Posts

Showing posts from July 23, 2017

നാട്ടില്‍ മാത്രമല്ലാട്ടോ,ഇവിടെ കാട്ടിലും ഉണ്ടേ ഞങ്ങള്‍ ..............

Image
പ്രായഭേദമന്യേ ആനയെ കണ്ടാല്‍ ആരും നോക്കി നിന് പോകും  ഒരു പക്ഷെ കാട്ടാനകള്‍ ചിന്തിക്കുന്നുണ്ടാകും,എന്താ ഈ പൂരം മുടക്കികള്‍ ഞങ്ങളെ ഒഴിവാക്കുന്നത് എന്ന് ?നാട്ടിലെ ഞങ്ങളുടെ സഹോദരന്മാരുടെ കാര്യത്തില്‍ മാത്രേ ഇടപെടൂ നിങ്ങള്‍? പൈസയും പേരും അതിലുപരി നാട്ടിലെ ഉത്സവവും പൂരങ്ങളും ഒക്കെ നിര്‍ത്തലാക്കാന്‍ ഞങ്ങളെ കൊണ്ട് പറ്റില്ലല്ലോഅല്ലെ.നാട്ടിലെ ഞങ്ങളുടെ സഹോദരന്മാരെ നൈസായിട്ട് അങ്ങട് ഒഴിവാക്കിയാല്‍ മലയാളികളുടെ ഈ ആഘോഷം ഒക്കെ നിര്‍ത്താല്ലോ അല്ലെ.☺☺ ഒരു ഉത്സവത്തിനു ഒരാന പ്രശ്നം ഉണ്ടാക്കിയാല്‍ അത് ഒരു വാര്‍ത്തയാവുന്നതും അതിനെ ചുറ്റിപ്പറ്റി കേസുകള്‍ നടക്കുന്നതും സ്വാഭാവികമാണ്.അത് പരമാവധി മുതലെടുക്കുന്ന ചില കൂട്ടരും ഇന്ന് സജീവമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നാ കാര്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ് കോടനാട്‌ ആനക്കൂട്ടില്‍ നിന്നൊരു കാഴ്ച. എന്നാല്‍ എത്രയോ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങി അപകടം ഉണ്ടാക്കുന്നുണ്ട്.ആ സമയത്ത് ഒരു വാര്‍ത്ത‍ ഉണ്ടാകും.അധികാരികള്‍ ധന സഹായം വാഗ്ദാനം ചെയ്യും.വേണ്ട നടപടികള്‍ സ്വീകരിക്കും എന്നൊരു പ്രഖ്യാപനവും നടത്തുന്നതോടെ എല്ലാം അവസാനിക്കുന്നു.പിന്നീട് ഇത് അടുത്ത

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി

Image
കഴിഞ്ഞ ദിവസം രാഹുലിന്റെ ഒരു കാള്‍.ബ്രോ എന്താ പരിപാടി,ഫ്രീ ആണെങ്കില്‍ നമുക്ക്  അനിച്ചേട്ടന്റെ വീട്ടില്‍ പോയാല്ലോ.ഇത്തവണയും അവിടെ കുരുവികള്‍ വന്നു കൂട് കൂട്ടിയിട്ടുണ്ട്.ഉടനടി ഞാന്‍ സമ്മതം പറഞ്ഞു. ഉച്ചയൂണ് കഴിഞ്ഞു നേരെ അനിച്ചേട്ടന്റെ  കുഴുപ്പിള്ളിയിലെ വീട്ടിലെത്തി.ഫോട്ടോഗ്രാഫിയില്‍ നിരവധി അവാര്‍ഡുകള്‍ വാരികൂട്ടിയ ഒരാള്‍ ആണ് പള്ളത്താംകുളങ്ങരയിലെ വെസ്റ്റല്‍ സ്റ്റുഡിയോ ഉടമയായ അനില്‍കുമാര്‍.വൈപ്പിന്‍ കരയുടെ പ്രകൃതി ഭംഗി  അനി ച്ചേട്ടന്റെ ക്യാമറകണ്ണുകളില്‍ കൂടി നിരവധി തവണ നാം കണ്ടിട്ടുള്ളതാണ്. വേനൽക്കാലം കഴിഞ്ഞതോടെയാണ് പതിവ് തെറ്റിക്കാതെ   ഇത്തവണയും  കൂടു ഒരുക്കുവാന്‍     തൂക്കണാം  കുരുവികൾ അല്ലെങ്കില്‍ ആറ്റകിളികള്‍ എത്തിയത്.ബയ വ്യൂവര്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന  ഈ കുരുവികള്‍  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടത്തെ സ്ഥിരം വിരുന്നുകാര്‍ ആണ്.ഏപ്രിൽ മാസം അവസാനത്തോടെ  എത്തുന്ന ഇവര്‍ സെപ്റ്റംബർ മാസം വരെ ഇവിടെ കാണുന്നു. അങ്ങനെ എല്ലാ സ്ഥലത്തൊന്നും ഇവരെ കാണാന്‍ സാധിക്കില്ലാട്ടോ. പ്രധാനമായും പാടങ്ങള്‍,കൃഷിയിടങ്ങള്‍ ,തെങ്ങിന്‍ തോപ്പുകള്‍ തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആണ് ഇ