Posts

Showing posts from July 16, 2017

ഒരു വിഷുക്കാലത്തിന്റെ ഓര്‍മ്മയില്‍

Image
അല്പം പഴയതാ,കഴിഞ്ഞ വിഷുക്കാലത്ത് എഴുതിയ ഒരു  ബ്ലോഗ്‌ ആണ്. അമ്മേ നാളെ ഇഡലിയല്ലേ രാവിലെ,ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ.ഉടനടി അമ്മയുടെ മറുപടി വന്നു,നാളെ വിഷുവാണ് എന്ന കാര്യം അറിയോ,നാളെ എങ്കിലും നീ ഒന്ന് നേരത്തെ എഴുന്നേറ്റ് കുളിച്ച് ആണ്ടവനെ തൊഴുതിട്ടു വരൂ ആദ്യം,എന്നിട്ടാവാം എന്തുണ്ടാക്കണം എന്നത്.പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.ഇത്തവണ ചെക് അപ്പിനു പോയപ്പോൾ ഡോക്ടറോട് ഞാൻ ചോദിച്ച ആദ്യത്തെ കാര്യം ഒന്നു തലകുളിക്കാമോ എന്നാ.കാരണം വയ്യാതെ ഇരിക്കുന്നത് കൊണ്ട് കുറച്ചു ദിവസത്തേക് മേൽ കഴുകൽ തന്നെ ധാരാളം എന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. അപ്പോള്‍ നമ്മള്‍  പറഞ്ഞു വന്നത് ഇഡലിയുടെ കാര്യവാ.ഒരു നല്ല ദിവസം അതിപ്പോൾ വിഷു ആകട്ടെ, അവധി ദിവസമാവട്ടെ അതല്ല ഇനി ഏതെങ്കിലും മറ്റു വിശേഷ ദിവസമാവട്ടെ,രാവിലത്തെ പ്രാതലിന് ഇഡലി വേണം എന്നൊരു നിർബന്ധബുദ്ധി ഉണ്ട് എനിക്ക്.കൂടെ മല്ലി,ഉണക്കമുളക്,ജീരകം,അല്പം കായം,തേങ്ങാ,ഇതൊക്കെ വറുത്തരച്ച് ഉണ്ടാക്കുന്ന അമ്മയുടെ സമ്പാറും നല്ല അസ്സൽ തേങ്ങ ചട്ട്നിയും വേണേൽ കാന്താരിമുളക് ചതച്ച് വെളിച്ചെണ്ണയിൽ ചാലിച്ചത് കൂടി ഉണ്ടങ്കിൽ ബഹുകേമം. കുട്ടിക്കാലത്ത് വേനൽ അവധിക്കായി സ്കൂൾ അടച്ചു കഴിഞ