Posts

പനി ഭ്രാന്തുകള്‍

Image
നിനക്ക്‌ ഇതെന്ത ,എപ്പോളും പനി ആണല്ലോ,പണ്ട് കൂട്ടുകാര്‍ എപ്പോളും ചോദിക്കുന്ന ഒരു കാര്യമാണ്.മൂന്നാല് കൊല്ലം മുന്നേ ഉള്ള സമയത്തൊക്കെ കാലാവസ്ഥ ഒന്ന് മാറിയാല്‍ മതി അപ്പോളേക്കും പനി ജലദോഷം ഒക്കെ ആയി.പിന്നെ ടോണ്‍സിലെററ്റിസ് പ്രശ്നം അല്പം ഉള്ളതുകൊണ്ട് അതിന്റെ വക വേറെയും. കഴിഞ്ഞ കുറച്ചു  നാളായിട്ടുള്ളൂ ഇതിനൊരു മാറ്റം വന്നിട്ട്.തുടങ്ങിയാല്‍ ഒരു മൂന്നു ദിവസം പോയി കിട്ടി.പഠിക്കുന്ന സമയത്ത് ഇത് ശരിക്കും ആസ്വദിച്ചു.കാരണം സ്കൂളില്‍ ടീച്ചര്‍മാരുടെ തല്ലില്‍ നിന്ന് പലപ്പോളും രക്ഷിച്ചത് ഈ പനി ആണ്.പക്ഷെ ജോലി സമയത്ത് ഇത് ശരിക്കും പണി  തന്നു .പ്രത്യേകിച്ചു പി എസ് എന്‍ ല്‍ ജോലി ചെയ്യുമ്പോള്‍.നമ്മള്‍ പനി  ആണ്,വയ്യ എന്നൊക്കെ പറഞ്ഞു  വീട്ടില്‍ ഇരുന്നാല്‍ അടുത്ത ദിവസം നമ്മള്‍  കാണുന്നത് നമ്മുടെ സെയില്‍ മറ്റൊരാള്‍ അടിച്ചോണ്ട് പോയിട്ട് നമ്മളെത്തന്നെ വിളിച്ചു പറയുന്ന കാഴ്ചയാണ്. അത് കൊണ്ട് എത്ര വയ്യാ എങ്കിലും  ജോലിക്ക് പോകും. അമ്മയും തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ശ്രീക്കുട്ടന്റെ അമ്മയും അച്ഛനും (ഇന്ദിരാമ്മയും ശ്രീക്കുട്ടന്റെ അച്ഛനും ) ഇപ്പോഴും എപ്പോഴും  പറയുന്ന കാര്...

പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം

Image
മലയാളിയെ സംബന്ധിച്ചിടത്തോളം ആന എന്നത് വികാരമാണ്.പണ്ട് കാലത്തു തറവാടിന്റെ  വലുപ്പം കാണിക്കുവാനും  അഭിമാനത്തിന്റെ പ്രതീകമായിട്ടൊക്കെ  ആയി ആനയെ  ഉപയോഗിച്ചിരുന്നതെങ്കില്‍  ഇന്നത്‌ മാറി നോട്ടുകെട്ടുകള്‍ക്ക് വേണ്ടി മാത്രം  ആവുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല്യ.എല്ലാവര്‍ക്കും  ആനയെ ഇഷ്ടമാണ്.ഇന്ന് ചില ഒറ്റപെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ മിക്ക ആനയുടമസ്ഥന്മാരും കഴിവതും   നല്ല രീതിയല്‍ തന്നെ  അവരുടെ ആനകളെ നോക്കുന്നുണ്ട്.പക്ഷെ ആനകളെ  മാത്രം നോക്കീട്ട് കാര്യമില്ലല്ലോ. ഇതിനെ കൈകാര്യം ചെയ്യേണ്ട ആളുകളെ കൂടി നോക്കണം . പണ്ട് കേട്ട  ഒരു പഴഞ്ചൊല്ലില്‍ പറയുന്നപോലെ "പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം". ഇതില്‍ ആനയുടെ പേരില്‍  പൈസ ലഭിക്കുന്നുവെങ്കിലും ആനയ്ക് അത് കൊണ്ട് യാതൊരു വിധത്തിലുള്ള ഗുണവും ഇല്ലാ എന്ന് ഈ അടുത്ത് ചരിഞ്ഞ രണ്ടു ആനകളുടെ  കാര്യങ്ങള്‍ കൊണ്ട് മനസിലാക്കാം. ഇന്ന് ഈ ഫീല്‍ഡില്‍ വളരെ  വിരോധാഭാസമായ കാഴ്ചകള്‍ ആണ് നമുക്ക്‌ കാണുവാന്‍ സാധിക്കുന്നത്.അതിനു ഉദാഹരണം തന്നെയാണ് ഈ അടുത്ത്  രണ്ടു ആനകള്‍ ചരിഞ്ഞ ...

