അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ക്രിക്കറ്റിന്റെ ലോകത്ത് എത്തി വിസ്മയങ്ങള്‍ തീര്‍കുന്ന അഫ്ഗാനിസ്ഥാന്‍


ബംഗ്ലാദേശ് - അഫ്ഗാനിസ്ഥാൻ  മത്സരം.സൂപ്പർ 8  സ്റ്റേജിൽ നിന്നും ഇന്ത്യയൊഴികെ ആർക്കും സെമിഫൈനൽ പ്രവേശനം സാധ്യതയുള്ള അവസാന  മത്സരം. 


അഫ്ഗാൻ ജയിച്ചാൽ അഫ്ഗാൻ, അഫ്ഗാൻ തോറ്റാൽ ഓസ്ട്രേലിയ, ഇനി മികച്ച റൺറേറ്റിൽ ബംഗ്ലാദേശ് അഫ്ഗാനേ തോൽപ്പിച്ചാൽ ബംഗ്ലാദേശ്.മൂന്ന് പേർക്കും സെമി സാധ്യത.ആകെ കൂടി ത്രില്ലിംഗ് ആയ  സൂപ്പർ 8 ലെ അവസാന മത്സരം.

ഇതു പോലെ ആവേശം നിറഞ്ഞ  നിരവധി  മത്സരങ്ങൾ  നമ്മൾ ഫുട്ബോളിൽ  കണ്ടിട്ടുണ്ടാകും.പക്ഷെ ക്രിക്കറ്റിൽ വളരെ അപൂർവമായിട്ടാണ് ഇതു പോലത്തെ  മത്സരങ്ങൾ  സംഭവിക്കുന്നത്.ഇന്നത്തെ ഈ മത്സരം അത് പോലെ ഒന്നായിരുന്നു. അത്യന്തം അവസാനം വരെ ഒരോ ബോളും ആവേശം നിറഞ്ഞത്,ഒരോ പന്തുകളും ഒരോ നിമിഷവും ഒടുവിൽ അവസാനം ആരു ജയികും എന്ന അവസ്ഥയിൽ ടെൻഷൻ അടിപ്പിച്ച ഒരുമത്സരം.ഒടുവില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അത്രയേറെ മാറിമറിഞ്ഞ സൂപ്പര്‍ എയിറ്റ് പോരാട്ടത്തില്‍  ബംഗ്ലദേശിനെ എട്ട് റണ്‍സിന് കീഴടക്കി അഫ്ഗാനിസ്ഥാന്‍ ട്വന്റി ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ എത്തി. മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും  വാശിയേറിയ പോരാട്ടത്തില്‍ ആവേശ വിജയമാണ് അഫ്ഗാന്‍ പൊരുതി നേടിയത്.


പ്രാഥമിക റൗണ്ടിൽ കിവിസ്,സൂപ്പർ 8 ഇൽ ഓസ്ട്രേലിയ,ഈ രണ്ടു വമ്പൻ ടീമുകളെ തോൽപ്പിച്ച സമയം ഒരു പക്ഷെ മത്സരത്തിന്റെ ഫലം വരുന്നതിനു മുന്നേ ചില മാധ്യമങ്ങൾ Thumbnail & പോസ്റ്റർ തയ്യാറാക്കിയിരുന്നു.കൂടുതലും കണ്ടത് അഫ്ഗാൻ അട്ടിമറി എന്ന രീതിയിൽ ആയിരുന്നു..ഒരുപക്ഷെ മറ്റു രണ്ടു ടീമുകളായി താരതമ്യം ചെയ്യുമ്പോള്‍ 
ചെറിയ ടീം, പരിചയക്കുറവ്, ക്ലാസ്സ്‌ കളിക്കാർ എന്നിവ കൊണ്ടായിരിക്കാം ഇങ്ങനെയൊരു ഹെഡിങ് കൊടുക്കാൻ അവരെ പ്രേരിപ്പിച്ചത്. എന്നാൽ അട്ടിമറിയൊക്കെ പണ്ട്. അതിൽ നിന്നെല്ലാം ഒരുപാട് ദൂരം അവർ മുന്നിൽ പോയി കഴിഞ്ഞിരിക്കുന്നു. ഇന്ന് ഏത് വമ്പൻ ടീമിനെയും അവർക് തോൽപിക്കാൻ സാധിക്കും.ഇപ്പോൾ ടീമിലെ മിക്കകളിക്കാരും well Experienced T20 കളിക്കാർ ആണ്. ഭൂരിഭാഗം പേരും മറ്റു രാജ്യങ്ങളിലെ T20 ലീഗുകളിൽ കളിക്കുന്നവര്‍ ആണ്.അതിന്റെ ഗുണം അവര്‍ക്ക് വേണ്ടുവോളം ഉണ്ട് താനും.



ഇത്തവണത്തേ ടൂർണ്ണമെന്റിൽ ഇവരുടെ വിജയത്തിൽ എനിക്ക് തോന്നിയിട്ടുള്ളത് ഇവരുടെ ബാറ്റിംഗ് ഡിപ്പാർട്ട് മെന്റാണ്. കാരണം  ക്യാപ്റ്റൻ റാഷിദ് പറഞ്ഞത് പോലെ തങ്ങൾ ആദ്യം ബാറ്റ് ചെയ്തു ഒരു 140 /150 റൺസ് നേടുകയാണെങ്കിൽ ബൗളിങ്ങിൽ ഞങ്ങൾക്ക് എതിർ ടീമിന്റെ മേൽ പ്രതിരോധം സൃഷ്ടിച്ച്  വിജയിക്കാൻ പറ്റുന്നു.അങ്ങനെ അയാൾ പറയണമെങ്കിൽ അത് അയാൾ നേതൃത്വം കൊടുക്കുന്ന ബൗളിംഗ് ഡിപ്പാർട്ട്മെന്റിനെ കുറിച്ച് വ്യക്തമായ ബോധവും വിശ്വാസവും ഉള്ളതിനാൽ ആണ്. അതുതന്നെയാണ് നമ്മൾ ഇവിടെയും കണ്ടത്.കാര്യം സെൽഫിഷ് ആയിട്ടും ഏകദിന മത്സരം കളിക്കുന്നത് പോലെ തോന്നിയിട്ടും അഫ്ഗാനിസ്ഥാന്റെ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒരു പക്ഷെ ആവർ മാക്സിമം ക്രീസിൽ  പിടിച്ചു നിന്നില്ല  എങ്കിൽ മാലപടക്കം പൊട്ടുന്ന പോലെ ബാറ്റിംഗ് കുളമാവാൻ സാധ്യത ഉണ്ട്.അതിനാല്‍ തന്നെ അവര്‍ റണ്‍ റേറ്റിനു കാര്യമായി പ്രാധാന്യം കൊടുക്കാതെ പരമാവധി ഓവറുകള്‍ ക്രീസില്‍ പിടിച്ചു നല്‍ക്കുക ,മുന്പ്  പറഞ്ഞ സ്കോറില്‍ എത്തിക്കുക.ഒരു  പക്ഷെ ചേസിംഗ് ആണ് എങ്കില്‍ അഫ്ഗാന്‍ സമ്മര്‍ദ്ദത്തിലാകാനും  പരാജയപ്പെടാനും  സാധ്യത ഏറെയാണ്‌.

റാഷിദ്‌ ഖാൻ, നൂർ അഹ്മദ്, മുഹമ്മദ്‌ നബി എന്ന മൂന്നു ഗംഭീര സ്പിന്നർമാർ,എനിക്ക് ഏറെ ഇഷ്ടം തോന്നിയ രണ്ട് മികച്ച പേസർമാർമാർ  നവീൻ ഉൾ ഹഖ്, ഫസൽ ഹഖ് ഫറൂഖി, പിന്നെ വിക്കറ്റ് എടുക്കാൻ അല്ലെങ്കിൽ ബ്രേക്ക് ത്രൂ നൽകാൻ പറ്റിയ ഒരു ആൾ റൗണ്ടർ ഗുലാബ്‌ദിൻ നായിബ് ഈ ഒരു കോമ്പിനേഷൻ ഏതു ബാറ്റിംഗ് നിരയ്ക്കും ഭീഷണി ഉയർത്തുന്നവർ ആണ്.
സത്യത്തിൽ അഫ്ഗാൻ ജയ്യിക്കുന്നതോടൊപ്പം ഓസ്ട്രേലിയ ഈ ടൂർണ്ണമെന്റിൽ നിന്നും പുറത്താവണം എന്ന് മതിയായി ആഗ്രഹിക്കുന്നവർ ആണ് ഭൂരിഭാഗവും. അതിനു കാരണം ഓസ്ട്രേലിയയൻ പ്രോഫഷണലിസം തന്നെ. സെമിയിൽ കേറിയാൽ പിന്നെ ഫൈനലും കളിച്ചു കപ്പും കൊണ്ടേ പോകൂ.അതിനാൽ ഇവർ കേറാതിരിക്കാൻ ഈ മത്സരം അഫ്ഗാൻ ജയിക്കണം എന്ന് പ്രാർത്ഥിച്ചവരും ഏറേയുണ്ട്.രാവിലെ ടീവീ വെച്ച് നോക്കിയപ്പോൾ 115 റൺസ്  എന്ന് കണ്ടപ്പോൾ വല്ല്യ പ്രതീക്ഷ ഒന്നുമില്ലായിരുന്നു. എന്നാൽ 13 ഓവറിനുള്ളിൽ ബംഗ്ലാദേശ് ഈ സ്കോർ  നേടുകയാണെങ്കിൽ അവർക്ക് സെമി. സാധ്യത ഉള്ളതിനാൽ 
അറ്റാക്ക് ചെയ്ത് കളിക്കും എന്നുള്ള വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ വിക്കറ്റ് വീഴാൻ എളുപ്പമാണ് അഫ്ഗാനിസ്ഥാനു  വിജയിക്കുവാനും  സാധിക്കും. പക്ഷെ ലിറ്റൻ ദാസ് ഒഴികെ മറ്റൊരുത്തനും വല്ല്യ ആവേശം കണ്ടില്ല. 




ഇന്നത്തെ കളിയിൽ കണ്ട മറ്റൊരു സംഭവം വളഞ്ഞ വഴിയോ നാടകമോ ഒന്നും വേണ്ട മര്യാദക് കളിച്ചു ജയിക്കട്ടെ, അഫ്ഗാൻ നായകന്റെ മനോഭാവം ആണ് ഇത് പറയാൻ കാരണം. മഴ പെയ്ത സമയം D/L പ്രകാരം രണ്ടോ മൂന്നോ റൺസിനു അഫ്ഗാൻ മുന്നിൽ ആണ്. ഈ സമയമാണ് ഗുലാബ്‌ദിൻ നായ്ബിന്റെ പരിക്ക് അഭിനയം, കമന്റെറ്റേഴ്‌സ് വരെ ഓസ്കാർ അഭിനയം എന്ന വിശേഷിപ്പിച്ച ഈ നിമിഷം റാഷിദ് ഖാൻ ഇറിട്ടേറ്റഡ് ആയി കാണാം. അതാണ് അയാൾ അയാൾ ഒരു വല്ലാത്ത മനുഷ്യൻ ആണ്. 



യുദ്ധങ്ങളാലും കലാപങ്ങളാലും വാർത്തകളിൽ കണ്ട പരിചയമുള്ള അഫ്ഗാൻ രാജ്യത്തെ നമുക്ക് അറിയാമല്ലോ.കളിക്കാർക് വരാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലത്ത ഒരു അവസ്ഥ. വായിച്ച ഓർമ്മ ശരിയാണ് എങ്കിൽ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നായിരുന്നു അഫ്ഗാൻ ക്രിക്കറ്റിന്റെ തുടക്കം എന്ന് തോന്നുന്നു.ആകെ കൂടി വന്നാൽ 20 വർഷത്തെ പാരമ്പര്യം മാത്രമേ അഫ്ഗാൻ ക്രിക്കറ്റിനു പറയാൻ ഉള്ളൂ.


എന്തായാലും പ്രശ്നങ്ങൾ എല്ലാത്തിനേംയും തരണം ചെയ്ത് ജനങ്ങൾക്ക് ഒന്നിക്കാനുള്ള ഒരേയൊരു വിനോദം അല്ലെങ്കിൽ ഒരു പരിപാടി ഈ ക്രിക്കറ്റ് തന്നെയാണ്. അത് കൊണ്ട് തന്നെ ചെറിയ ഒരു വിജയം പോലും അത്രമേൽ അവർക്ക് സന്തോഷം നൽകുന്നു.
ലോകക്രിക്കറ്റിലെ വലിയൊരു ശക്തിയായി മാറാൻ അധികം കാലമൊന്നും അഫ്ഗാനു വേണ്ടി വരില്ല എന്ന് തോന്നുന്നു. അതിനായി അവർ ആത്മാർഥമായി പ്രവർത്തിക്കുന്നുമുണ്ട്. മറ്റൊന്നു അഫ്ഗാൻ ജനത മാത്രമല്ല ക്രിക്കറ്റ് ലോകം മുഴുവൻ അവരുടെ വിജയത്തിനായി കത്തിരിക്കുന്നുണ്ട്.


ഒരു കാര്യം കൂടി പറയട്ടെ, എത്ര കൃത്യമായ നിരീക്ഷമാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ പറഞ്ഞത്. ലാറ പ്രവചിച്ച നാൽ ടീം ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ളണ്ട്, അഫ്ഗാനിസ്ഥാൻ ആയിരുന്നു. അതിൽ മൂന്ന് ടീമും സെമിയിൽ എത്തി. പ്രത്യേകിച്ച് അഫ്ഗാൻ.  പ്രത്യേകിച്ച് അഫ്ഗാൻ.റാഷിദ്‌ ഖാൻ ലാറയോട് പറഞ്ഞപോലെ നിരാശപ്പെടുത്തിയില്ല.
ഇനി സൗത്ത് ആഫ്രിക്കയയുമായി സെമി. സെമി ഫൈനൽ വിജയിച്ചു ഇന്ത്യ ഇഗ്ലണ്ടിനെയും പരജയപ്പെടുത്തി ഇന്ത്യ അഫ്ഗാനിസ്ഥാൻ ഫൈനൽ ആവട്ടെ ഈ 2024 ലോകകപ്പ്.അതിനായി നമുക്ക് കാത്തിരിക്കാം.

SATHEESH NARAYANAN UNNI 






Comments

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

ആന പ്രേമം 1