തൃക്കടവൂർ ശിവരാജു എളങ്കുന്നപ്പുഴയില്‍


ഏതൊരുഉത്സവത്തിനും അതാത് കമ്മിറ്റിക്കാര്‍ക്ക് ഒരു ആഗ്രഹം ഉണ്ടാകുമല്ലോ തങ്ങളുടെ ഉത്സവത്തിന് നല്ല നല്ല ആനകള്‍ വന്നു എഴുന്നള്ളികണം എന്ന്.
അതിന്റെ ഒരു സ്വപ്ന സാക്ഷാല്‍ക്കാരമായിരുന്നു  2008 ലെ തേവരുടെ തിരുവുത്സവത്തിന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ   അഭിമാനം തൃക്കടവൂർ ശിവരാജുവിനെ ഇവിടെ എഴുന്നള്ളിക്കാന്‍ സാധിച്ചത് .

ആലപ്പുഴ ജില്ലയിലെ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ തന്നെയുള്ള തുറവൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു വരെ വരാറുെണ്ടങ്കിലും അതിനപ്പുറത്തേക്ക് എറണാകുളം ജില്ലയിലേക്ക് തന്റെ വിശ്വരൂപം കാണിക്കുവാൻ ഉള്ള ഒരു അവസരം കിട്ടിയിട്ടില്ലായിരുന്നു ശിവരാജുവിനു അതു വരെ.
എളങ്കുന്നപ്പുഴ ഉത്സവം

തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവിലെ ക്ഷേത്രോത്സവത്തിന് എല്ലാ കൊല്ലവും അവർ തെക്കൻ നാട്ടിൽ നിന്ന് ഏതെങ്കിലും നല്ല ആനകളെ കൊണ്ടുവരാറുണ്ട്.2008 ൽ അന്ന് ആ കൊല്ലം അവർ നോക്കിയിരുന്നത് ശിവരാജുവിനെയായിരുന്നു.

ആ വർഷം ഇവിടെ തേവരുടെ തിരുവുത്സവമായപ്പോൾ പതിവുപോലെ ആനകളുടെ ചർച്ചക്കിടയിൽ ആദ്യത്തെ പേര്   ശിവരാജു ആയിരുന്നു.രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല, എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു നമുക്ക് നോക്കാം ഇത്തവണ എന്ന്.
കാര്യങ്ങൾ വേഗത്തിലായി ശ്രീക്കുട്ടൻ തുറവൂർ ഉള്ള രാജേഷ് ചേട്ടനെ വിളിച്ചു  ചോദിച്ചു മനസ്സിലാക്കി എങ്ങനെയാ ആനയെ ബുക്ക്‌ ചെയ്യേണ്ടതെന്ന്‍.. വൈക്കത്തഷ്ടമിയോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വത്തിലെ ഉദ്യോഗസ്ഥർ അവിടെ ഉണ്ടാവുമെന്നും അന്ന് അപേക്ഷ കൊടുക്കാം എന്നും അവരോട് ബാക്കി കാര്യങ്ങൾ സംസാരിക്കാം എന്നതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ വൈക്കത്തേക്ക് പോയിരുന്നു. ഞാൻ, അനിൽ, ശ്രീക്കുട്ടൻ, ഹരി, വിനീത്, പ്രമോദ് ,ഞങ്ങൾ മാറി മാറി തുടർച്ചയായി നാലു ദിവസം അവിടേക്ക് പോയി ഉദ്യോഗസ്ഥരെ കാണുവാനായി.

തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള ആനക്കാർക്ക് വടക്കൻ നാട്ടിലേക്ക് വന്ന് പരിപാടി എടുക്കാൻ താല്പര്യം ഇല്ലാ എന്നൊരു ശ്രുതി പരന്നിരുന്നു ആ സമയത്ത്. ഇതറിഞ്ഞ ഞങ്ങൾ എന്തായാലും ആനക്കാരനെ ഒന്ന്കാണാൻ തീരുമാനിച്ചു. വൈക്കത്തു ചെല്ലുമ്പോൾ ഞങ്ങൾ കാണുന്നത് വൈക്കത്തപ്പനെ ശിരസ്സിലേറ്റി നില്ക്കുന്ന ശിവരാജുവിനെയാണ്. നോക്കിയപ്പോൾ പുതിയൊരു ആനക്കാരനും , പ്രതാപൻ എന്നാണ് ആളുടെ പേര്, താടിയും കൊമ്പൻ മീശയുമൊക്കെയായി പ്രതാപത്തോടു കൂടിയ ഒരു ആനക്കാരൻ. പരിപാടി കഴിഞ്ഞ് ആനയെ കെട്ടിയുറപ്പിച്ച ശേഷം ഞങ്ങൾ പോയി സംസാരിച്ചു, ഇന്ന പോലെ ആനയെ അവിടേക്ക് നോക്കുന്നുണ്ടെന്നും ചേട്ടന് എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ പറയണം എന്നും പറഞ്ഞു. പക്ഷെ കേട്ട് കേൾവിയിൽ നിന്ന് വിപരീതമായിരുന്നു ആൾടെ മറുപടി, ആൾ പറഞ്ഞു അതിനിപ്പോ എന്താ അസൗകര്യം?  ഞാൻ ആനയായിട്ട് വരാം.നിലവിൽ തുറവൂർ കഴിഞ്ഞാൽ ഒഴിവാണെന്നാ കേട്ടത്, ലോറിയിൽ കയറിയിട്ടില്ല ഇതുവരെ, അപ്പോൾ നടന്നു വേണം അങ്ങോട്ടു വരാൻ. താൻ ഒരു കാര്യം ചെയ്യു, തന്റെ മൊബൈൽ നമ്പർ ഒന്നു അടിച്ചോളൂ.സേവ് ചെയ്യാൻ നേരത്ത് ഞാൻ ചോദിച്ചു സതീഷ് എളങ്കുന്നപ്പുഴ എന്ന് മതിയോ ,അപ്പോൾ ആൾ പറഞ്ഞു, അതു വേണ്ട, വല്ല 5 എന്നോ 6 എന്നോ ഇട്ടാൽ മതി എന്നാലെ മനസ്സിലാകു എന്ന്. അങ്ങനെ ഞാൻ 56 എന്നു സേവ് ചെയ്തു. ആളോട് യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്നു തിരിച്ചു.

വൈക്കത്തു വെച്ചു തന്നെ പകുതി പേപ്പർ വർക്കുകളും മറ്റും ശരിയാക്കിയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആനയ്ക്ക് അന്നത്തെ ദിവസം ഒഴിവ് ആണോ എന്നായിരുന്നു. ഭാഗ്യത്തിന് അതും ഞങ്ങൾക്ക് അനുകൂലമായിരുന്നു.

അങ്ങനെ ഒരു ദിവസം രാവിലെ തന്നെ അനിലും പ്രമോദും കൂടി കൊല്ലത്തേക്ക് പോയി. അവിടെ കടവൂർ ആനന്ദവല്ലീശ്വര (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍) ദേവസ്വത്തിലാണ് ബാക്കിയുള്ള അവസാനവട്ട കാര്യങ്ങൾ. അവിടെ പക്ഷെ കാര്യങ്ങൾ ചുറ്റിച്ചു. ഓഫീസർ വന്നതു തന്നെ വൈകി. ഓഫീസർ പറഞ്ഞു ആനയുടെ പ്രോഗ്രാം ചാർട്ട് ചെയ്തിട്ടുള്ള ഓർഡർ തിരുവനന്തപുരത്തു നിന്ന് ഇവിടെ ക്ക് കിട്ടിയിട്ടില്ല. അതു കിട്ടിയെങ്കിൽ മാത്രേ അവർക്ക് പൈസ മേടിക്കാനാവൂ. ഞങ്ങൾ ആകെ പെട്ടു. എന്താ ചെയ്ക ഇനി .തിരുവനന്തപുരത്തു പോയി കയ്യോടെ ഇനി അത് മേടിച്ചു ഇവിടെ എത്താം എന്ന്വെച്ചാല്‍ ഇവിടെ  ഓഫീസ് അടക്കും . ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.

