Posts

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

Image
ഓരോ യാത്രയും ഓരോ അനുഭവങ്ങള്‍ സമ്മാനിക്കുന്നു എന്ന് ഞാന്‍ ഇതിനു മുന്നെയും എന്റെ ബ്ലോഗില്‍  എഴുതിയിട്ടുണ്ട്.അത് പോലെ ഉള്ള ഒരു യാത്രയായിരുന്നു ആറന്മുള ക്ഷേത്രത്തിലെ വള്ള സദ്യക്ക് പോയത്‌. ഐതിഹ്യം  ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. പമ്പയാറിന്റെ തീരത്തെ മനോഹരമായ ഈ  ക്ഷേത്രം പാണ്ഡവ ക്ഷേത്രങ്ങളില്‍ ഉള്‍പെട്ട ഒന്നാണ്.പഞ്ചപാണ്ടവന്മാരില്‍ ഒരാളായ അര്‍ജുനന്‍ പൂജിച്ചിരുന്ന  പാര്‍ഥസാരഥി   വിഗ്രഹ മാണ് ഇവിടെ പ്രതിഷ്ഠ.പമ്പയുടെ തീരത്ത് ബാലബ്രഹ്മചാരിയുടെ വേഷത്തിലെത്തിയ ഭഗവന്‍ ചാക്കന്മാര്‍ ആറുമുളകള്‍ കൊണ്ട് കെട്ടികൊടുത്ത ചങ്ങാടത്തില്‍ എത്തിയ ഇടമാണ് ഇടയാറന്മുള എന്നാണു പറയപ്പെടുന്നത്. ഇവിടെ സങ്കല്പം പാര്‍ത്ഥസാരഥിയുടേതാണെങ്കിലും മൂല വിഗ്രഹം നാലു തൃക്കൈകളോട് കൂടി നില്‍കുന്ന രൂപത്തിലുള്ള വിഷ്ണു വിഗ്രഹമാണ്.ഉയര്‍ത്തി പിടിച്ചിരിക്കുന്ന വലതു കൈയ്യില്‍ ഗദയും കൂടെ ലക്ഷ്മിദേവിയും ഭൂമിദേവിയും. ."നിലയ്ക്കല്‍ നാരായണ പുരത്തുണ്ടായിരുന്ന ഭഗവാന്റെ വിഗ്രഹം ഇളക്കിയെടുത്ത് കൊണ്ട് വന്നു ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ഉത്രട്ടാതി നാളില്‍ രാത്രിയില്‍ ഭൂതഗണങ്ങള്‍ മണ്ണിട്ട് പൊക്കിയെടുത്ത സ്ഥല...

GOLDEN MOMENTS IN MY PHOTOGRAPHY CAREER

Image
ജീവിതത്തില്‍ ഫോട്ടോഗ്രാഫിയില്‍ ഒരു സമ്മാനം ലഭികുക എന്നത് വലിയൊരു ആഗ്രഹം ആയിരുന്നു.അത് ചെറുതായാലും വലുതായാലും. ഒരു പടി സാക്ഷാല്‍ക്കരിച്ചു.AKPA വൈപ്പിന്‍ മേഖല വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടന്ന PHOTO CONTESTIL രണ്ടാം സ്ഥാനക്കാരന്‍ ആകാന്‍ സാധിച്ചു. ഒരല്പം മധുരം കൂടി ഉണ്ട് ഇതിന്.കാരണം സംഘടനയിൽ അംഗമായ ശേഷം ആദ്യത്തെ പരിപാടിയിൽ തന്നെ ഇതിനർഹനകാൻ സാധിച്ചതുകൊണ്ട്.  നിന്റെ മെമ്പർഷിപ് ശരിയായി ഐഡി കാർഡ് നാളത്തെ മീറ്റിംഗിൽ ലഭിക്കും എന്നു പറഞ്ഞ് തലേ ദിവസം വൈകീട്ട് 4 മണിയോടു കൂടിയാണ് ജെസ്സി ചേച്ചി വിളിച്ചത് .കൂടെ ഒരു കാര്യവും കൂടി പറഞ്ഞു. നാളെ സംഘടനയിലെ  അംഗങ്ങളുടെ ഫോട്ടോ പ്രദർശനം ഉണ്ട്.ഗ്യാലപ്പ് പോൾ അവാർഡും. നിന്റെ കയ്യിൽ കുറെഫോട്ടോസ് ഉണ്ടല്ലോ. നാളെ രാവിലെ 10 മണിക്കു മുൻപായി രണ്ടു ഫോട്ടോ 18 * 12 സൈസിൽ പ്രിൻറ്അടിച്ചു  ഇവിടെ കൊണ്ടു വന്ന് എൽപ്പിക്കണം. കേട്ടപ്പോൾ സന്തോഷമായി, ആദ്യമായിട്ടാണ് ഒരു ഫോട്ടോ എക്സിബിഷനിൽ നേരിട്ട് പങ്കെടുക്കുന്നത്. പക്ഷെ എന്റെ സ്വഭാവം വെച്ച് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾക്ക് ഒഴിവ് പറയും. അതു കൊണ്ടു തന്നെ ഞാൻ പറഞ്ഞു ,നല്ല ഫോട്ടോ ഒന്നുമില്ല, പിന്നെ ഇനി അത് ...

യാത്രകള്‍ സമ്മാനിച്ച ചില നല്ല നിമിഷങ്ങള്‍

Image
ഓരോ യാത്രയും നമുക്ക്  വ്യത്യസ്തവും പുതുമയേറിയതുമായ  അനുഭവങ്ങള്‍ ആണ്.പ്രത്യേകിച്ച് നമ്മള്‍ സന്ദര്‍ശിക്കുവാന്‍ ഏറെ ഇഷ്ടപെടുന്ന സ്ഥലങ്ങള്‍ ആണ് എങ്കില്‍ പറയുകയേ വേണ്ട.അങ്ങനെയൊരു സ്ഥലത്തേക് ഞങ്ങള്‍ ഒരു യാത്ര പോയി .ആന്ധ്രപ്രദേശിലെ തിരുപ്പതിയിലും ശ്രീ കാളഹസ്തിയിലും.ആദ്യമായി പോവുന്നത് കാരണം കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കാത്തതിനാല്‍  ചില കുഴപ്പങ്ങള്‍ ഉണ്ടായി എന്നതൊഴികെ നല്ലൊരു യാത്ര ആയിരുന്നു. കുറച്ചു    ദിവസം മുന്നേ ആണ് കണ്ണന്‍ എന്നോട് ചോദിച്ചത്,ചേട്ടാ അടുത്ത ആഴ്ച എന്താ പരിപാടി?ഞാന്‍ പറഞ്ഞു ടൂര്‍ പോകാനൊന്നും ഞാന്‍ ഇല്ലടാ. ആന്ധ്രപ്രദേശിലെ ശ്രീ കാള ഹസ്തിയില്‍ ദര്‍ശനം നടത്തണം എന്ന് വിചാരിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി.പല കാരണങ്ങള്‍ കൊണ്ട് മുടങ്ങിപോയിരുന്നു.ഇടക്ക് ജ്യോതിഷമൊക്കെ നോക്കുന്ന സമയത്ത് ഈ ക്ഷേത്രത്തിലേക്ക് ഒരു ദര്‍ശനം പറഞ്ഞതിനുശേഷം പോകാനിരിക്കുകയായിരുന്നു.ഒരു പക്ഷെ സമയം ആയത് ഇപ്പോള്‍ ആയിരിക്കും.പൊതുവേ യാത്രകള്‍ ചെയ്യാന്‍ നല്ല താല്പര്യം ഉള്ള ഒരാളാണ് ഞാന്‍.പക്ഷെ ആണ്ടും കൊല്ലംതോറും വല്ലപ്പോഴും എവിടേക് എങ്കിലും ഒന്ന് പോയാല്‍ ആയി. കണ്ണന്‍ ലീവ്  ശരിയാ...

നാട്ടില്‍ മാത്രമല്ലാട്ടോ,ഇവിടെ കാട്ടിലും ഉണ്ടേ ഞങ്ങള്‍ ..............

Image
പ്രായഭേദമന്യേ ആനയെ കണ്ടാല്‍ ആരും നോക്കി നിന് പോകും  ഒരു പക്ഷെ കാട്ടാനകള്‍ ചിന്തിക്കുന്നുണ്ടാകും,എന്താ ഈ പൂരം മുടക്കികള്‍ ഞങ്ങളെ ഒഴിവാക്കുന്നത് എന്ന് ?നാട്ടിലെ ഞങ്ങളുടെ സഹോദരന്മാരുടെ കാര്യത്തില്‍ മാത്രേ ഇടപെടൂ നിങ്ങള്‍? പൈസയും പേരും അതിലുപരി നാട്ടിലെ ഉത്സവവും പൂരങ്ങളും ഒക്കെ നിര്‍ത്തലാക്കാന്‍ ഞങ്ങളെ കൊണ്ട് പറ്റില്ലല്ലോഅല്ലെ.നാട്ടിലെ ഞങ്ങളുടെ സഹോദരന്മാരെ നൈസായിട്ട് അങ്ങട് ഒഴിവാക്കിയാല്‍ മലയാളികളുടെ ഈ ആഘോഷം ഒക്കെ നിര്‍ത്താല്ലോ അല്ലെ.☺☺ ഒരു ഉത്സവത്തിനു ഒരാന പ്രശ്നം ഉണ്ടാക്കിയാല്‍ അത് ഒരു വാര്‍ത്തയാവുന്നതും അതിനെ ചുറ്റിപ്പറ്റി കേസുകള്‍ നടക്കുന്നതും സ്വാഭാവികമാണ്.അത് പരമാവധി മുതലെടുക്കുന്ന ചില കൂട്ടരും ഇന്ന് സജീവമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നാ കാര്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ് കോടനാട്‌ ആനക്കൂട്ടില്‍ നിന്നൊരു കാഴ്ച. എന്നാല്‍ എത്രയോ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങി അപകടം ഉണ്ടാക്കുന്നുണ്ട്.ആ സമയത്ത് ഒരു വാര്‍ത്ത‍ ഉണ്ടാകും.അധികാരികള്‍ ധന സഹായം വാഗ്ദാനം ചെയ്യും.വേണ്ട നടപടികള്‍ സ്വീകരിക്കും എന്നൊരു പ്രഖ്യാപനവും നടത്തുന്നതോടെ എല്ലാം അവസാനിക്കുന്നു.പിന്നീട് ഇത് അടു...

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി

Image
കഴിഞ്ഞ ദിവസം രാഹുലിന്റെ ഒരു കാള്‍.ബ്രോ എന്താ പരിപാടി,ഫ്രീ ആണെങ്കില്‍ നമുക്ക്  അനിച്ചേട്ടന്റെ വീട്ടില്‍ പോയാല്ലോ.ഇത്തവണയും അവിടെ കുരുവികള്‍ വന്നു കൂട് കൂട്ടിയിട്ടുണ്ട്.ഉടനടി ഞാന്‍ സമ്മതം പറഞ്ഞു. ഉച്ചയൂണ് കഴിഞ്ഞു നേരെ അനിച്ചേട്ടന്റെ  കുഴുപ്പിള്ളിയിലെ വീട്ടിലെത്തി.ഫോട്ടോഗ്രാഫിയില്‍ നിരവധി അവാര്‍ഡുകള്‍ വാരികൂട്ടിയ ഒരാള്‍ ആണ് പള്ളത്താംകുളങ്ങരയിലെ വെസ്റ്റല്‍ സ്റ്റുഡിയോ ഉടമയായ അനില്‍കുമാര്‍.വൈപ്പിന്‍ കരയുടെ പ്രകൃതി ഭംഗി  അനി ച്ചേട്ടന്റെ ക്യാമറകണ്ണുകളില്‍ കൂടി നിരവധി തവണ നാം കണ്ടിട്ടുള്ളതാണ്. വേനൽക്കാലം കഴിഞ്ഞതോടെയാണ് പതിവ് തെറ്റിക്കാതെ   ഇത്തവണയും  കൂടു ഒരുക്കുവാന്‍     തൂക്കണാം  കുരുവികൾ അല്ലെങ്കില്‍ ആറ്റകിളികള്‍ എത്തിയത്.ബയ വ്യൂവര്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന  ഈ കുരുവികള്‍  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടത്തെ സ്ഥിരം വിരുന്നുകാര്‍ ആണ്.ഏപ്രിൽ മാസം അവസാനത്തോടെ  എത്തുന്ന ഇവര്‍ സെപ്റ്റംബർ മാസം വരെ ഇവിടെ കാണുന്നു. അങ്ങനെ എല്ലാ സ്ഥലത്തൊന്നും ഇവരെ കാണാന്‍ സാധിക്കില്ലാട്ടോ. പ്രധാനമായും പാടങ്ങള്‍,കൃഷിയിടങ്ങള്‍ ,തെങ്ങിന്‍ തോപ്പ...

ഒരു വിഷുക്കാലത്തിന്റെ ഓര്‍മ്മയില്‍

Image
അല്പം പഴയതാ,കഴിഞ്ഞ വിഷുക്കാലത്ത് എഴുതിയ ഒരു  ബ്ലോഗ്‌ ആണ്. അമ്മേ നാളെ ഇഡലിയല്ലേ രാവിലെ,ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ.ഉടനടി അമ്മയുടെ മറുപടി വന്നു,നാളെ വിഷുവാണ് എന്ന കാര്യം അറിയോ,നാളെ എങ്കിലും നീ ഒന്ന് നേരത്തെ എഴുന്നേറ്റ് കുളിച്ച് ആണ്ടവനെ തൊഴുതിട്ടു വരൂ ആദ്യം,എന്നിട്ടാവാം എന്തുണ്ടാക്കണം എന്നത്.പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.ഇത്തവണ ചെക് അപ്പിനു പോയപ്പോൾ ഡോക്ടറോട് ഞാൻ ചോദിച്ച ആദ്യത്തെ കാര്യം ഒന്നു തലകുളിക്കാമോ എന്നാ.കാരണം വയ്യാതെ ഇരിക്കുന്നത് കൊണ്ട് കുറച്ചു ദിവസത്തേക് മേൽ കഴുകൽ തന്നെ ധാരാളം എന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. അപ്പോള്‍ നമ്മള്‍  പറഞ്ഞു വന്നത് ഇഡലിയുടെ കാര്യവാ.ഒരു നല്ല ദിവസം അതിപ്പോൾ വിഷു ആകട്ടെ, അവധി ദിവസമാവട്ടെ അതല്ല ഇനി ഏതെങ്കിലും മറ്റു വിശേഷ ദിവസമാവട്ടെ,രാവിലത്തെ പ്രാതലിന് ഇഡലി വേണം എന്നൊരു നിർബന്ധബുദ്ധി ഉണ്ട് എനിക്ക്.കൂടെ മല്ലി,ഉണക്കമുളക്,ജീരകം,അല്പം കായം,തേങ്ങാ,ഇതൊക്കെ വറുത്തരച്ച് ഉണ്ടാക്കുന്ന അമ്മയുടെ സമ്പാറും നല്ല അസ്സൽ തേങ്ങ ചട്ട്നിയും വേണേൽ കാന്താരിമുളക് ചതച്ച് വെളിച്ചെണ്ണയിൽ ചാലിച്ചത് കൂടി ഉണ്ടങ്കിൽ ബഹുകേമം. കുട്ടിക്കാലത്ത് വേനൽ അവധിക്കായി സ്കൂൾ അട...