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

Image
പണ്ട് സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു ക്വിസ്‌ മത്സരം നടത്തുകയുണ്ടായി.അന്ന് അഞ്ചാം ക്ലാസില്‍ ആണ് ഞാന്‍ പഠിക്കുന്നതു  എന്ന് തോന്നുന്നു,കൃത്യമായി ഓര്‍മ്മയില്ല്യ.  അതിലെ  ഒരു ചോദ്യം ഇതായിരുന്നു. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ ഏതാണ് ? കാര്യം ആ മത്സരത്തില്‍ നല്ല മാര്‍ക്ക് നേടി ഞാന്‍  വിജയിച്ചെങ്കിലും  ഞാന്‍ ഉള്‍പ്പെടെ ഒരൊറ്റ  കുട്ടി പോലും ഈ ഒരു ചോദ്യത്തിനുള്ള ശരിയായ ഉത്തരം നല്‍കിയില്ല എന്നതാണ് വാസ്തവം.ഒടുവില്‍ ടീച്ചര്‍ തന്നെ പറഞ്ഞു നമ്മള്‍ താമസിക്കുന്ന ഈ വൈപ്പിന്‍ ദ്വീപ്‌ തന്നെയാണ് കുട്ടികളെ ഉത്തരം.സത്യം പറഞ്ഞാല്‍ വല്യൊരു നാണക്കേട് ആയിരുന്നു ആ സമയത്ത് മനസ്സില്‍ തോന്നിയത്‌. വൈപ്പിനിലേക്കുള്ള യാത്രയില്‍ ഗോശ്രീ  പാലത്തിനു മുകളില്‍ നിന്ന് എടുത്ത  ഒരു സായാഹ്ന ചിത്രം  വൈപ്പിന്‍ ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരിക്കുകയാണ്.ഇട്ടാവട്ട സ്ഥലത്ത് ഉണ്ടാവുന്ന വളര്‍ച്ച അത്  നല്ലതിനാണോ അല്ലെങ്കില്‍ നാശത്തിനാണോ എന്ന് കണ്ടറിയാം.നല്ലതിനാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.ഇത് ആദ്യത്തെ ഒ...

എഴുത്തുകാരന്‍

Image
എഴുത്തു എന്നതു ഒരു നിസ്സാര കാര്യമല്ല എന്ന് എനിക്കിപ്പോൾ മനസ്സിലായി.തുടക്കത്തിലേ ഉള്ള ആ ചൂട് നില നിർത്തി കൊണ്ട് പോകണമെങ്കിൽ അല്പം പ്രയാസമേറിയ പണിയാണ്. എത്രയധികം പുസ്തകങ്ങളും മറ്റും വായിച്ചാൽ മാത്രേ  എന്തേലും ഒന്ന് എവിടെയെങ്കിലും കുത്തിക്കുറിക്കുവാൻ സാധിക്ക്യാ എന്നത്  ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.പറഞ്ഞു വരുന്നത് വിഷയ ദാരിദ്ര്യത്തെ കുറിച്ചാ.ഇപ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നീട്ടുണ്ടാകാം ഇവനെ പോലെ ഉള്ളവർക്കു എന്ത് വിഷയ ദാരിദ്ര്യം എന്ന്.പക്ഷെ പറയാതെ വയ്യ എനിയ്ക്കും നല്ല രീതിയിൽ വിഷയ ദാരിദ്ര്യം ഉണ്ട്.ഇതിനെ വിഷയ ദാരിദ്ര്യം എന്ന് പറയുന്നതിനേക്കാൾ നല്ലതു കൂടുതൽ വിഷയങ്ങളെ കുറിച്ച് അറിവില്ലായ്‍മ എന്ന് പറയുന്നതാവും.അറിവില്ലാത്ത കാര്യങ്ങളെ കുറിച്ചു കൊട്ടിഘോഷിച്ചു എഴുതിയിട്ട് കാര്യമില്ലല്ലോ. എഴുതി ഫലിപ്പിക്കാനുള്ള അനുഭവ സമ്പത്ത്‌ ഇല്ലാത്തത് കൊണ്ടാവാം അധികം ആളുകളും താല്പര്യം പ്രകടിപ്പിക്കാതത്.പിന്നെ വിഷയങ്ങളെ മാത്രം കുറ്റം പറയണ്ടാട്ടോ.കുത്തിപ്പിടിച്ചിരുന്നു എഴുതുവാനുള്ള അലസതയും മടിയും അതൊരു വല്ല്യ കാരണം തന്നെയാണ്. പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളക്ക് ഞാൻ ഉൾപ്പെടുന്ന എന്റെ ചുറ്റുമുള്...

ജീവിതത്തിലെ കുറച്ചു നല്ല നിമിഷങ്ങള്‍

Image
ഒന്നാമത് രണ്ടു ദിവസം മുന്നേ നടന്ന 2 സംഭവങ്ങൾ കാരണം മനസ്സ് ആകെ അസ്വസ്ഥമായിരുന്നു,ഒന്ന് പ്രസിദ്ധ വാദ്യ കലാകാരൻ ചേന്ദമംഗലം ഉണ്ണികൃഷ്ണൻ ചേട്ടന്റെ മരണം.രണ്ടു ദിവസം മുന്നേ ഇവിടെ അടുത്തു ഒരു ഉത്സവത്തിനു ആളെ കണ്ടു സംസാരിച്ചു ഒരു ഫോട്ടോയൊക്കെ എടുത്തു പോന്നതെയുള്ളു. 2 അന്ന് അവിടെ വന്ന ആനകളില്‍ ഒന്ന് അടുത്ത രണ്ടു ദിവസം ഒഴിവായതുകൊണ്ട്  വീട്ടു പരിസരത്തായിയിരുന്നു നിന്നിരുന്നത്. ആന ഇവിടെ നിന്നാണ് അടുത്ത പരിപാടിക്ക് പോയത്.അവിടെ ചെറിയൊരു പ്രശ്നം ഉണ്ടായി ഉണ്ണിഏട്ടന്റെ മരണ വാര്‍ത്ത അറിഞ്ഞു രാവിലെ പത്തു മണി കഴിഞ്ഞപ്പോൾ ഞാനും ശ്രീക്കുട്ടനും(കെ.ജി ) പ്രമോദും കൂടി ചേന്ദമംഗലത്തേക്ക്‌  തിരിച്ചു. അല്പം നേരം അവിടെ നിന്നു. അവിടെ വെച്ച് പെരുവനം കുട്ടെട്ടനെ കണ്ടു. അദ്ദേഹവുമായി അല്‍പ നേരം  സംസാരിച്ചപോള്‍ ആളു പറഞ്ഞു കഴിഞ്ഞ ദിവസം കൂടി കണ്ടതല്ലേ,രാവിലെ  ഗീത(കുട്ടേട്ടന്റെ പത്നി) ഞാന്‍  അന്നെടുത്ത ഫോട്ടോ കാണിച്ചു കൊടുത്തും എന്ന് പറഞ്ഞു . അധികം നേരം നില്‍ക്കുമ്പോള്‍ എനിക്ക് നടു വേദന വരുന്ന കാരണം 5മിനിറ്റ്‌ അദ്ധേഹത്തോട് സംസാരിച്ച ശേഷം അവിടെ നിന്നു യാത്ര  പറഞ്ഞു ഇറങ്ങീ . വീട്ടില്‍ ...

എള്ള് തിരിയും ഞാനും

Image
ജോതിഷം രചിച്ചത് സുബ്രഹ്മണ്യ സ്വാമിയാണെന്നാ പറയുന്നത്.അപ്പോള്‍ തേവരുടെ  മുന്നില്‍ വസിക്കുന്ന ഞാന്‍ ഇങ്ങനെയൊക്കെ ആയില്ലെന്കിലെ അത്ഭുതമുള്ളൂ .അല്ലേ? ശനി ദോഷ നിവാരണത്തിന് ഏറ്റവും ഉത്തമം എള്ളുകിഴി അഥവാ എള്ളു തിരി കത്തിക്യാ എന്നാ പറയാ പൊതുവേ. ഇമ്മടെ വീട് ഒരു അമ്പലവാസി കുടുംബമായതുകൊണ്ട് വീട്ടിൽ ഭക്തിയുടെ കാര്യത്തിൽ യാതൊരു കുറവുമില്ല്യാ.അതും പറഞ്ഞു അന്ധവിശ്വാസമൊന്നുമില്ലാട്ടോ... മുത്തശ്ശിയുടെ കാര്യത്തിൽ ജ്യോതിഷം വല്യ സ്വാധീനം ചെലുത്തിയിട്ടില്യാ എന്നു വേണേൽ പറയാം.എന്റെ ഓർമ്മയിലില്ല്യ. പക്ഷെ അമ്മേടെ കാര്യത്തിൽ അല്പസ്വല്പമൊക്കെ ഉണ്ട് താനും. പറഞ്ഞിട്ട് കാര്യാല്ല്യ കുടുതലും എനിക്കു വേണ്ടി തന്നേ. ചിത്തിര നാളാ എന്റേത്. പണ്ട് കാക്കാലത്തികൾ വരാറുണ്ട് വീട്ടിൽ.ഒരിക്കൽ വന്നപ്പോൾ ചോദിച്ചൂത്രേ  കൊച്ചമ്പ്രാന്റെ നാൾ എന്താ തമ്പുരാട്ട്യെ എന്ന്? അമ്മ ഒന്ന് പരുങ്ങീത്രേ,കാരണം ഇവരുടെ നാവ്‌ ശരിയല്ല എന്നാ പറയാ,പറയാതിരിക്കാന്‍ വേറെ നിവൃത്തിയില്ലാത്തോണ്ട് പറഞ്ഞു ചിത്തിര എന്ന്.ഉടനടി അവരുടെ മറുപടീം വന്നു ഹ പറ്റ്യ നാളാെണല്ലോ തമ്പ്രാട്ട്യെ ചിത്തിര.ഇത്ചുറ്റിത്തിരിയും എന്നല്ലേ പറയാ?പോരാത്തതിന് കണ്ണീരും കു...

സഹോ നിങ്ങൾ ഒരു സംഭവം തന്നെയാണെട്ടോ

Image
ഇതു പറയാൻ കാരണമായ സാഹചര്യം താഴെ  ഞാൻ വ്യക്തമാക്കുന്നുണ്ട്. എന്റെ എഫ്.ബിയിലെ ചില സുഹൃത്തകൾ അവർക്കു വേണ്ടി മാത്രം ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു. സ്വയം പരിഹാസ്യനാകുന്നതും മറ്റുള്ളവർ പരിഹസിക്കുന്നതും രണ്ട് തരത്തിലല്ലേ. കടപ്പുറത്ത് ചാകര വരുമ്പോൾ കടലിന്റെ മക്കൾ സന്തോഷിക്കുന്നതു പോലെ  നമ്മുടെ മീഡിയകൾ സന്തോഷം കൊണ്ട് അറമ്മതിക്കുകയാണ്.പ്രത്യേകിച്ച് ഫേസ് ബുക്ക് പോലെ ഉള്ള സോഷ്യൽ മീഡിയകൾ. ഒരൊന്നന്നര ചാകരയല്ലെ ഈ കുറച്ചു ദിവസങ്ങൾ ആയി അവർ വാരിക്കൊണ്ടിരിക്കുന്നത്,ബഹുമാനപ്പെട്ട ഒരു മന്ത്രിയുടെ പ്രസ്താവനകൾ മൂലം. ഒരു ഭൂമി കയ്യേറ്റ പ്രശ്നവുമായി ബന്ധപ്പെട്ട് നമ്മുടെ ഒരു മന്ത്രിയുടെ പ്രസ്താവനകൾ കേരളത്തിലെ സകലമാന ആളുകളും ആഘോഷിക്കുകയാണ് എന്ന കാര്യം ആൾ ഇരിക്കുന്ന മന്ത്രിസഭ അല്ലെങ്കിൽ ആൾടെ സഹപ്രവർത്തകർക്ക് മനസ്സിലാകാഞ്ഞിട്ടാണോ അല്ലെങ്കിൽ അവർ അറിഞ്ഞു കൊണ്ടാണോ ? ഇതൊക്കെ കാണുമ്പോൾ തോന്നുന്നത് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യന് 5 കൊല്ലം ഭരിക്കാൻ താല്പര്യം ഇല്ലെന്ന് തോന്നുന്നു. ഇത്രയൊക്കെ കേട്ടിട്ടും ഈ ഇയാളെ മന്ത്രിസഭയിൽ വെച്ചോണ്ടിരിക്കന്ന മുഖ്യമന്ത്രിയെ സമ്മതിക്കണം. ഭരിക്കുന്ന മന്ത്രിമാരുടെ സംസ്കാരം ...