തേവര് എല്ലാത്തിനും കൂടെ ഉണ്ട് എന്നതിനുള്ള തെളിവ്  ആയിരുന്നു പിന്നീട് അവിടെ കണ്ടത്. ഞങ്ങളുടെ കൂടെയുള്ള ശ്രീക്കുട്ടൻ ആൾ ആളുടെ ജോലി ആവശ്യത്തിനായി തിരുവനന്തപുരത്ത് പോയിരുന്നു അന്ന്. ഉടനടി ആളെ വിളിച്ചു പറഞ്ഞു നിന്റെേ ജോലി തൽക്കാലം അവിടെ നിക്കട്ടെ, നീ ആ ആദ്യം കമ്മീഷണർ ഓഫീസിൽ പോയി ആ ഓർഡർ ഫാക്സ് അയപ്പിക്കൂ എന്ന്. പറഞ്ഞ പോലെ ആൾഫാക്സ് അയച്ചു ഓർഡർ ഇവിടെ കിട്ടി അവർ പൈസ അടച്ചു ആനയെ ബുക്ക് ചെയ്തു.അന്ന് അവിടെ വെച്ച് അറിയാൻ കഴിഞ്ഞത് എറണാകുളം ജില്ലയിലെ ആദ്യത്തെ ബുക്കിംഗ് എന്ന് ആണ് .പള്ളിപ്പറമ്പുകാർ പറഞ്ഞിരുന്നുവെങ്കിലും ബുക്ക് ചെയ്തിട്ടില്ലായിരുന്നു. ഇന്ന് ലക്ഷങ്ങൾ മേടിക്കുന്ന ആനയുടെഅന്നത്തെ ഏക്കം കേട്ടാൽ ഒരു പക്ഷെ അന്തം വിട്ടു പോകും. ഞാൻ ഇവിടെ അത് പറയുന്നില്ല


കാര്യങ്ങള്‍ എല്ലാം റെഡിയായി ഒരു നേരം രാജനും ഒരു നേരം ശിവരാജുവിനും കോലം.ആയിടെയാണ് തൃപ്പൂണിത്തുറ ഉത്സവത്തിനു ആന വരുന്നു എന്നറിഞ്ഞത് ,എട്ടു ദിവസത്തേക്ക് ആരോ സ്പോന്‍സര്‍ ചെയ്യുകയാണ് എന്നൊക്കെ കേട്ടിരുന്നു  അന്ന്.തൃപ്പൂണിത്തുറ ഉത്സവം കഴിഞ്ഞു രണ്ടാം ദിവസം ആയി വരും ഇവിടത്തെ അഞ്ചാം ദിവസം.അന്നത്തെക്കാണ് ഇവിടേക്ക് ആനയെ എല്പിച്ചിട്ടുള്ളത്‌.ആന തൃപ്പൂണിത്തുറയില്‍ വന്നത് കാരണം പള്ളിപ്പറമ്പ്കാവിലെക് എല്പിച്ചില്ല.അത് കൊണ്ട് തൃപ്പൂണിത്തുറ ഉത്സവം കഴിഞ്ഞു ആന അവിടെയായിരുന്നു ഒരു ദിവസം.
പൂര്‍ണ്ണത്രയീശന്റെ ഉത്സവം കൊടിയേറി ,മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ 
കടവൂരാനയെ ഒന്ന് കാണാം ,എഴുന്നള്ളിപ്പും കാണാം എന്ന് വിചാരിച്ചു അങ്ങോട്ടേക്ക്പോ യിരുന്നു .ഉള്ളത് പറയാല്ലോ വടക്കന്‍ നാട്ടിലെ പല ആനക്കാരും ഇദ്ദേഹത്തെ അതായത് ശിവരാജുവിന്റെ ആനക്കാരനെ പരിഹസിച്ചിരുന്നു.അവരുടെ പ്രധാന സംസാരം ഇങ്ങനെ ആയിരുന്നു "ഈ ആനയെ ഞങ്ങളുടെ കയ്യില്‍ എങ്ങാനും കിട്ടണം അപ്പോള്‍ കാണാമായിരുന്നു ആനയുടെ  നിലവ്,ഇത് ഒരു മാതിരി എറിയാന്‍ അറിയുന്നവന്റെ കയ്യില്‍ വടി കൊടുക്കില്ല എന്ന അവസ്ഥയായി പ്പോയി". 

തൃപ്പൂണിത്തുറ ഉത്സവം  കഴിഞ്ഞപ്പോള്‍ മൊബൈലില്‍  56 (എന്റെ നംബര്‍) തപ്പിയെടുത്തു  ആള്‍ വിളിച്ചു ഞങ്ങള്‍ നാളെ വെളുപ്പിനെ അവിടെ എത്തും.ചിലപ്പോള്‍ ലോറിയില്‍ ആകാന്‍ സാധ്യതയുണ്ട്.ഒന്ന് പരീക്ഷിക്കുന്നുണ്ട്.ശരി എന്ന് മറുപടി പറഞ്ഞു കൊണ്ട് ഞാന്‍ ഫോണ്‍ വെച്ചു.

പിറ്റേ ദിവസം അതായതു ഇവിടെ ഉത്സവത്തിന്റെ നാലാം ദിവസം രാവിലെ ഒരു 6.30 നു പ്രതാപന്‍ ചേട്ടന്റെ കാള്‍ .അതെ ഞങ്ങള്‍ വൈപ്പിന്‍ പാലം എത്തി എന്ന് ,ലോറിയില്‍   ആണ് എന്ന് കേട്ടപാതി ശ്രീക്കുട്ടന്‍ ,പ്രമോദ് എല്ലാവരെയും വിളിച്ചു ,പെട്ടെന്ന് ബസ് സ്റൊപ്പിലെക് വായോ,ശിവരാജു വരുന്നുണ്ട് എന്ന്.

അങ്ങനെ പള്ളിപ്പറമ്പുകാവില്‍ നിന്നുംഎളങ്കുന്നപ്പുഴയിലേക്ക്  ശിവരാജുവിന്റെ ലോറിയിലെ  ആദ്യ യാത്ര. സെന്റ്‌ ജോര്‍ജ് എന്ന ലോറിയില്‍ ചെവിയടിച്ചു വരുന്ന ശിവരാജുവിന്റെ ചിത്രം ഇന്നും എലാരുടെയും മനസ്സില്‍ ഉണ്ട്.ആന ഇറങ്ങുന്ന വീഡിയോ പ്രൊഫൈല്‍ ചെക്ക് ചെയ്താല്‍ കാണാന്‍ സാധിക്കും .




എന്താ രൂപം ഒരു ഒന്നൊന്നര മുതല്‍ എന്തെ ഈ മുതലിനെ ഇങ്ങോട്ടേക് കൊണ്ട് വരാന്‍ വൈകി എന്ന് തോന്നിപ്പോയി .ഒറ്റ നോട്ടത്തില്‍ തന്നെ കണ്ണിലുടക്കുന്ന ഒരു രൂപം ,ഉറച്ച നടയും,തലകുന്നിയും ,അല്പം കീറിയിട്ടുള്ള ഒരു ചെവിയും ,പിന്നെ ആന വിദഗ്ദര്‍ പറയുന്നപോലെ ,ആ തണ്ടെല്ല് കണ്ടില്ലേ വളഞ്ഞിരിക്കുന്നത് ,ആന ഇനിയും ഉയരം വെയ്ക്കും ,എന്നൊക്കെ   ഉടനടി ഒരാള്‍ പറഞ്ഞു.
ശിവരാജുവും പ്രതാപനും 
അഞ്ചാം ദിവസം ആയി രാവിലെ എഴുന്നള്ളിപ് തുടങ്ങി .എളങ്കുന്നപ്പുഴ തേവരുടെ സ്വര്‍ണ്ണകോലം ഏറ്റി പാമ്പാടി രാജന്‍,കൂടെ ശിവരാജു ,ഈരാറ്റുപേട്ട അയ്യപ്പന്‍,തിരുവാനിക്കാവ് രാജഗോപാലന്‍ ,തിരുവമ്പാടി രാമഭദ്രന്‍ ,ചെറായി കൃഷ്ണദാസ്‌ ,കൂറ്റനാട് രാജശേഖരന്‍,പ്ലാത്തോട്ടം കണ്ണന്‍,തുടങ്ങി യ ഗജവീരന്മാര്ടക്കം 11 ആനകളുടെ ശീവേലി .തൃപ്പൂണിത്തുറയില്‍ സംഭവിച്ചത് പോലെ ഇവിടെയും സംഭവിച്ചു .ഒന്ന് രണ്ടു ആനക്കാര്‍ ഇവിടെയും പ്രതാപന്‍ ചേട്ടന്റെ അടുത്തു മോശമായി പെരുമാറി.
രാവിലത്തെ ശീവേലി
രാജനു കൂട്ടായി ശിവരാജുവും ഈരാറ്റുപേട്ട അയ്യപ്പനും 

രാജനും ശിവരാജുവും 
.

ഞങ്ങള്‍ ചോദിച്ചു എന്താ ശരിക്കും കാര്യം ,അപ്പോള്‍ ആള്‍ പറഞ്ഞു ഈ ആനയെ പത്തിരുപതു കൊല്ലമായി ഒരാള്‍ കൊണ്ട് നടന്നിരുന്നതാണ്.അങ്ങനെ കൊണ്ട് നടന്നിരുന്ന ഒരാനയെ ഇന്നലെ കേറിയ ഞാന്‍ ആദ്യമേ വന്നിട്ട് നിലവ് നിര്‍ത്താനോക്കെ  നോക്കിയാല്‍ ചിലപ്പോള്‍ പണിയാകും.വൈകീട്ട് എന്തായാലും നമുക്ക് അല്ലെ കോലം ,ഞങ്ങള്‍ പറഞ്ഞു അതെന്താ അങ്ങനെ ചോദിച്ചത് ,അപ്പോള്‍ ആള് പറഞ്ഞു രാവിലെ എന്നോട് കാണിച്ചതൊക്കെ കണ്ടില്ലേ ,അതാ കാരണം എന്ന്.രാത്രി വിളക്കിനെഴുന്നള്ളിപ്പിനു സമയമായി,രാവിലെ കണ്ട ശിവരാജുവിനെ അല്ല അപ്പൊ, അവിടെ കണ്ടത് ,ആനക്കാരന്‍  നിര്‍ത്തിയത് ഒന്നും അല്ല ആന സ്വതസിദ്ധമായ ഒറ്റ നിലവായി നില്കുന്നു .
ശിവരാജു എളങ്കുന്നപ്പുഴ തേവരെ ശിരസ്സിലേറ്റുന്നു

എഴുന്നള്ളിപ് തുടങ്ങി തേവരുടെ സ്വര്‍ണ്ണകോലം കേറ്റി ഗാംഭീര്യത്തോടെ ഉള്ള ആ നില്പ് ,മറക്കാന്‍ സാധിക്കുന്നില്ല ഇപ്പോളും. വിളക്കിനെഴുന്നള്ളിപ് കഴിഞ്ഞു തലേകെട്ട് അഴിച്ചു ആനെ പറമ്പിലേക്ക് കൊണ്ട് പോയില്ല ,അപ്പോള്‍ തന്നെ തിരിച്ചു പോകുന്ന കാരണം ക്ഷേത്ര മതില്കെട്ടിനകത്തു തന്നെ നിര്‍ത്തിയിരിക്കുകയായിരുന്നു
വിളക്കിനെഴുന്നള്ളിപ്പ് 
ശിവരാജുവിനു കൂട്ടായി രാജനും തിരുവാണിക്കാവ് രാജഗോപാലനും

