ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ അവിസ്മരണീയ വിജയം
ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങള്‍ എന്നും എപ്പോഴും ആവേശകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോകത്തിലെ ഏറ്റവും തീവ്രമായ ഒരു മത്സരം തന്നെയാണ് ഇന്ത്യ -പാകിസ്ഥാന് ക്രിക്കറ്റ് മത്സരം. ക്രിക്കറ്റിലെ എല്‍ ക്ലാസ്സിക്കോ എന്നു വേണമെങ്കില്‍ വിശേഷിപ്പി ക്കാം ഈ മത്സരങ്ങളെ. മറ്റ് ഏതു രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾ കാണുന്നതിനേക്കാൾ വ്യൂവർഷിപ് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക് ഉണ്ടാകുമേന്നതും എടുത്തു പറയേണ്ട ഒന്നാണ്. ടൂർണ്ണമെന്റിലെ ഇരുവരും തമ്മിലുള്ള ആദ്യ മത്സരത്തിനു ഇറങ്ങുമ്പോൾ ഇന്ത്യക്ക് തന്നെ ആയിരുന്നു മുൻതൂക്കം.അതിനു കാരണം മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ നേടിയ വിജയങ്ങള്‍ തന്നെ.മറ്റൊന്ന് ഇന്ത്യ ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിനെ തോല്പിച്ചതിന്റെ ആത്മവിശ്വസത്തില്‍ ആണ് ഇറങ്ങിയത്.അതെ സമയം പാകിസ്താന് അമേരിക്കയോട് ആദ്യ കളി തോറ്റതിനാല്‍ നല്ല സമ്മര്‍ദ്ദത്തിലും,അവരെ സംബന്ധിച്ചുടത്തോളം വളരെ നിര്‍ണായകമായിരുന്നു ഈ മത്സരം,ഒന്ന് നില നില്പ്,രണ്ടാമത് എതിരാളികള്‍ ഇന്ത്യ ആയതിനാല്‍. അപ്രതീക്ഷിത പേസും ബൗൻസുമായി വട്ടം കറക്കുന്ന ന്യൂയോർക്കിലെ പിച്ച് ബാറ്റ്സ്മാൻമാർക്ക് ശവക്കുഴി തോണ്ടും എന്ന കാര്യത