Posts

Showing posts from 2022
Image
2021 ലെ ഏറ്റവും വിഷമം തോന്നിയ ഒരു വിയോഗം പ്രശസ്ത നടാന്‍ നെടുമുടി വേണു ചേട്ടന്റെ ആയിരുന്നു. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണമെന്നു സത്യത്തിൽ ഒരു പിടിയുമില്ല.അങ്ങയെ കുറിച്ച് എന്ത് എങ്ങനെ എഴുതിയാലും അത് തീരെ കുറഞ്ഞു പോകുമെന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടുന്നതിനാൽ എഴുതണോ വേണ്ടയോ എന്നും പലവട്ടം ചിന്തിച്ചു.. എന്നിരുന്നാലും അത്രക്ക് ഇഷ്ടമുള്ള ഒരു കലാകാരൻ ആയതുകൊണ്ട് ചെറിയൊരു കുറിപ്പ് എഴുതാമെന്നു കരുതി. സത്യത്തിൽ ഇങ്ങനെ ഒന്നും ഞാൻ എഴുതാറില്ല, കാരണം ഇത് പോലെ ഒന്നും എനിക്ക് എഴുതാൻ അറിയില്ലാത്തതിനാൽ തന്നെ.മറ്റൊന്നു ഇതു പോലെ മറ്റൊരു വിയോഗത്തെ (സിനിമ) കുറിച്ച് എഴുതുവാൻ എനിക്ക് ഇതു വരെ തോന്നിയിട്ടുമില്ല... എന്തായാലും ഒരു രണ്ടു വാക്ക് ഇവിടെ കുറിക്കുന്നു.തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. മുഖവുര കഴിഞ്ഞ സ്ഥിതിക്ക് കാര്യത്തിലേക് കടക്കാം. നെടുമുടി വേണു എന്ന ഇഷ്ടപെട്ട നടന്റെ വിയോഗം വല്ലാതെ വേദന ഉളവാക്കുന്നു..കഴിഞ്ഞ ദിവസം രാവിലെ ആണ് ഒരു ചാനലിൽ അദ്ദേഹം ഹോസ്പിറ്റലിൽ ആണ് ഗുരുതരാവസ്ഥയിൽ ആണെന്ന് കണ്ടത് , ഉച്ചക്ക് ശേഷം ആൾ പോയി എന്ന് ഫ്ലാഷ് ന്യൂസും.ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കാൻ എന്തായിരുന്നു കാരണം.അറിയില്ല.കോവിഡിനെ