Posts

Showing posts from May 14, 2017

എഴുത്തുകാരന്‍

Image
എഴുത്തു എന്നതു ഒരു നിസ്സാര കാര്യമല്ല എന്ന് എനിക്കിപ്പോൾ മനസ്സിലായി.തുടക്കത്തിലേ ഉള്ള ആ ചൂട് നില നിർത്തി കൊണ്ട് പോകണമെങ്കിൽ അല്പം പ്രയാസമേറിയ പണിയാണ്. എത്രയധികം പുസ്തകങ്ങളും മറ്റും വായിച്ചാൽ മാത്രേ  എന്തേലും ഒന്ന് എവിടെയെങ്കിലും കുത്തിക്കുറിക്കുവാൻ സാധിക്ക്യാ എന്നത്  ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.പറഞ്ഞു വരുന്നത് വിഷയ ദാരിദ്ര്യത്തെ കുറിച്ചാ.ഇപ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നീട്ടുണ്ടാകാം ഇവനെ പോലെ ഉള്ളവർക്കു എന്ത് വിഷയ ദാരിദ്ര്യം എന്ന്.പക്ഷെ പറയാതെ വയ്യ എനിയ്ക്കും നല്ല രീതിയിൽ വിഷയ ദാരിദ്ര്യം ഉണ്ട്.ഇതിനെ വിഷയ ദാരിദ്ര്യം എന്ന് പറയുന്നതിനേക്കാൾ നല്ലതു കൂടുതൽ വിഷയങ്ങളെ കുറിച്ച് അറിവില്ലായ്‍മ എന്ന് പറയുന്നതാവും.അറിവില്ലാത്ത കാര്യങ്ങളെ കുറിച്ചു കൊട്ടിഘോഷിച്ചു എഴുതിയിട്ട് കാര്യമില്ലല്ലോ. എഴുതി ഫലിപ്പിക്കാനുള്ള അനുഭവ സമ്പത്ത്‌ ഇല്ലാത്തത് കൊണ്ടാവാം അധികം ആളുകളും താല്പര്യം പ്രകടിപ്പിക്കാതത്.പിന്നെ വിഷയങ്ങളെ മാത്രം കുറ്റം പറയണ്ടാട്ടോ.കുത്തിപ്പിടിച്ചിരുന്നു എഴുതുവാനുള്ള അലസതയും മടിയും അതൊരു വല്ല്യ കാരണം തന്നെയാണ്. പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളക്ക് ഞാൻ ഉൾപ്പെടുന്ന എന്റെ ചുറ്റുമുള്ള സമൂഹമാണ