ഞങ്ങൾ പ്രതാപൻ ചേട്ടനോട് ചോദിച്ചു. എങ്ങനെയുണ്ടായിരുന്നു ഇവിടത്തെ പരുപാടി ,ആള്‍ സന്തോഷത്തോടെ പറഞ്ഞു ,നല്ല അസ്സല്‍ സുഖയിട്ടുള്ള പരുപാടി ,ആനകള്‍ക്ക് പട്ട,കുടിക്കാനും കുളിക്കാനും വെള്ളം ,ഞങ്ങള്‍ ആനക്കാര്‍ക്ക് എല്ലാ സൌകര്യവും ,പിന്നെ മാന്യമായ പെരുമാറ്റം ,ഇതൊന്നും എല്ലാം  എല്ലായിടത്തും കിട്ടില്ല .പക്ഷെ ഇവിടെ നിങള്‍ ഉഷാറാക്കി   എല്ലാം .വളരെയധികം സന്തോഷം.യാത്ര പറഞ്ഞു പോകുമ്പോള്‍ ഞങ്ങളും കൂടെ ബസ് സ്റ്റോപ് വരെ ,അലം ബുദ്ധിമുട്ടിയാണെങ്കിലും  ആള്‍  ലോറിയില്‍ കേറി യാത്ര തിരിച്ചു .ഞങ്ങളുടെ ,മനസ്സില്‍ നല്ലൊരു എഴുന്നള്ളിപ് കണ്ടതിന്റെ സന്തോഷവും .
ഒരാനയെ എല്പിക്കുന്നതും ഒരു പരുപാടി എങ്ങനെ നല്ല രീതിയില്‍ നടത്തുന്നതിന്റെ ബുദ്ധിമുട്ടും നിങ്ങള്‍ക്ക് ഇത് വായിച്ചപ്പോള്‍ മനസ്സിലാകും എന്ന് കരുതുന്നു.എത്ര ബുദ്ധിമുട്ട് സഹിച്ചാലും തേവരുടെ ഉത്സവം ഭംഗിയാക്കുക ,അത് മാത്രമാണ്  ഞങ്ങളുടെ ലക്ഷ്യം, ഞങ്ങള്‍ക്കാവതുള്ള കാലം വരെ നിര്‍വഹിക്കും.ഇവിടെ ഞങ്ങള്‍ ഒരു കമ്മിറ്റിക്കാര്‍ എന്ന് പറയുന്നില്ല.ഞങ്ങളുടെ (ഭക്ത സ്കന്ദ) വഴിപാടായിട്ടാണ്  ഉത്സവത്തിനു   ആനകളെ സമര്‍പ്പികുന്നത് .
വിളക്കിനെഴുന്നള്ളിപ്പ് 

പിന്നെ ഈയിടെയായി ഫേസ് ബുക്കില്‍ കിടന്നു തല്ലു കൂടുന്ന ആനയുടെ ആരാധകര്‍ അല്ലെങ്കില്‍ ആനക്കാരുടെ ആരാധകര്‍ എന്ന് സ്വയം അവകാശപെടുന്ന ചങ്ങതിമാരോട് ഒരു അപേക്ഷ ,നിങ്ങളുടെയൊക്കെ പുതിയ ആനപ്രേമം പല നല്ല പരുപാടികള്‍ക്കും ദോഷം ചെയ്യുന്നുണ്ട്.ഫേസ് ബുക്കില്‍ കിടന്നു നിങ്ങള്‍ ഇടുന്ന ഫോട്ടോസും കമന്റ്സും അത് കാണുമ്പോള്‍ തന്നെ അറിയാം നിങ്ങള്‍ എത്ര മാത്രം ആനകളെ യൊക്കെ സ്നേഹിക്കുന്നുണ്ട് എന്നൊക്കെ.ഇങ്ങനെയുള്ള കാര്യങ്ങള്‍  മറ്റാരും പറഞ്ഞു തരേണ്ട കാര്യമില്ല സ്വയം നിയന്ത്രിക്കുക.അത്രേ പറയാനുള്ളൂ ആനയെഴുന്നള്ളിപ് അതിന്റെ നല്ല രീതിയില്‍ ഇനിയും നില നിര്‍ത്തി കൊണ്ട് പോകേണ്ടത് നിങ്ങള്‍ ഫാന്‍സ്‌ കാര്‍ക്ക് ആഗ്രഹം ഇല്ല എങ്കിലും ഞങളെ പോലെ ഉള്ള പല കമ്മിറ്റിക്കാര്‍ക്കും  ആനകലെ ഇഷ്ടപെടുന്ന പലര്‍ക്കും നല്ല ആഗ്രഹമുണ്ട്.അത് കൊണ്ട് അതിനു ബുദ്ധിമുട്ടാണ്ടാകുന്ന രീതിയില്‍ ദൈവത്തെ ഓര്‍ത്ത് ഉപകാരം ചെയ്തില്ല എങ്കിലും ഉപദ്രവിക്കരുത് എന്ന് അപേക്ഷിക്കുന്നു .



 .




.

Comments

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി