പനി ഭ്രാന്തുകള്‍

നിനക്ക്‌ ഇതെന്ത ,എപ്പോളും പനി ആണല്ലോ,പണ്ട് കൂട്ടുകാര്‍ എപ്പോളും ചോദിക്കുന്ന ഒരു കാര്യമാണ്.മൂന്നാല് കൊല്ലം മുന്നേ ഉള്ള സമയത്തൊക്കെ കാലാവസ്ഥ ഒന്ന് മാറിയാല്‍ മതി അപ്പോളേക്കും പനി ജലദോഷം ഒക്കെ ആയി.പിന്നെ ടോണ്‍സിലെററ്റിസ് പ്രശ്നം അല്പം ഉള്ളതുകൊണ്ട് അതിന്റെ വക വേറെയും.

കഴിഞ്ഞ കുറച്ചു  നാളായിട്ടുള്ളൂ ഇതിനൊരു മാറ്റം വന്നിട്ട്.തുടങ്ങിയാല്‍ ഒരു മൂന്നു ദിവസം പോയി കിട്ടി.പഠിക്കുന്ന സമയത്ത് ഇത് ശരിക്കും ആസ്വദിച്ചു.കാരണം സ്കൂളില്‍ ടീച്ചര്‍മാരുടെ തല്ലില്‍ നിന്ന് പലപ്പോളും രക്ഷിച്ചത് ഈ പനി ആണ്.പക്ഷെ ജോലി സമയത്ത് ഇത് ശരിക്കും പണി  തന്നു .പ്രത്യേകിച്ചു പി എസ് എന്‍ ല്‍ ജോലി ചെയ്യുമ്പോള്‍.നമ്മള്‍ പനി  ആണ്,വയ്യ എന്നൊക്കെ പറഞ്ഞു  വീട്ടില്‍ ഇരുന്നാല്‍ അടുത്ത ദിവസം നമ്മള്‍  കാണുന്നത് നമ്മുടെ സെയില്‍ മറ്റൊരാള്‍ അടിച്ചോണ്ട് പോയിട്ട് നമ്മളെത്തന്നെ വിളിച്ചു പറയുന്ന കാഴ്ചയാണ്. അത് കൊണ്ട് എത്ര വയ്യാ എങ്കിലും  ജോലിക്ക് പോകും.

അമ്മയും തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ശ്രീക്കുട്ടന്റെ അമ്മയും അച്ഛനും (ഇന്ദിരാമ്മയും ശ്രീക്കുട്ടന്റെ അച്ഛനും ) ഇപ്പോഴും എപ്പോഴും  പറയുന്ന കാര്യമാണ്പനി വന്നാല്‍ അച്ഛനും മകനും ഒരു പോലെ ആണ്.പിച്ചും പേയും പറയുന്നതില്‍  ഒരു കുറവുമില്ലാ  എന്ന്.അച്ഛന്‍ രാവിലെ ബാങ്കില്‍ ജോലിക് പോകുന്നതിനു മുന്നേ അമ്പലത്തിലേക്ക് വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്തു അച്ഛമ്മയെ സഹായിക്കുമായിരുന്നു.എല്ലാം കഴിഞ്ഞു ഒന്‍പതെകാലോട് കൂടി ആണ് പോകുന്നത്.പനി  വരുമ്പോള്‍ അച്ഛന്‍ തന്നെത്താന്‍ പറയും എന്റെ ആണ്ടവാ ഈ അസുഖം ഒകെ വന്നാല്‍ ഞാന്‍ എങ്ങനെയാ രാവിലെ ശീവേലിക്ക്  വരും,മാലകള്‍ വേണ്ട,രണ്ടു പിള്ളേര്‍ ഉള്ളത് ആണെങ്കില്‍ അമ്പലത്തിലെ കാര്യം പറഞ്ഞാല്‍ അറിയാല്ലോ പരസ്പരം തമ്മില്‍ തല്ലാണ്  നീ പോകൂ,ഞാന്‍ പോകൂ എന്ന് പറഞ്ഞു .അത് കൊണ്ട് പനിയൊന്നും വരുത്തല്ലേ.അമ്മക്  ബുദ്ധിമുട്ട്  ഉണ്ടാക്കല്ലേ എന്നൊക്കെ. 
.
ഇതില്‍ നിന്ന് നേരെ തിരിവാണ് എന്റെ കാര്യം 
ആദ്യത്തെ മുറിയില്‍ നിന്ന് എന്തേലും ഇംഗ്ലീഷ് ക്രിക്കറ്റ്‌ കമന്ററി,രാഹുല്‍ ദ്രാവിഡ്‌,തിരുവാണിക്കാവാന,പാമ്പാടിയാനഇവരെ പറ്റി വലിയ ഒച്ചയില്‍ തന്നെത്താന്‍  സംസാരിക്കുന്നത് കേട്ടാല്‍   ഉറപ്പിച്ചോ പനി എത്തി എന്ന്.
ദ്രാവിഡ്‌ എന്ന് പറഞ്ഞാല്‍ പ്രാന്ത് ആണ്.പനി ക്കാലം  കൂടി ആകുമ്പോള്‍ പൂര്‍ത്തിയാകും അത്.ഇന്ന് ഫേസ്ബുക്കും വാട്സ് അപ്പും ഒകെ ഉള്ളത് കൊണ്ട് ബോറടിയില്ല.ഇരുപത്തിനാല് മണിക്കൂറും അതിന്റെ മുന്നില്‍ ആണല്ലോ.ഇതുവിചാരിച്ചു ഫുള്‍ ടൈം ചാറ്റിംഗ് ആണ് എന്ന്  ഒന്നും ഇല്ല്യ.വളരെ കുറച്ചു പേരുടെ അടുത്ത് സ്ഥിരം ചാറ്റ് ചെയ്യാറുണ്ട്.അവര്‍ ഇങ്ങോട്ട് മറുപടി തരുന്നത് കൊണ്ട്.അല്ലാതെ ആരുമായിട്ടും ഇല്ല്യ. 

അതേപോലെ പനിയുടെ പണി കിട്ടുന്നത് അമ്മയ്ക്കാണ്.കഞ്ഞി കുടിക്കാന്‍ മടി ആയതുകൊണ്ട് വായ്ക്ക് രുചി തോന്നുന്ന എന്തേലും ഇടയ്കിടെ ഉണ്ടാക്കിത്തരാന്‍ പറയും.അമ്മ കഷ്ടപ്പെട്ട് ഉണ്ടാകിത്തന്നു ഒരല്പം കഴിച്ചു വരുമ്പോഴേക്കും രുചിയില്ല എന്ന് പറഞ്ഞു കഴികില്ല.എന്നെ സംബന്ധിച്ചിടത്തോളം സ്വയം പാചകം പരീക്ഷിക്കാനും പൊറോട്ട മസാലദോശ,ഉഴുന്നുവട ഇതിനോടൊക്കെ ആര്‍ത്തി മൂക്കുന്ന സമയവുമാണ് ഈ പനിക്കാലം .എന്നാല്‍ ഇതെങ്ങാനും മേടിച്ചു കൊണ്ട് വന്നാലോ  ഒരു കഷ്ണം കഴിക്കും . അവിടെ ഉപേക്ഷിക്കും,രുചിയില്ല എന്ന് പറഞ്ഞു.അത് മറ്റൊരു വസ്തുത.

ഇതിപ്പോള്‍ ഈ പ്രാന്ത് എഴുതാന്‍ കാരണം കഴിഞ്ഞ ദിവസം രാവിലെ ഒരല്പം ഷിവറിങ്ങും ത്രോട്ട് പെയിനും കാരണം ഡോക്ടറുടെ അടുത്ത് പോയിരുന്നു.മരുന്ന് കഴിച്ചു.പതിവ് മരുന്നുകള്‍ തന്നെ ,പ്രധാനി ഡോളോ തന്നെ. അത് പുറത്തേക് വന്നതിന്റെ ഫലം ആണ് എന്ന് തോന്നുന്നു പിച്ചും പേയും ആരംഭിച്ചു.ചില ആളുകള്‍ പറയുന്നത് പോലെ റമ്മില്‍ കുരുമുളക്‌ ചേര്‍ത്ത് കഴിക്കാന്‍ പറ്റിയ  പനി അല്ലല്ലോ ഇങ്ങനത്തെ കാലത്ത്‌ വരുന്നത്.
നല്ല അസ്സല്‍ മഴ.കെന്‍ഡി ക്കിലെ നല്ല ചൂട് പൊറോട്ട കഴിക്കാന്‍ തോന്നുന്ന സമയം.പക്ഷെ ഗോതമ്പ് ദോശയും പച്ചമുളകും ഉള്ളിയും കൂടി ചതച്ചു വെളിച്ചെണ്ണയൊഴിച്ചു ചാലിച്ചതും ഇരിക്കുന്നുണ്ട്.അതോണ്ട് തൃപ്തിപ്പെടാം എന്ന് കരുതുന്നു.കുറച്ചു ഡീറ്റയിലായി എഴുതണം എന്നൊക്കെ ഉണ്ടായിരുന്നു.പക്ഷെ കമ്പ്യുട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കാന്‍  വയ്യാത്തത് കൊണ്ടു തല്‍കാലം നിര്ത്തുന്നു.




Comments

  1. പനിക്കാലം കുറവാണ്. പത്താം ക്ലാസ് വരെയുള്ള പഠനകാലത്ത് ഓരോ മൂന്നു മാസത്തെ ഇടവേളയിലും വന്നിരുന്നത് ഛർദിയും അതിസാരവും ആണ്. പിന്നീട് അത് മാറി. കുറച്ചു കാലം തൊണ്ടായിരുന്നു വില്ലൻ. പിന്നെ ജോലിയും യാത്രയും തുടങ്ങിയപ്പോൾ ആസിഡിറ്റി ആയി.

    ReplyDelete

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി