എഴുത്തുകാരന്‍


എഴുത്തു എന്നതു ഒരു നിസ്സാര കാര്യമല്ല എന്ന് എനിക്കിപ്പോൾ മനസ്സിലായി.തുടക്കത്തിലേ ഉള്ള ആ ചൂട് നില നിർത്തി കൊണ്ട് പോകണമെങ്കിൽ അല്പം പ്രയാസമേറിയ പണിയാണ്.





എത്രയധികം പുസ്തകങ്ങളും മറ്റും വായിച്ചാൽ മാത്രേ  എന്തേലും ഒന്ന് എവിടെയെങ്കിലും കുത്തിക്കുറിക്കുവാൻ സാധിക്ക്യാ എന്നത്  ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.പറഞ്ഞു വരുന്നത് വിഷയ ദാരിദ്ര്യത്തെ കുറിച്ചാ.ഇപ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നീട്ടുണ്ടാകാം ഇവനെ പോലെ ഉള്ളവർക്കു എന്ത് വിഷയ ദാരിദ്ര്യം എന്ന്.പക്ഷെ പറയാതെ വയ്യ എനിയ്ക്കും നല്ല രീതിയിൽ വിഷയ ദാരിദ്ര്യം ഉണ്ട്.ഇതിനെ വിഷയ ദാരിദ്ര്യം എന്ന് പറയുന്നതിനേക്കാൾ നല്ലതു കൂടുതൽ വിഷയങ്ങളെ കുറിച്ച് അറിവില്ലായ്‍മ എന്ന് പറയുന്നതാവും.അറിവില്ലാത്ത കാര്യങ്ങളെ കുറിച്ചു കൊട്ടിഘോഷിച്ചു എഴുതിയിട്ട് കാര്യമില്ലല്ലോ.
എഴുതി ഫലിപ്പിക്കാനുള്ള അനുഭവ സമ്പത്ത്‌ ഇല്ലാത്തത് കൊണ്ടാവാം അധികം ആളുകളും താല്പര്യം പ്രകടിപ്പിക്കാതത്.പിന്നെ വിഷയങ്ങളെ മാത്രം കുറ്റം പറയണ്ടാട്ടോ.കുത്തിപ്പിടിച്ചിരുന്നു എഴുതുവാനുള്ള അലസതയും മടിയും അതൊരു വല്ല്യ കാരണം തന്നെയാണ്.

പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളക്ക് ഞാൻ ഉൾപ്പെടുന്ന എന്റെ ചുറ്റുമുള്ള സമൂഹമാണ് വലുത് എന്ന് ഒരു തോന്നൽ ഉണ്ടാവുക സർവ്വ സാധാരമാണ്.പുറത്തു എന്ത് നടക്കുന്നു എന്നത് യാതൊരു അറിവും ഇല്ല അതിനു.അതെ പോലെ തന്നെയാണീ മനുഷ്യരുടെ കാര്യവും.(ഞാന്‍ ഉള്‍പെടെ ഉള്ള)ചില സമയത്തു നമ്മൾ വായിൽ തോന്നീത് ഒകെ അങ്ങ് വലിച്ചു വാരി എഴുതും.അതിൽ എത്ര മാത്രം ആശയം ഉൾകൊണ്ട് എഴുതുന്നു എന്ന് ഒരിക്കലും ആ സമയത്തു നമുക് തോന്നീയെന്നു വരില്ല.
പിന്നീടത്‌ പല കുറി തിരിച്ചും മറിച്ചും ഒക്കെ  വായിച്ചു കഴിയുമ്പോഴും പിന്നെ അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ ഓരോ  അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ഒക്കെ നമ്മൾ പതിയെ ഒന്ന് ചിന്തിച്ചു തുടങ്ങും,അത് വേണ്ടായിരുന്നു,ഇങ്ങനെ എഴുതണ്ടായിരുന്നു,ഇങ്ങനെ എഴുതിയാല്‍ നന്നായിരുന്നേനെ എന്നൊക്കെ. 

എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നത് ഒരു ഇഷ്ടപെട്ട മേഖലയാണ് ചില സമയത്ത് എനിക്ക് തോന്നിയിട്ടുണ്ട്,ഫോട്ടോ ഗ്രാഫി,എഴുത്ത്,യാത്രകള്‍ പത്ര പ്രവര്‍ത്തനം ഇതെല്ലാം ഒന്ന് മറ്റൊന്നിനാല്‍ ബന്ധപ്പെട്ടു കിടക്കുന്നതാണല്ലോ എന്ന്.ഇന്നിപ്പോള്‍ ബ്ലോഗ്‌,ഫേസ്ബുക്ക്,തുടങ്ങീ ധാരാളം നവമാധ്യമങ്ങളില്‍ നമുക്ക്‌ എഴുതാം,കൂടാതെ അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും സാധിക്കുന്നു .

കുറിച്ച് വെയ്ക്കുക ഒരു കണക്കിന് അത് തന്നെയല്ലേ എഴുത്ത് .പണ്ട് കാലത്ത് താളിയോലകളില്‍ ആയിരുന്നുവെങ്കില്‍ ഇന്നത്‌ ആധുനിക യുഗത്തില്‍ കമ്പ്യൂട്ടര്‍ മൊബൈല്‍ എന്നിവയില്‍ വരെ എത്തി നില്കുന്നു.

ആരും ഒരു എഴുത്തുകാരനായി ജനിക്കുന്നില്ല.എല്ലാം ഒരു സാഹചര്യമാണ്.അതാണ്‌ നമ്മളെ ഓരോന്നും ചെയ്യിപ്പിക്കുക എന്നാണു എന്റെ വിശ്വാസം.ഒരു കഷ്ണം പേപ്പറില്‍ നമ്മുടെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് നമ്മള്‍ ആദ്യം കുത്തിക്കുറിക്കുന്നത്.

ചില എഴുത്തുകാര്‍ പറയാറുണ്ട് എഴുതാന്‍ ഒരു മൂഡ്‌ ആവശ്യമാണ് എന്ന് അതെ പോലെ ഒരു മൂഡ്‌ ഞാന്‍ ആദ്യമായി അനുഭവിച്ചറിഞ്ഞ ഒരു രാത്രിആയിരുന്നു കഴിഞ്ഞ ദിവസം.അന്ന് രാത്രി പെയ്ത നല്ല അസ്സല്‍ വേനല്‍ മഴ,ഇടിവെട്ടു,നല്ല തണുത്ത കാറ്റ്,പോരാത്തതിന് മുറിയിലെ ഫാനിന്റെ ചലനങ്ങളും  കൂടി ആയപ്പോള്‍ എന്തോ ഒരു പ്രത്യേക മൂഡ്‌ ആയിരുന്നു ആ സമയത്ത്‌.മണ്ണാറത്തൊടിയിലെ ജയകൃഷ്ണന്‍ ക്ലാരയെ കുറിച്ചു എഴുതുന്ന സമയത്ത് പെയ്ത മഴ ഒരു നിമിഷമെങ്കിലും എന്റെ മനസ്സിലേക്ക്‌ കയറി വന്നു.പക്ഷെ അന്ന് ഒന്നും എഴുതിയില്ല,സുഖായി മൂടി പുതച്ചു കിടന്നുറങ്ങി.

ഇടയ്ക്ക് എഴുതാന്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്.അല്ലാ എന്തൂട്ടാപ്പാ എഴുതുക എന്ന്,അതിനുള്ള വകേം അനുഭവോന്നും  ഇമ്മടെ കയ്യില്‍ ഇല്ല്യല്ലോ,ആകെ ഉള്ളത് കേട്ടതും കണ്ടതുമായ(അതെ പോലെ ഇപ്പോള്‍ കേള്‍ക്കുന്നതും അനുഭവിച്ചുകൊണ്ടിരികുന്നതുമായ) ഈ പൂരം,ആന തുടങ്ങി ഇത്യാദി കാര്യങ്ങളെ കുറിച്ചുള്ള ഉള്ള അല്‍പ സ്വല്പം വിശേഷങ്ങള്‍ മാത്രേ ഉള്ളൂ പ്രധാനമായും.അത് എത്രത്തോളം വായിക്കുന്നവരുടെ മനസ്സില്‍ ഇടം നേടും എന്നതിനു എനിക്ക് യാതൊരു നിശ്ചയില്ല്യാ.ആസ്വാദക മനസ്സില്‍ ഇടം നേടണമെങ്കില്‍ കാലം കുറച്ചു കഴിയും എന്നറിയാം,അതിനു നല്ല രീതിയില്‍ എഴുതുക തന്നെ വേണം.

ഇപ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം,എന്താ ഇയാള്‍ ഇവിടെ കുത്തിക്കുറിച്ച് വെച്ചിരിക്കുന്നത് എന്ന്.എനിക്ക് തന്നെ അറിയില്ല എന്തോ എഴുതണം എന്ന് തോന്നി,മനസ്സില്‍ തോന്നിയ ആ ഭ്രാന്തന്‍ ചിന്തകള്‍ പിന്നത്തേക്കു മാറ്റിവെച്ചാല്‍  വെച്ചാല്‍ ഒരു പക്ഷെ മറന്നാലോ എന്ന് കരുതി തല്‍സമയം കുത്തിക്കുറിച്ചു എന്ന് പറയുന്നതാവും ശരി.

ഇന്ന് ഇപ്പോള്‍ ഞാന്‍ എഴുത്തിന്റെ ലോകത്തിലേക്ക്‌ കാലെടുത്തു വെച്ച ഒന്നും അറിയാന്‍ പാടില്ലാത്ത ഒരു നേഴ്സറി കുട്ടിയെ പോലെ ആണ് .ഈ ബ്ലോഗ്ഗില്‍ തന്നെ മൂന്നാല് വട്ടം മുന്നേ ഓരോന്നും എഴുതിയിരുന്നു.അത് വായിച്ചു എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി.തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.
എന്റെ ചിത്രങ്ങള്‍ ഉള്‍പെടുത്തിയിരിക്കുന്ന പേജിന്റെ ലിങ്ക് താഴെ.സന്ദര്‍ശിക്കുക,അഭിപ്രായം പറയുക 

https://www.facebook.com/satheeshnarayananunni/



Comments

  1. എഴുതുക എഴുത്ത് തുടർന്നുകൊണ്ടേയിരിക്കുക,

    ReplyDelete
  2. എഴുതണം ഏട്ടൻ എഴുതുന്നതും അതു വായിക്കാനും ഒരു രസം ആണ്. ഏട്ടന്റെ writings ശകലം പോലും lag അടിപ്പിക്കുന്നില്ല.. വായിക്കാനും നല്ല ഒരു മൂഡ് ആണ്

    ReplyDelete

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി