ജീവിതത്തിലെ കുറച്ചു നല്ല നിമിഷങ്ങള്‍



ഒന്നാമത് രണ്ടു ദിവസം മുന്നേ നടന്ന 2 സംഭവങ്ങൾ കാരണം മനസ്സ് ആകെ അസ്വസ്ഥമായിരുന്നു,ഒന്ന് പ്രസിദ്ധ വാദ്യ കലാകാരൻ ചേന്ദമംഗലം ഉണ്ണികൃഷ്ണൻ ചേട്ടന്റെ മരണം.രണ്ടു ദിവസം മുന്നേ ഇവിടെ അടുത്തു ഒരു ഉത്സവത്തിനു ആളെ കണ്ടു സംസാരിച്ചു ഒരു ഫോട്ടോയൊക്കെ എടുത്തു പോന്നതെയുള്ളു. 2 അന്ന് അവിടെ വന്ന ആനകളില്‍ ഒന്ന് അടുത്ത രണ്ടു ദിവസം ഒഴിവായതുകൊണ്ട്  വീട്ടു പരിസരത്തായിയിരുന്നു നിന്നിരുന്നത്.
ആന ഇവിടെ നിന്നാണ് അടുത്ത പരിപാടിക്ക് പോയത്.അവിടെ ചെറിയൊരു പ്രശ്നം ഉണ്ടായി

ഉണ്ണിഏട്ടന്റെ മരണ വാര്‍ത്ത അറിഞ്ഞു രാവിലെ പത്തു മണി കഴിഞ്ഞപ്പോൾ ഞാനും ശ്രീക്കുട്ടനും(കെ.ജി ) പ്രമോദും കൂടി ചേന്ദമംഗലത്തേക്ക്‌  തിരിച്ചു. അല്പം നേരം അവിടെ നിന്നു. അവിടെ വെച്ച് പെരുവനം കുട്ടെട്ടനെ കണ്ടു.
അദ്ദേഹവുമായി അല്‍പ നേരം  സംസാരിച്ചപോള്‍ ആളു പറഞ്ഞു കഴിഞ്ഞ ദിവസം കൂടി കണ്ടതല്ലേ,രാവിലെ  ഗീത(കുട്ടേട്ടന്റെ പത്നി) ഞാന്‍  അന്നെടുത്ത ഫോട്ടോ കാണിച്ചു കൊടുത്തും എന്ന് പറഞ്ഞു .

അധികം നേരം നില്‍ക്കുമ്പോള്‍ എനിക്ക് നടു വേദന വരുന്ന കാരണം 5മിനിറ്റ്‌ അദ്ധേഹത്തോട് സംസാരിച്ച ശേഷം അവിടെ നിന്നു
യാത്ര  പറഞ്ഞു ഇറങ്ങീ .

വീട്ടില്‍  വന്നു കുളി കഴിഞ്ഞു ഊണ് കഴിക്കാന്‍ ഇരിക്കുമ്പോള്‍ ആണ് ശരത് വിളിക്കുന്നത്.സതീഷേ അത്യാവശ്യമായി ഒരിടം വരെ പോകണം, ആന ചെറിയൊരു കുസൃതി ഒപ്പിച്ചിട്ടുണ്ട്. ഭായ് എവിടെയാ,പെട്ടെന്ന് ഒന്ന് റെഡിയാവൂ,ഞാന്‍ ഇപ്പോള്‍ കാര്‍ ആയി വരാം. ഞാന്‍ ആകെ പെട്ടു.
പോവണം എന്നുമുണ്ട്
 നടുവേദന കാരണം പോവണ്ടാ എന്നുമുണ്ട്. ഇന്ന് രാവിലെ ഇവിടെ നിന്ന് കേറിപ്പോയ ആനയാ പരിപാടി സ്ഥലത്തേേക്ക്.ആനക്കാരൻ ആണെങ്കിൽ നല്ല അടുപ്പമുള്ള ആളും.പിന്നെ കഴിഞ്ഞ രണ്ടു ദിവസം  ഇവരോടാപ്പമുള്ള നിമിഷങ്ങൾ ഓർമ്മയിൽ വന്നപ്പോൾ പോകാൻ തീരുമാനിച്ചു.

ഞാന്‍ ശരത്തിനോട് എനിക്ക് തീരെ വയ്യ, വേറെ എങ്ങും പോകുന്നില്ലല്ലോ അല്ലെ എന്ന് പറഞ്ഞു പെട്ടെന്ന് റെഡിയായി. മൊബൈലില്‍ ബാറ്ററി ചാര്‍ജ്‌ ഇല്ലാത്തത് കൊണ്ട് പ്രമോദിന്റെ അടുത്തു നിന്നു പവര്‍ ബാങ്കും മേടിച്ചുസംഭവ സ്ഥലത്തേക്ക് യാത്ര തിരിച്ചു.
ഞങ്ങള്‍ അവിടെ ചെന്നു,അല്‍പ നേരം കഴിഞ്ഞപ്പോഴേക്കും എല്ലാം ശാന്തമായി കഴിഞ്ഞിരുന്നു.ആളും തിരക്കും കഴിഞ്ഞപ്പോള്‍ ആനക്കാരന്റെ അടുത്ത് പോയി കാര്യങ്ങള്‍ ചോദിച്ചു. എനിക്ക് കുഴപ്പ മോന്നുമില്ല്യ ഇതൊന്നും സാരല്ല്യ,വയ്യാതിരിക്കുകയല്ലേ, പിന്നെ എന്തിനാ വന്നത് എന്നൊക്കെ
ആള്‍ എന്നോട് ചോദിച്ചു. ശരത്ത് കാര്യങ്ങള്‍ ഒക്കെ സംസാരിച്ചു.എന്തേലും ആവശ്യം ഉണ്ടേല്‍ വിളിച്ചാല്‍ മതി എന്ന് പറഞ്ഞു. അല്‍പ നേരം കൂടി അവിടെ നിന്ന ശേഷം ശരത്തിനു  ആള്‍ടെ മറ്റു രണ്ടു ആനകളെ കാണേണ്ട ആവശ്യം ഉള്ളത് കൊണ്ട് അവിടെ നിന്നിറങ്ങി.(അതൊക്കെ പിന്നെ എഴുതാം. അല്ലേല്‍ വിഷയം മാറിപ്പോകും).
ഏകദേശം പുലര്‍ച്ചെ മൂന്നു മണി ആയി എന്ന് തോന്നുന്നു ശരത് എന്നെ വീടിന്റെ മുന്നില്‍ ഇറക്കിയപ്പോള്‍.അങ്ങട് പോയപ്പോള്‍ മുതല്‍ നല്ല വേദന ഉണ്ടായിരുന്നത് കൊണ്ട് ,വീട്ടിൽ വന്ന്കട്ടില്‍ കാണേണ്ട താമസം നേരെ ഒറ്റ വീഴ്ച .പിന്നെ രണ്ടു ദിവസത്തേക്ക്‌ ആകെ ബുദ്ധിമുട്ടായി.തീരെ വയ്യ.
അങ്ങനെ ഇരിക്കുമ്പോള്‍  ആണ് ഇമ്മടെ ക്യാമറാമാന്‍ രാഹുല്‍ വിളിക്കുന്നത്.


"ഭായ് എന്താ പരുപാടി ഒരു വര്‍ക്ക്‌ ഉണ്ട്.ഞാന്‍ പറഞ്ഞു  തീരെ വയ്യല്ലോ രാഹുലെ എന്താ ചെയ്ക  എന്ന്.പക്ഷെ ആള്‍ കാര്യം പറഞ്ഞപ്പോള്‍ വയ്യായ്ക ഒന്നും നോക്കിയില്ല ഞാന്‍ വരാം എന്ന് പറഞ്ഞു.
രണ്ടു ദീസായി എങ്ങടും പോകാത്തതുകൊണ്ട് ക്യാമറ നോക്കിയിരുനില്ല.ബാറ്ററി ചാര്‍ജ് കുറവാണ്ക്യാമറയിലും ഫ്ലാഷിലും.
എന്തായാലും രണ്ടു ഫോട്ടോ എങ്കിലും എടുക്കാലോ എന്ന് ആലോചിച്ചു നേരെ വണ്ടി എടുത്തു അങ്ങോട്ട് പോയി .മാലിപ്പുറം ഐ.ഐ .വി .യു പി സ്‌കൂളിൽ ജൂനിയർ റെഡ്‌ ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന കേശദാനവും ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും ആയിരുന്നു പരിപാടി. 
തൃശ്ശൂര്‍ സ്പെഷ്യല്‍ ലേണിംഗ് സെന്ററിന്റെ  ഡയറക്ടറായ ശ്രീ എൻ.യു . ഹാഷിം ആണ് കാൻസർ രോഗത്തെക്കുറിച്ചും അത് വരാതിരിക്കാനുള്ള മുൻ കരുതലുകൾ കുറിച്ചും ക്ലാസ് എടുത്തത്‌.
തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അസോസിയേറ്റ് ഡയറക്ടർ ആയ ഫാദർ ജെയ്‌സൺ മുണ്ടൻ മാണിയുടെ മാർഗ നിർദേശ പ്രകാരമായിരുന്നു  സ്കൂളിൽ കേശ ദാനം സംഘടിപ്പിച്ചത്.

ഞാന്‍ ചെല്ലുന്ന സമയത്ത് കുട്ടികള്‍ റെഡി ആയി നില്കുകയിരുന്നു മുടി മുറിക്കാന്‍ .
എത്രയോകെ ആയാലും പെന്‍കുട്ട്യോളല്ലേ മുടി മുറിക്കുമ്പോള്‍ ഒരു വിഷമം, അത് സ്വാഭാവികമാണ്.അങ്ങനെയൊക്കെ ഞാന്‍ വിചാരിച്ചിരുന്നെങ്കിലും എല്ലാവരും സന്തോഷത്തില്‍ ആയിരുന്നു .

ഏകദേശം മുപ്പതു കുട്ടികളോളം ഉണ്ടായിരുന്നു കേശ ദാനത്തിനു.മുടി മുറിക്കുന്ന സമയത്ത് ഒന്ന് രണ്ടു ഫോട്ടോസ് എടുത്തിരുന്ന ഞാന്‍ ടീച്ചറോട്‌ ചോദിച്ചു .എന്താ എങ്ങനെയ ഇത് ഇവിടെ നടത്താന്‍ ഉണ്ടായ സാഹചര്യം എന്ന് .ആറാം സ്റ്റാൻഡേർഡ് വിദ്യാർത്ഥിനിയായ ഫാത്തിമ നസ്‌റിൻ എന്ന കുട്ടി സാമൂഹ്യപാഠം ക്ലാസ്സിൽ  നടന്ന ക്യാൻസറിനെ കുറിച്ചുള്ള ചർച്ചയിൽ തന്റെ മുടി ദാനം ചെയ്യാനുള്ള ആഗ്രഹം അറിയിച്ചതിനെ തുടർന്ന് ആണ് ഇങ്ങനെയൊരു പരിപാടി  നടത്താനുള്ള സാഹചര്യം ഉണ്ടായത് എന്ന്  സുബൈദ ടീച്ചർ പറഞ്ഞു.

ഞാന്‍ ചോദിച്ചു ഏതാ ആ കുട്ടി,എനിക്കൊന്നു സംസാരിക്കാന്‍ പറ്റുമോ, ടീച്ചര്‍ ഉടനെ എന്നോട് പറഞ്ഞു .ദേ ഇതാണ് ഫാത്തിമാ ,സതീഷിനു ആവശ്യം ഉള്ളത് ചോദിച്ചോളൂ.,ഒരു കൊച്ചു കുട്ടി ,അതിന്റെ മനസ്സില്‍ ഇങ്ങനെയൊരു ആശയം എന്നെ അതിശയിപ്പിച്ചു.ഞാന്‍ ചോദിച്ചു എന്താ മോള്‍ക്ക്‌ പറയാനുള്ളത്‌.ടീച്ചര്‍ പറഞ്ഞതില്‍ അപ്പുറമൊന്നും കുട്ടി പറഞ്ഞില്ല,അവസാനം  ഞാന്‍ ചോദിച്ചു,വിഷമമില്ലേ മുടി മുറിച്ചപ്പോള്‍.നമുക്ക്‌ മുടി  മുറിച്ചാല്‍ വീണ്ടും വരും,അവര്‍ക്ക്‌ വയ്യതിരികുകയല്ലേ ,അവര്‍ക്ക്‌ കൊടുക്കാന്‍ വേണ്ടിയല്ലേ അത് കൊണ്ട് വിഷമം ഇല്ല്യാ,ഇനിയും ഇതേ പോലെ ഉള്ള പരുപാടികള്‍ നടത്തണം എന്ന് പറഞ്ഞു.സത്യം പറഞ്ഞാല്‍ അങ്ങേയറ്റം ബഹുമാനം തോന്നി ആ കുട്ട്യോട്.

കുട്ടികൾ ഇങ്ങനെയൊരു നല്ല ആശയം ഉന്നയിച്ചപ്പോൾ നമ്മൾ തന്നെയല്ലേ അത് പ്രോത്സാഹിപ്പിക്കേണ്ടത് എന്ന് പറഞ്ഞു കൊണ്ട് സ്കൂളിലെ മാത്‍സ് ടീച്ചർ ആയ ശ്രീമതി സി ആർ സുമന ആദ്യം  തന്റെ മുടി മുറിച്ചു കേശദാനം നടത്തി തുടർന്ന് മുപ്പതോളം വിദ്യാർത്ഥിനികൾ കേശദാനം നടത്തി മാതൃകയായി. പക്ഷെ ടീച്ചര്‍ക്ക്‌ പത്രത്തില്‍ പേര് വരാനും മറ്റും താല്പര്യാമില്ലായിരുന്നു.മറ്റു ടീച്ചര്‍മാര്‍ ആണ് എന്നോട് പറഞ്ഞത്.ഞാന്‍ പറഞ്ഞു എന്തായാലും എന്നാല്‍ പേപ്പറില്‍ കൊടുക്കാം.എന്ന്.

ഇങ്ങനെയൊരു പരുപാടി നടക്കുണ്ടെന്നു അറിഞ്ഞു സ്കൂളിലെ കുറച്ചു പൂർവ്വ വിദ്യാർത്ഥിനികളും കേശ ദാനത്തിനായി എത്തിച്ചേർന്നത്  വളരെ യധികം സന്തോഷം തോന്നിയെന്ന് സുബൈദ ടീച്ചർ പറഞ്ഞു മുറിച്ച മുടികൾ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാനായി  തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സിലേക്കു കൈമാറും. ഏകദേശം ഒരു വർഷത്തോളമായി സ്കൂളിൽ  ജെ.ആർ.സി യുടെ പ്രവർത്തനം ആരംഭിച്ചിട്ട് എന്ന് ടീച്ചര്‍ പറഞ്ഞു.

മാധ്യമ ഉദ്യോഗവുമായി ബന്ധപെട്ട് വളരെയധികം സന്തോഷം തോന്നിയ ഒരു സമയം ആയിരുന്നു .  ഫോട്ടോസ് ,റിപ്പോര്‍ട്ട് ഒകെ എടുത്തു എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങിയപ്പോള്‍ ജീവിതത്തില്‍ ഒരു നല്ല കാര്യം നടന്നതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിനും  അല്‍പ നേരം മനോഹരമായ കുറച്ചു നല്ല നിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ചതിനും  ഈശ്വരനോട് നന്ദി പറഞ്ഞു.
എന്തായാലും  ഞാന്‍ തുടങ്ങിയപ്പോള്‍ പറഞ്ഞ രണ്ടു വിഷമകരമായ സംഭവങ്ങൾക്കും എന്റെ നടുവിനും ഒരാശ്വാസം കിട്ടിയപോലെ ഇതിൽ പങ്കെടുത്തപ്പോൾ.

കൂടുതല്‍ ആളുകള്‍ ഇത് പോലെ ഉള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വരട്ടെ,അവശത അനുഭവിക്കുന്നവര്‍ക്ക്‌ ഒരു കൈ സഹായമായി പ്രവര്‍ത്തിക്കാനാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു .




Comments

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി