സഹോ നിങ്ങൾ ഒരു സംഭവം തന്നെയാണെട്ടോ

ഇതു പറയാൻ കാരണമായ സാഹചര്യം താഴെ  ഞാൻ വ്യക്തമാക്കുന്നുണ്ട്. എന്റെ എഫ്.ബിയിലെ ചില സുഹൃത്തകൾ അവർക്കു വേണ്ടി മാത്രം ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു.

സ്വയം പരിഹാസ്യനാകുന്നതും മറ്റുള്ളവർ പരിഹസിക്കുന്നതും രണ്ട് തരത്തിലല്ലേ. കടപ്പുറത്ത് ചാകര വരുമ്പോൾ കടലിന്റെ മക്കൾ സന്തോഷിക്കുന്നതു പോലെ  നമ്മുടെ മീഡിയകൾ സന്തോഷം കൊണ്ട് അറമ്മതിക്കുകയാണ്.പ്രത്യേകിച്ച് ഫേസ് ബുക്ക് പോലെ ഉള്ള സോഷ്യൽ മീഡിയകൾ. ഒരൊന്നന്നര ചാകരയല്ലെ ഈ കുറച്ചു ദിവസങ്ങൾ ആയി അവർ വാരിക്കൊണ്ടിരിക്കുന്നത്,ബഹുമാനപ്പെട്ട ഒരു മന്ത്രിയുടെ പ്രസ്താവനകൾ മൂലം.
ഒരു ഭൂമി കയ്യേറ്റ പ്രശ്നവുമായി ബന്ധപ്പെട്ട് നമ്മുടെ ഒരു മന്ത്രിയുടെ പ്രസ്താവനകൾ കേരളത്തിലെ സകലമാന ആളുകളും ആഘോഷിക്കുകയാണ് എന്ന കാര്യം ആൾ ഇരിക്കുന്ന മന്ത്രിസഭ അല്ലെങ്കിൽ ആൾടെ സഹപ്രവർത്തകർക്ക് മനസ്സിലാകാഞ്ഞിട്ടാണോ അല്ലെങ്കിൽ അവർ അറിഞ്ഞു കൊണ്ടാണോ ?
ഇതൊക്കെ കാണുമ്പോൾ തോന്നുന്നത് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യന് 5 കൊല്ലം ഭരിക്കാൻ താല്പര്യം ഇല്ലെന്ന് തോന്നുന്നു.
ഇത്രയൊക്കെ കേട്ടിട്ടും ഈ ഇയാളെ മന്ത്രിസഭയിൽ വെച്ചോണ്ടിരിക്കന്ന മുഖ്യമന്ത്രിയെ സമ്മതിക്കണം. ഭരിക്കുന്ന മന്ത്രിമാരുടെ സംസ്കാരം ഇങ്ങനെ ആണെങ്കിൽ പിന്നെ എന്താ പറയുക?
നല്ലത് ആര് ചെയ്യുന്നു ഞാൻ അവരുടെ കൂടെയാണ്.
എന്റെ ഫേസ്ബുക്ക് A\c ലെ ഫ്രണ്ട് ലിസ്റ്റിൽ ചില ഇടതുപക്ഷ  ചിന്തകർ ഉണ്ട്. രാവിലെ ഉറക്കമെഴുന്നേറ്റ് കഴിഞ്ഞാൽ ഇന്ന് മറ്റുള്ള പാർട്ടിക്കാരുടെ കുറ്റങ്ങൾ എന്താണ് എന്ന് അന്വേഷിച്ച് അത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുക.പറ്റിയാൽ ആൾ താമസിക്കുന്ന ദേശത്തെ നേതാവിനെ കൂടി ടാഗ് ചെയ്യുക. അപ്പോൾ പിന്നെ പാർട്ടിക്കുവേണ്ടി എന്തേലും ചെയ്തു എന്ന് പറഞ്ഞ് ഇവരെയൊക്കെ സുഖിപ്പിക്കാലോ........ ഇവരുടെയൊക്കെ ഡയലോഗ് കേട്ടാൽ തോന്നും എല്ലാം തികഞ്ഞവർ ആണെന്ന്.
പിന്നെ കുറച്ചു ദിവസത്തേക്ക് അതിന്റെ പിറകിലായി. ഇനി സ്വന്തം പാർട്ടിയുടെ കുറ്റങ്ങൾ നടക്കുന്ന സമയമാണെങ്കിൽ ഫേസ്ബുക്കിൽ കമാ എന്നൊരക്ഷരം മിണ്ടില്ലാ. എന്തൊരു സൈ ലന്റാണ്.
എല്ലാം തികഞ്ഞവരായിട്ട് ആരുമില്ല ഈ ലോകത്ത്. നമ്മൾ എല്ലാവരും അറിഞ്ഞോ അറിയാതൊയായി തെറ്റുകൾ ചെയ്തിട്ടുണ്ടാകും.പാർട്ടി സ്നേഹം ഒക്കെ നല്ലതാണ് പക്ഷെ ഒരിക്കലും അവരുടെ അതായത് സ്വന്തം പാർട്ടിയുടെ ശരി മാത്രം കണ്ടു പിടിച്ചും മറ്റു പാർട്ടിക്കാരുടെ കുറ്റങ്ങൾ മാത്രം കണ്ടു പിടിച്ചും പോസ്റ്റുകൾ ഇട്ട് ആളാവാൻ ശ്രമിക്കരുത്

Comments

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി