലോ തമ്പ്രാട്ട്യെ ചിത്തിര.ഇത്ചുറ്റിത്തിരിയും എന്നല്ലേ പറയാ?പോരാത്തതിന് കണ്ണീരും കുടിപ്പിക്കും.എന്നാലും സാരല്ല്യ വേലായുധ സ്വാമിയുണ്ട് കൂടെ അങ്ങേരു കാത്തോളും എന്ന് .ഇനി അനിയന്റെ നാള്‍ എങ്ങാനും ചോദിച്ചു അതിനുള്ള മറുപടി കേള്‍ക്കാന്‍ ത്രാണിയില്ലാത്തതു കൊണ്ട്, അമ്മ നേരെ പൈസ കൊടുത്തിട്ട് ,അതെ അടുക്കളേല്‍ ജോലി തീര്‍ന്നിട്ട്ല്ല്യ പിന്നെ കാണാം എന്ന് പറഞ്ഞു അകത്തേക്ക് പോയി.പണ്ട് മുത്തശ്ശി പറഞ്ഞ ഒരു കാര്യം എന്റെ ഓര്‍മ്മയിലുണ്ട്.എന്റെ ഭൂമിയിലേക്ക്‌ ഉള്ള അവതാര സമയത്ത്:-D എല്ലാവരും വല്ല്യ പ്രാര്‍ഥനയില്‍ ആയിരുന്നുത്രേ .ഒന്ന് ആണ്‍ കുട്ടിയായിരികണം,തേവരെ സേവിക്കാനായി,രണ്ടാമത്‌ ഒരു കാരണവശാലും അത്തം ആവരുതെ ചിത്തിര ആയാലും കുഴപ്പല്ല്യ എന്നും . എന്തായാലും രണ്ടും തേവര്‍ കേട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
എന്റെ നാൾ നോക്ക്യാ പൊതുവെ പറയുന്ന ഒരു കാര്യാ ,ശാസ്താ പ്രീതി വരുത്തണം എന്ന്. അതോണ്ട് എള്ള് തിരി കത്തിക്കാറുണ്ട്. രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുന്നേ കത്തിച്ചാലെ ഫലമുള്ളൂ എന്നാ പറയാ.കഴിവതും ആ സമയത്ത് കത്തിക്കാൻ ശ്രമിക്കാറുണ്ട്. ക്ഷേത്ര ദര്‍ശനത്തിനായി സാധാരണ എല്ലാവരും കിഴക്കേ വാതിലില്‍കൂടിയാണ്  ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതെങ്കിലും ഞാന്‍ (ഞാന്‍ മാത്രമല്ല പടിഞ്ഞാറെ വശത്തുള്ള മിക്ക ആളുകളും) പടിഞ്ഞാറേ വാതിൽ വഴിയാ അകത്തേക്ക് പ്രവേശിക്കുന്നത്.പ്രദക്ഷിണം വെച്ച് അതേ വഴി തന്നെ ഇറങ്ങി പുറത്ത്ശാ സ്താവിന്റെ നടയിലേക്കു പോകും ഇതാ പതിവ്. പക്ഷെ ചില ദിവസങ്ങളില്‍ ചൊവ്വാഴ്ചയും ശനിയാഴ്ചയും കിഴക്കേ വാതില്‍ കൂടി ഇറങ്ങി വരുന്ന എന്നെ കാണുമ്പോള്‍ കൌണ്ടറിലെ ബിജു മാഷ്‌ പറയും ആ എള്ള്കിഴി ഒന്ന് സതീശന്‍.

ഒരിക്കല്‍ അമ്മാത്ത് പോയപ്പോള്‍ മുത്തശ്ശന്‍ ഇതിനെ പറ്റി പറഞ്ഞു.എള്ളു കത്തിക്കാമോ എന്നൊക്കെ ചോദിച്ചു.നീരാഞ്ജനം അല്ലെ ചെയ്യാറുള്ളത് എന്നോകെ ആയി.
അപ്പോള്‍ കത്തിക്കണോ വേണ്ടയോ എന്ന് സംശയായി .ഒടുവില്‍ നിര്‍ത്തി.
പിന്നീട് ഇടക്കാലത്ത് വെച്ചു  എന്റെ ഒരു ഉറ്റ ചങ്ങാതി  പറഞ്ഞു.എള്ളുകിഴി കത്തിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല്യാ ,ധൈര്യമായി കത്തിച്ചോളൂ എന്ന്.ഒന്ന് ആലോചിച്ചതിനുശേഷം വീണ്ടും കത്തിക്കാന്‍ തുടങ്ങീ.

രണ്ടാമത്   കത്തിക്കാൻ തുടങ്ങിയതിന് വേറെയും കാരണം ഉണ്ടട്ടോ. എള്ള് കിഴി കത്തിക്കുന്ന ദിവസം അന്ന് എനിക്ക് യാതൊരു കുഴപ്പവും തോന്നണില്ല്യ എന്ന് മാത്രമല്ല അല്ലാത്ത ദിവസം അതായത് കത്തിക്കാത്ത ദിവസം എന്തൊക്കെയോ കുഴപ്പങ്ങള്‍ സംഭവിക്കുന്നു എന്നൊക്കെ ചില ചിന്തകൾ തോന്നിത്തുടങ്ങി.ഒരു പക്ഷെ എന്റെ ചില തോന്നല്‍ ആയിരിക്കാം അത്.പക്ഷെ അവിടെ ഒരു വിശ്വാസം അതോടൊപ്പം വളര്‍ന്നു എന്ന് വേണേല്‍ പറയാം .ചില വിശ്വാസങ്ങള്‍ അറിഞ്ഞോ അറിയാതെയോ അടിച്ചെല്‍പ്പികും നമ്മുടെ മനസ്സിനെ എന്ന് വായിച്ചിട്ടുണ്ട് പുസ്തകങ്ങളില്‍.ഒരു പക്ഷെ അത് തന്നെ ആയിരിക്കാം കാരണങ്ങള്‍ .

പക്ഷെ ഇപ്പോള്‍ ഞാന്‍ അത് തുടരനില്ല്യ.മനസ്സില്‍ ഇന്ന് എള്ളുതിരി കത്തിക്കണം എന്ന് തോന്നിയാല്‍ കത്തിക്കും.അല്ലെങ്കില്‍ ഇല്ല്യ എന്നായി അവസ്ഥ . എന്തുകൊണ്ട്  അങ്ങനെ ആയി എന്നതിന് ഉത്തരമില്ല.ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി എന്റെ മനസ്സ്‌ വീണ്ടും വരും ഇവിടെ കുത്തിക്കുറിക്കാന്‍ ..................
വീണ്ടും കാണുന്നത് വരെ വണക്കം.

ഹര ഹരോ ഹര ഹര 



Comments

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി