പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി


കഴിഞ്ഞ ദിവസം രാഹുലിന്റെ ഒരു കാള്‍.ബ്രോ എന്താ പരിപാടി,ഫ്രീ ആണെങ്കില്‍ നമുക്ക്  അനിച്ചേട്ടന്റെ
വീട്ടില്‍ പോയാല്ലോ.ഇത്തവണയും അവിടെ കുരുവികള്‍ വന്നു കൂട് കൂട്ടിയിട്ടുണ്ട്.ഉടനടി ഞാന്‍ സമ്മതം പറഞ്ഞു. ഉച്ചയൂണ് കഴിഞ്ഞു നേരെ അനിച്ചേട്ടന്റെ  കുഴുപ്പിള്ളിയിലെ വീട്ടിലെത്തി.ഫോട്ടോഗ്രാഫിയില്‍ നിരവധി അവാര്‍ഡുകള്‍ വാരികൂട്ടിയ ഒരാള്‍ ആണ് പള്ളത്താംകുളങ്ങരയിലെ വെസ്റ്റല്‍ സ്റ്റുഡിയോ ഉടമയായ അനില്‍കുമാര്‍.വൈപ്പിന്‍ കരയുടെ പ്രകൃതി ഭംഗി  അനി ച്ചേട്ടന്റെ ക്യാമറകണ്ണുകളില്‍ കൂടി നിരവധി തവണ നാം കണ്ടിട്ടുള്ളതാണ്.

വേനൽക്കാലം കഴിഞ്ഞതോടെയാണ് പതിവ് തെറ്റിക്കാതെ   ഇത്തവണയും കൂടു ഒരുക്കുവാന്‍  തൂക്കണാം കുരുവികൾ അല്ലെങ്കില്‍ ആറ്റകിളികള്‍ എത്തിയത്.ബയ വ്യൂവര്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന  ഈ കുരുവികള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടത്തെ സ്ഥിരം വിരുന്നുകാര്‍ ആണ്.ഏപ്രിൽ മാസം അവസാനത്തോടെ  എത്തുന്ന ഇവര്‍ സെപ്റ്റംബർ മാസം വരെ ഇവിടെ കാണുന്നു.

അങ്ങനെ എല്ലാ സ്ഥലത്തൊന്നും ഇവരെ കാണാന്‍ സാധിക്കില്ലാട്ടോ. പ്രധാനമായും പാടങ്ങള്‍,കൃഷിയിടങ്ങള്‍ ,തെങ്ങിന്‍ തോപ്പുകള്‍ തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആണ് ഇവയെ കൂടുതലായി കാണുന്നത് .നെല്ലിന്റെ ഓലയും തെങ്ങോലയുടെ നാരും മറ്റു വസ്തുക്കളും ഉപയോഗിച്ച്   ഉയരം കൂടിയ തെങ്ങുകളിലാണ്   തലകീഴായിട്ടുള്ള ഇവയുടെ കൂടു നിർമാണം.. 
കുരുവിക്കൂട് 

ഒരല്പം പ്രത്യേകത നിറഞ്ഞതാണ് ഇവയുടെ കൂട് നിര്‍മാണം. കേള്‍ക്കുന്നവര്‍ക്ക് ഇത് ഒരു തമാശ ആണ് എന്ന് തോന്നാം.ആണ്‍ കുരുവികള്‍ ആണ് ആദ്യം കൂട്നിര്‍മ്മാണത്തിനു തുടക്കമിടുന്നത്.നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയാക്കാതെ  പകുതി ആകുമ്പോള്‍ ആണ്‍ കുരുവികള്‍  കൂടുകളില്‍ ഇരുന്ന് പാട്ടു പാടി പെണ്‍കിളികളെ ആകര്‍ഷിക്കുകയും  ഇവ  വന്ന്  കൂട് പരിശോധിച്ച്  ഇഷ്ടപ്പെട്ടാല്‍ ആണ്‍കിളി പെണ്‍കിളിയുമായി വിവാഹ’ബന്ധത്തില്‍ ഏര്‍പ്പെടുന്നു.പിന്നീട്ഇരുവരും ചേര്‍ന്ന് കൂടിന്റെ പണി പൂര്‍ത്തിയാക്കുന്നു. തുടര്‍ന്ന് പെണ്‍കിളി മുട്ടയിട്ട് അടയിരിക്കുന്ന സമയം വരെ ആ ബന്ധം തുടരുന്നു.മുട്ടയിട്ട ശേഷം കാക്കയുടെയും പരുന്തിന്റെയും ശല്യം ഉണ്ടാവാറുണ്ട്. 

കൂട് നിര്‍മാണം 
പെണ്‍കുരുവികളെ അപേക്ഷിച്ചു  ആണ്‍ കുരുവികളില്‍ തല ഭാഗത്ത് കാണുന്ന മഞ്ഞ നിറം ആണ് ആണ്‍ പെണ്‍കിളികളെ വേര്‍തിരിച്ചറിയുവാനുള്ള പ്രധാന മാര്‍ഗം എന്ന് അനില്‍ പറയുന്നു.ഏകദേശം 60 കൂടുകള്‍ വരെ ഇപ്പോള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.അതായതു 100 നു മീതെ കുരുവികള്‍ ഇവിടെ ഉണ്ട്.പ്രാണികള്‍ ആണ് ഇവയുടെ പ്രധാന ഭക്ഷണം.
ഇവയെ കൂടാതെ മറ്റു ദേശാടന പക്ഷികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.പവിഴക്കാലി, ചൂളന്‍എരണ്ട ,നീലക്കോഴി ,നെല്ലിക്കൊഴി ഇതൊക്കെ ഇവിടത്തെ സ്ഥിരം സന്ദര്‍ശകര്‍ ആണ്.കൂടാതെ വളരെ അപൂര്‍വമായി  കാണപ്പെടുന്ന  ഹുപ്പോ എന്ന പക്ഷികള്‍  വരെ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. ദിനം പ്രതി ഈ സമയങ്ങളില്‍ നിരവധി ആളുകള്‍ ഇവയുടെ കൂട് നിര്‍മാണം കാണുവാനും ചിത്രങ്ങള്‍ പകര്‍ത്താനും ഇവിടെ എത്തുന്നുണ്ട് പ്രകൃതിയെ സ്നേഹിക്കുന്ന എനിക്ക് പ്രകൃതി നല്‍കുന്ന  മനോഹര സമ്മാനങ്ങള്‍  ആണ് ഇത് എന്ന്  ഒരു നേച്വര്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അനില്‍കുമാര്‍  പറയുന്നു.
അനില്‍കുമാര്‍
Satheesh M Narayanan Unni 
vypin

Comments

  1. അനിച്ചേട്ടനേം സിൽമേലെടുത്തു :) ഞാൻ ഇതുവരെ കാണാൻ പോയില്ലല്ലൊ എന്ന് ഇപ്പോഴാണ് ഓർത്തത്. കഴിഞ്ഞ ദിവസം അനിച്ചേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോൾ കരുതിയതാണ് ഒന്ന് പോയിക്കാണണം എന്ന്.

    ReplyDelete
  2. അടിപൊളി വിവരണം വളരെ ഇഷ്ടപെട്ടു....ഇനി അവിടെ വരുമ്പോൾ... ഈ പറഞ്ഞ സ്ഥലം ഒന്നു പോയി കാണണം...great...

    ReplyDelete

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