GOLDEN MOMENTS IN MY PHOTOGRAPHY CAREER

ജീവിതത്തില്‍ ഫോട്ടോഗ്രാഫിയില്‍ ഒരു സമ്മാനം ലഭികുക എന്നത് വലിയൊരു ആഗ്രഹം ആയിരുന്നു.അത് ചെറുതായാലും വലുതായാലും. ഒരു പടി സാക്ഷാല്‍ക്കരിച്ചു.AKPA വൈപ്പിന്‍ മേഖല വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടന്ന PHOTO CONTESTIL രണ്ടാം സ്ഥാനക്കാരന്‍ ആകാന്‍ സാധിച്ചു.

ഒരല്പം മധുരം കൂടി ഉണ്ട് ഇതിന്.കാരണം സംഘടനയിൽ അംഗമായ ശേഷം ആദ്യത്തെ പരിപാടിയിൽ തന്നെ ഇതിനർഹനകാൻ സാധിച്ചതുകൊണ്ട്. 

നിന്റെ മെമ്പർഷിപ് ശരിയായി ഐഡി കാർഡ് നാളത്തെ മീറ്റിംഗിൽ ലഭിക്കും എന്നു പറഞ്ഞ് തലേ ദിവസം വൈകീട്ട് 4 മണിയോടു കൂടിയാണ് ജെസ്സി ചേച്ചി വിളിച്ചത് .കൂടെ ഒരു കാര്യവും കൂടി പറഞ്ഞു. നാളെ സംഘടനയിലെ  അംഗങ്ങളുടെ ഫോട്ടോ പ്രദർശനം ഉണ്ട്.ഗ്യാലപ്പ് പോൾ അവാർഡും. നിന്റെ കയ്യിൽ കുറെഫോട്ടോസ് ഉണ്ടല്ലോ. നാളെ രാവിലെ 10 മണിക്കു മുൻപായി രണ്ടു ഫോട്ടോ 18 * 12 സൈസിൽ പ്രിൻറ്അടിച്ചു  ഇവിടെ കൊണ്ടു വന്ന് എൽപ്പിക്കണം. കേട്ടപ്പോൾ സന്തോഷമായി, ആദ്യമായിട്ടാണ് ഒരു ഫോട്ടോ എക്സിബിഷനിൽ നേരിട്ട് പങ്കെടുക്കുന്നത്. പക്ഷെ എന്റെ സ്വഭാവം വെച്ച് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾക്ക് ഒഴിവ് പറയും. അതു കൊണ്ടു തന്നെ ഞാൻ പറഞ്ഞു ,നല്ല ഫോട്ടോ ഒന്നുമില്ല, പിന്നെ ഇനി അത് പ്രിൻറ് അടിക്കാൻ എറണാകുളത്ത് പോകണം, (അപ്പോള്‍ എറണാകുളത്തു പോയി വന്നു കേറിയാതെ ഉള്ളൂ )ഇതെല്ലാം പറഞ്ഞു ഒഴിവാകാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. പക്ഷെ ചേച്ചിയുടെ നിര്‍ബന്ധപ്രകാരം  എറണാകുളത്ത് ഒരു ലാബിൽ പ്രിൻറ് ചെയ്ത് അനിയൻ വരുന്ന വഴി മേടിച്ചുകൊണ്ട് വന്നു.  പിറ്റേ ദിവസം രാവിലെ തന്നെ അവിടെ കൊണ്ടു പോയി കൊടുത്തു.ഉച്ചക്ക് അവിടെ പ്രദർശനത്തിൽ മുതിർന്ന ഹെവി  ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾക്കിടയിൽ ഫോട്ടോഗ്രാഫി നേഴ്സറി വിദ്യാർത്ഥിയായ എന്റെ ചിത്രവും  കണ്ടപ്പോൾ ഉണ്ടായ  സന്തോഷത്തേക്കാൾ ഏറെ  ഇത്എ ന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു  എന്നു പറയുന്നതാവും ശരി. എവിടെയും എല്ലായിടത്തും ആർക്കും ഒരു ഉപദ്രവം ആകാതെ ഒതുങ്ങിന്‍ കൂടുന്ന പ്രകൃതം ആണ് എന്റെത്. 
അഞ്ചു കൊല്ലം മുന്നേ  ആണ്  ഒരു DSLR ക്യാമറ മേടിക്കുന്നത്.NIKON D60 USED .ഫോട്ടോഗ്രാഫര്‍ കൂടിയായ സുഹൃത്ത് വര്‍മ്മ വഴി.പിറ്റേ വര്ഷം  അത് കൊടുത്ത് ഒരു പഴയ NIKON D90 മേടിച്ചു ഇന്നും അത് തന്നെ ആണ് ക്യാമറ.പഴക്കത്തിന്റെ കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടെകിലും വല്ല്യ കുഴപ്പമില്ലാതെ ഇന്നും ഉപയോഗിക്കുന്നു.

ആനയുടെ ഫോട്ടോസ് ആണ് കൂടുതലും ആസമയത് എടുത്തിരുന്നത്.പിന്നീട് ഒരു ആളെ  ഫേസ്ബുക്ക് വഴി പരിചയപെട്ടു.ഗോവിന്ദ് മേനോന്‍.ചെര്‍പ്പുളശ്ശേരിക്കാരന്‍ ആണ് എങ്കിലും ദുബായില്‍ ആണ് ജോലി ചെയ്യുന്നത്. തിരക്കിനിടയിലും  ദുബായില്‍ നിന്ന് വിളിച്ചു ഫോട്ടോഗ്രാഫിയുടെ കാര്യങ്ങള്‍  പറഞ്ഞു തരാന്‍ കാണിച്ച ആ മനസ്സിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.അത് തന്നെയാണ് വീണ്ടും ഫോട്ടോസ് എടുക്കാന്‍ പ്രേരിപ്പിച്ചതും.പിന്നെ എന്റെ സ്വഭാവം മുന്‍പ് പറഞ്ഞത്  പോലെ ആയതു കൊണ്ട്.ഒന്നിനും മുന്നോട്ട് ഇറങ്ങാറില്ല 
അതെ പോലെ  ഫോട്ടോ ഗ്രാഫിയില്‍ എന്നെ SUPPORTചെയ്ത ,കുറെ കാര്യങ്ങള്‍ മനസിലാക്കി തന്ന  നാട്ടിലെ ഇമ്മടെ  കൂട്ടുകാര് ,ആശാന്മാര്‍,മാധ്യമ സുഹൃത്തുക്കള്‍ ,എന്റെ ഫേസ്ബുക്ക് സുഹൃത്തുകള്‍,ഫേസ്ബുക്ക് ഗ്രൂപ്സ് 
ആരുടേയും പേര്  എടുത്തു പറയുന്നില്ല(കുറെ പേര്‍ ഉണ്ടേ ).
അമ്മ,അനിയന്‍,.പിന്നെ  അങ്ങനെ ചെയ്യൂ ,ഇങ്ങനെ ചെയ്യൂ എന്നൊക്കെ പറഞ്ഞു ഇടയ്ക്കിടെ ഉപദേശിക്കുന്ന മൂന്നാല് പേര്‍  ഉണ്ട്  ശോഭ ചേച്ചി ,ശ്രീജ ചേച്ചി,പ്രമോദ് ,റോഷിന്‍,TEAM BHAKTHASKANDA,
ഇവരോടെല്ലാം എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ഇതിനൊക്കെ പുറമേ എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹം 
അത് കൊണ്ട് മാത്രം ആണ് ഇവിടേം വരെ എത്തിയത്.

ആദ്യമായി  ലഭിച്ചതല്ലേ,ഒരല്പം Excited  ആയതു കൊണ്ട് മാത്രമാണ് ഇത്രയും എഴുതിയത്.
തുടർന്നും
Support പ്രതീക്ഷിക്കുന്നു.







 .MY PHOTOGRAPHY PAGE 




Comments

  1. അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ നല്ല ചിത്രങ്ങൾ എടുക്കാനും കൂടുതൽ പുരസ്കാരങ്ങൾ കരസ്ഥമാക്കാനും സാധിക്കട്ടെ.

    ReplyDelete

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി