Posts

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

Image
പണ്ട് സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു ക്വിസ്‌ മത്സരം നടത്തുകയുണ്ടായി.അന്ന് അഞ്ചാം ക്ലാസില്‍ ആണ് ഞാന്‍ പഠിക്കുന്നതു  എന്ന് തോന്നുന്നു,കൃത്യമായി ഓര്‍മ്മയില്ല്യ.  അതിലെ  ഒരു ചോദ്യം ഇതായിരുന്നു. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ ഏതാണ് ? കാര്യം ആ മത്സരത്തില്‍ നല്ല മാര്‍ക്ക് നേടി ഞാന്‍  വിജയിച്ചെങ്കിലും  ഞാന്‍ ഉള്‍പ്പെടെ ഒരൊറ്റ  കുട്ടി പോലും ഈ ഒരു ചോദ്യത്തിനുള്ള ശരിയായ ഉത്തരം നല്‍കിയില്ല എന്നതാണ് വാസ്തവം.ഒടുവില്‍ ടീച്ചര്‍ തന്നെ പറഞ്ഞു നമ്മള്‍ താമസിക്കുന്ന ഈ വൈപ്പിന്‍ ദ്വീപ്‌ തന്നെയാണ് കുട്ടികളെ ഉത്തരം.സത്യം പറഞ്ഞാല്‍ വല്യൊരു നാണക്കേട് ആയിരുന്നു ആ സമയത്ത് മനസ്സില്‍ തോന്നിയത്‌. വൈപ്പിനിലേക്കുള്ള യാത്രയില്‍ ഗോശ്രീ  പാലത്തിനു മുകളില്‍ നിന്ന് എടുത്ത  ഒരു സായാഹ്ന ചിത്രം  വൈപ്പിന്‍ ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരിക്കുകയാണ്.ഇട്ടാവട്ട സ്ഥലത്ത് ഉണ്ടാവുന്ന വളര്‍ച്ച അത്  നല്ലതിനാണോ അല്ലെങ്കില്‍ നാശത്തിനാണോ എന്ന് കണ്ടറിയാം.നല്ലതിനാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.ഇത് ആദ്യത്തെ ഒ...

എഴുത്തുകാരന്‍

Image
എഴുത്തു എന്നതു ഒരു നിസ്സാര കാര്യമല്ല എന്ന് എനിക്കിപ്പോൾ മനസ്സിലായി.തുടക്കത്തിലേ ഉള്ള ആ ചൂട് നില നിർത്തി കൊണ്ട് പോകണമെങ്കിൽ അല്പം പ്രയാസമേറിയ പണിയാണ്. എത്രയധികം പുസ്തകങ്ങളും മറ്റും വായിച്ചാൽ മാത്രേ  എന്തേലും ഒന്ന് എവിടെയെങ്കിലും കുത്തിക്കുറിക്കുവാൻ സാധിക്ക്യാ എന്നത്  ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.പറഞ്ഞു വരുന്നത് വിഷയ ദാരിദ്ര്യത്തെ കുറിച്ചാ.ഇപ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നീട്ടുണ്ടാകാം ഇവനെ പോലെ ഉള്ളവർക്കു എന്ത് വിഷയ ദാരിദ്ര്യം എന്ന്.പക്ഷെ പറയാതെ വയ്യ എനിയ്ക്കും നല്ല രീതിയിൽ വിഷയ ദാരിദ്ര്യം ഉണ്ട്.ഇതിനെ വിഷയ ദാരിദ്ര്യം എന്ന് പറയുന്നതിനേക്കാൾ നല്ലതു കൂടുതൽ വിഷയങ്ങളെ കുറിച്ച് അറിവില്ലായ്‍മ എന്ന് പറയുന്നതാവും.അറിവില്ലാത്ത കാര്യങ്ങളെ കുറിച്ചു കൊട്ടിഘോഷിച്ചു എഴുതിയിട്ട് കാര്യമില്ലല്ലോ. എഴുതി ഫലിപ്പിക്കാനുള്ള അനുഭവ സമ്പത്ത്‌ ഇല്ലാത്തത് കൊണ്ടാവാം അധികം ആളുകളും താല്പര്യം പ്രകടിപ്പിക്കാതത്.പിന്നെ വിഷയങ്ങളെ മാത്രം കുറ്റം പറയണ്ടാട്ടോ.കുത്തിപ്പിടിച്ചിരുന്നു എഴുതുവാനുള്ള അലസതയും മടിയും അതൊരു വല്ല്യ കാരണം തന്നെയാണ്. പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളക്ക് ഞാൻ ഉൾപ്പെടുന്ന എന്റെ ചുറ്റുമുള്...

ജീവിതത്തിലെ കുറച്ചു നല്ല നിമിഷങ്ങള്‍

Image
ഒന്നാമത് രണ്ടു ദിവസം മുന്നേ നടന്ന 2 സംഭവങ്ങൾ കാരണം മനസ്സ് ആകെ അസ്വസ്ഥമായിരുന്നു,ഒന്ന് പ്രസിദ്ധ വാദ്യ കലാകാരൻ ചേന്ദമംഗലം ഉണ്ണികൃഷ്ണൻ ചേട്ടന്റെ മരണം.രണ്ടു ദിവസം മുന്നേ ഇവിടെ അടുത്തു ഒരു ഉത്സവത്തിനു ആളെ കണ്ടു സംസാരിച്ചു ഒരു ഫോട്ടോയൊക്കെ എടുത്തു പോന്നതെയുള്ളു. 2 അന്ന് അവിടെ വന്ന ആനകളില്‍ ഒന്ന് അടുത്ത രണ്ടു ദിവസം ഒഴിവായതുകൊണ്ട്  വീട്ടു പരിസരത്തായിയിരുന്നു നിന്നിരുന്നത്. ആന ഇവിടെ നിന്നാണ് അടുത്ത പരിപാടിക്ക് പോയത്.അവിടെ ചെറിയൊരു പ്രശ്നം ഉണ്ടായി ഉണ്ണിഏട്ടന്റെ മരണ വാര്‍ത്ത അറിഞ്ഞു രാവിലെ പത്തു മണി കഴിഞ്ഞപ്പോൾ ഞാനും ശ്രീക്കുട്ടനും(കെ.ജി ) പ്രമോദും കൂടി ചേന്ദമംഗലത്തേക്ക്‌  തിരിച്ചു. അല്പം നേരം അവിടെ നിന്നു. അവിടെ വെച്ച് പെരുവനം കുട്ടെട്ടനെ കണ്ടു. അദ്ദേഹവുമായി അല്‍പ നേരം  സംസാരിച്ചപോള്‍ ആളു പറഞ്ഞു കഴിഞ്ഞ ദിവസം കൂടി കണ്ടതല്ലേ,രാവിലെ  ഗീത(കുട്ടേട്ടന്റെ പത്നി) ഞാന്‍  അന്നെടുത്ത ഫോട്ടോ കാണിച്ചു കൊടുത്തും എന്ന് പറഞ്ഞു . അധികം നേരം നില്‍ക്കുമ്പോള്‍ എനിക്ക് നടു വേദന വരുന്ന കാരണം 5മിനിറ്റ്‌ അദ്ധേഹത്തോട് സംസാരിച്ച ശേഷം അവിടെ നിന്നു യാത്ര  പറഞ്ഞു ഇറങ്ങീ . വീട്ടില്‍ ...

എള്ള് തിരിയും ഞാനും

Image
ജോതിഷം രചിച്ചത് സുബ്രഹ്മണ്യ സ്വാമിയാണെന്നാ പറയുന്നത്.അപ്പോള്‍ തേവരുടെ  മുന്നില്‍ വസിക്കുന്ന ഞാന്‍ ഇങ്ങനെയൊക്കെ ആയില്ലെന്കിലെ അത്ഭുതമുള്ളൂ .അല്ലേ? ശനി ദോഷ നിവാരണത്തിന് ഏറ്റവും ഉത്തമം എള്ളുകിഴി അഥവാ എള്ളു തിരി കത്തിക്യാ എന്നാ പറയാ പൊതുവേ. ഇമ്മടെ വീട് ഒരു അമ്പലവാസി കുടുംബമായതുകൊണ്ട് വീട്ടിൽ ഭക്തിയുടെ കാര്യത്തിൽ യാതൊരു കുറവുമില്ല്യാ.അതും പറഞ്ഞു അന്ധവിശ്വാസമൊന്നുമില്ലാട്ടോ... മുത്തശ്ശിയുടെ കാര്യത്തിൽ ജ്യോതിഷം വല്യ സ്വാധീനം ചെലുത്തിയിട്ടില്യാ എന്നു വേണേൽ പറയാം.എന്റെ ഓർമ്മയിലില്ല്യ. പക്ഷെ അമ്മേടെ കാര്യത്തിൽ അല്പസ്വല്പമൊക്കെ ഉണ്ട് താനും. പറഞ്ഞിട്ട് കാര്യാല്ല്യ കുടുതലും എനിക്കു വേണ്ടി തന്നേ. ചിത്തിര നാളാ എന്റേത്. പണ്ട് കാക്കാലത്തികൾ വരാറുണ്ട് വീട്ടിൽ.ഒരിക്കൽ വന്നപ്പോൾ ചോദിച്ചൂത്രേ  കൊച്ചമ്പ്രാന്റെ നാൾ എന്താ തമ്പുരാട്ട്യെ എന്ന്? അമ്മ ഒന്ന് പരുങ്ങീത്രേ,കാരണം ഇവരുടെ നാവ്‌ ശരിയല്ല എന്നാ പറയാ,പറയാതിരിക്കാന്‍ വേറെ നിവൃത്തിയില്ലാത്തോണ്ട് പറഞ്ഞു ചിത്തിര എന്ന്.ഉടനടി അവരുടെ മറുപടീം വന്നു ഹ പറ്റ്യ നാളാെണല്ലോ തമ്പ്രാട്ട്യെ ചിത്തിര.ഇത്ചുറ്റിത്തിരിയും എന്നല്ലേ പറയാ?പോരാത്തതിന് കണ്ണീരും കു...

സഹോ നിങ്ങൾ ഒരു സംഭവം തന്നെയാണെട്ടോ

Image
ഇതു പറയാൻ കാരണമായ സാഹചര്യം താഴെ  ഞാൻ വ്യക്തമാക്കുന്നുണ്ട്. എന്റെ എഫ്.ബിയിലെ ചില സുഹൃത്തകൾ അവർക്കു വേണ്ടി മാത്രം ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു. സ്വയം പരിഹാസ്യനാകുന്നതും മറ്റുള്ളവർ പരിഹസിക്കുന്നതും രണ്ട് തരത്തിലല്ലേ. കടപ്പുറത്ത് ചാകര വരുമ്പോൾ കടലിന്റെ മക്കൾ സന്തോഷിക്കുന്നതു പോലെ  നമ്മുടെ മീഡിയകൾ സന്തോഷം കൊണ്ട് അറമ്മതിക്കുകയാണ്.പ്രത്യേകിച്ച് ഫേസ് ബുക്ക് പോലെ ഉള്ള സോഷ്യൽ മീഡിയകൾ. ഒരൊന്നന്നര ചാകരയല്ലെ ഈ കുറച്ചു ദിവസങ്ങൾ ആയി അവർ വാരിക്കൊണ്ടിരിക്കുന്നത്,ബഹുമാനപ്പെട്ട ഒരു മന്ത്രിയുടെ പ്രസ്താവനകൾ മൂലം. ഒരു ഭൂമി കയ്യേറ്റ പ്രശ്നവുമായി ബന്ധപ്പെട്ട് നമ്മുടെ ഒരു മന്ത്രിയുടെ പ്രസ്താവനകൾ കേരളത്തിലെ സകലമാന ആളുകളും ആഘോഷിക്കുകയാണ് എന്ന കാര്യം ആൾ ഇരിക്കുന്ന മന്ത്രിസഭ അല്ലെങ്കിൽ ആൾടെ സഹപ്രവർത്തകർക്ക് മനസ്സിലാകാഞ്ഞിട്ടാണോ അല്ലെങ്കിൽ അവർ അറിഞ്ഞു കൊണ്ടാണോ ? ഇതൊക്കെ കാണുമ്പോൾ തോന്നുന്നത് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യന് 5 കൊല്ലം ഭരിക്കാൻ താല്പര്യം ഇല്ലെന്ന് തോന്നുന്നു. ഇത്രയൊക്കെ കേട്ടിട്ടും ഈ ഇയാളെ മന്ത്രിസഭയിൽ വെച്ചോണ്ടിരിക്കന്ന മുഖ്യമന്ത്രിയെ സമ്മതിക്കണം. ഭരിക്കുന്ന മന്ത്രിമാരുടെ സംസ്കാരം ...

ഇത്തിത്താനം ഗജമേള.

Image
റെയ്ബാൻ ഗ്ലാസ്സും വെച്ച് പാന്റ്സും ഷൂസ് ഒക്കെ  ആയി കാരക്കോലുമായി അകത്തു നിന്ന് ചാടി ഇറങ്ങുന്ന ആളെ കണ്ടപ്പോ ആരും അതിശയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.ഇതാരാടാ ഈ ഫ്രീക്കൻ ചട്ടക്കാരൻ ..................... ഇത്തിത്താനം  ഗജമേള. ചങ്ങനാശ്ശേരിയിലെ ഇത്തിത്താനത്തു ഇളങ്കാവിലമ്മയുടെ സന്നിധിയില്‍ നടക്കുന്ന പ്രസിദ്ധമായ ഗജമേള ആന പ്രേമികള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്.ശക്തന്റെ നാട്ടിൽ  നിന്നും ഇങ്ങു തിരുവിതാംകൂറിന്റെ നാട്ടിൽ നിന്നും അഴകും നിലവും ഒത്തു ചേർന്ന കേമന്മാരായ ഗജവീരന്മാർ പങ്കെടുക്കുന്ന ഒരു ഗജമേള. ഒരു 10 വര്‍ഷങ്ങള്‍ക്ക് മുന്നേ ആണ്. ചേര്‍ത്തലയില്‍ പൂച്ചാക്കല്‍ ഇടപ്പങ്ങഴി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം.ചിറ്റ താമസിക്കുന്നത് അവിടെയാണ് .അച്ഛനും അമ്മയും അനിയനും രാവിലെ തന്നെ അവിടേക്ക് പോയി ഉത്സവം കാണാന്‍. അന്ന് അവിടെ വല്ല്യ വിളക്കായിരുന്നു.ഞാന്‍ അന്ന് ഫോട്ടോ കളര്‍ ലാബില്‍ ജോലി ചെയ്യുന്നു.എന്തോ കാരണവശാല്‍  ലീവ് എടുക്കാന്‍ സാധിക്കാത്തത് കാരണം എനിക്ക് അവരുടെ കൂടെ പോകുവാന്‍ സാധിച്ചില്ല. അന്ന്  അവിടെ പേരുകേട്ട ഗജ  വീരന്മാരെയാണ്  ആണ് എഴുന്നള്ളിക്കുന്നത് (ഇന്ന...

കാവടിപ്പൂക്കളുടെ കൂട്ടുകാരന്‍

Image
രാജീവേ കുറച്ചു പൂവ് ഉണ്ടാക്കിത്തരാമോ ....... തൈപ്പൂയം ആയാൽ ആവശ്യക്കാരുടെ  പതിവ്  ചോദ്യം .............. തൈപ്പൂയത്തിന്റെ കാര്യം വരുമ്പോൾ ഓർമ്മ വരുന്നത് രാജീവ് എന്ന യുവ്വാവിനെ കുറിച്ചാണ്.തൈപ്പൂയത്തോടനബന്ധിച്ചു ഉദ്യോഗവുമായി ബന്ധപ്പെട്ടു ഒരു ഫീച്ചര്‍ എഴുതുവാന്‍ ആയിരുന്നു അന്ന് ഞാന്‍ രാജീവിനെ  സന്ദര്‍ശിച്ചത്‌ .സുപരിചിതനും നാട്ടുകാരനുമായ രാജീവിനെ  കാണുവാൻ ചെല്ലുന്ന സമയത്തു കാവടി പൂക്കൾ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.സഹായത്തിന്  രവിച്ചേട്ടനും. എന്റെ ഡയറിയും കയ്യില്‍ പിടിച്ചുള്ള പതിവില്ലാതെയുള്ള   വരവ് കണ്ടപ്പോള്‍ ആള്‍ ഒന്ന് അത്ഭുതപെട്ടു.ആള്‍ എന്നോട്‌ ചോദിച്ചൂ എന്താ അപ്പൂസേ പതിവില്ലാതെ ഇങ്ങോട്ടേക്ക്. രവിചെട്ടന്‍ പറഞ്ഞു എന്തോ കോള്‍ ഉണ്ടല്ലോ.വന്ന കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ ഇരുവരും ചിരിച്ചു.അപ്പോള്‍ നാളെ പേപ്പറില്‍ കാണാം അല്ലെ. ഞാനും ഒന്ന് ചിരിച്ചു. സംസാരിക്കുന്നതിനിടെ മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു,പക്ഷെ ആൾ അത് ശ്രദ്ധിക്കുന്നതെ ഇല്ല"അത് നോക്കണ്ട, പുതിയ വല്ല ഓർഡറും ആയിരിയ്ക്കും ഈ അവസാന സമയത്ത്‌.എല്ലാവരും ഈ മുഹൂര്‍ത്ത സമയത്തെ വിളിക്കൂ പ...