അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ക്രിക്കറ്റിന്റെ ലോകത്ത് എത്തി വിസ്മയങ്ങള്‍ തീര്‍കുന്ന അഫ്ഗാനിസ്ഥാന്‍
.jpg)
ബംഗ്ലാദേശ് - അഫ്ഗാനിസ്ഥാൻ മത്സരം.സൂപ്പർ 8 സ്റ്റേജിൽ നിന്നും ഇന്ത്യയൊഴികെ ആർക്കും സെമിഫൈനൽ പ്രവേശനം സാധ്യതയുള്ള അവസാന മത്സരം. അഫ്ഗാൻ ജയിച്ചാൽ അഫ്ഗാൻ, അഫ്ഗാൻ തോറ്റാൽ ഓസ്ട്രേലിയ, ഇനി മികച്ച റൺറേറ്റിൽ ബംഗ്ലാദേശ് അഫ്ഗാനേ തോൽപ്പിച്ചാൽ ബംഗ്ലാദേശ്.മൂന്ന് പേർക്കും സെമി സാധ്യത.ആകെ കൂടി ത്രില്ലിംഗ് ആയ സൂപ്പർ 8 ലെ അവസാന മത്സരം. ഇതു പോലെ ആവേശം നിറഞ്ഞ നിരവധി മത്സരങ്ങൾ നമ്മൾ ഫുട്ബോളിൽ കണ്ടിട്ടുണ്ടാകും.പക്ഷെ ക്രിക്കറ്റിൽ വളരെ അപൂർവമായിട്ടാണ് ഇതു പോലത്തെ മത്സരങ്ങൾ സംഭവിക്കുന്നത്.ഇന്നത്തെ ഈ മത്സരം അത് പോലെ ഒന്നായിരുന്നു. അത്യന്തം അവസാനം വരെ ഒരോ ബോളും ആവേശം നിറഞ്ഞത്,ഒരോ പന്തുകളും ഒരോ നിമിഷവും ഒടുവിൽ അവസാനം ആരു ജയികും എന്ന അവസ്ഥയിൽ ടെൻഷൻ അടിപ്പിച്ച ഒരുമത്സരം.ഒടുവില്‍ ഭാഗ്യനിര്‍ ഭാഗ്യങ്ങള്‍ അത്രയേറെ മാറിമറിഞ്ഞ സൂപ്പര്‍ എയിറ്റ് പോരാട്ടത്തില്‍ ബംഗ്ലദേശിനെ എട്ട് റണ്‍സിന് കീഴടക്കി അഫ്ഗാനിസ്ഥാന്‍ ട്വന്റി ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ എത്തി. മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും വാശിയേറിയ പോരാട്ടത്തില്‍ ആവേശ വി...