അന്യം നിന്ന് പോകുന്ന ഒരു നാടന്‍ കലാരൂപത്തെ ഒന്ന് പരിചയപ്പെടാം .ബ്ലാവേലി വായന


കുട്ടിക്കാലത്ത് 
സ്കൂളിൽ പോയി തിരിച്ചു വരുന്ന സമയത്താണ് ഒരു കാഴ്ച കാണുന്നത്.വീടിന്റെ ഉമ്മറത്തെ വാതിലില്‍ നോക്കി ആരോ എന്തോ വായിക്കുന്നു. അമ്മയും മുത്തശ്ശിയുമൊക്കെ നില വിളക്ക് കൊളുത്തി തൊഴു കയ്യോടെ അത് വായിക്കുന്നത് നോക്കി നില്കുന്നുണ്ട്.പിന്നീട് ശ്രദ്ധിച്ചപ്പോള്‍ ആണ് മനസിലായത് വാതിലില്‍ ഒരു ചാര്‍ട്ട് തൂക്കിയിട്ടുണ്ട് .അതില്‍ കുറെ ചിത്രങ്ങളും.വായിക്കുന്നതിനനുസരിച്ച് ഓരോ ചിത്രവും തന്റെ കയ്യില്‍ ഉള്ള ചൂരല്‍ വടി കൊണ്ട് ചൂണ്ടിക്കാണിച്ചു അതിന്റെ കഥ വിവരണം നടത്തുകയാണ്.

ശിവന്‍ ആശാനും മകന്‍ ഷാജീവും കൊച്ചു മകന്‍ ആരോമലും 

സംഭവം എന്താണ് എന്ന് വ്യക്തമായി മനാസിലായില്ല എങ്കിലും വായിക്കുന്നത് കേള്‍ക്കാന്‍ ഒരു പ്രത്യേക രസം ആയിരുന്നു.തനി നാടന്‍ ഭാഷയിലുള്ള വര്‍ണ്ണന.വായനക്ക് ശേഷം ഒരു ഡബിള്‍ മുണ്ടും പിന്നെ ചെറിയ ഒരു ദക്ഷിണയും കൂടാതെ  എന്തോ അരിയോ മറ്റോ മുത്തശ്ശി കൊടുക്കുന്നു. സന്തോഷത്തോടെ അത് വാങ്ങി അനുഗ്രഹിച്ച ശേഷം അടുത്ത തവണ വരാന്‍ സാധിക്കട്ടെ എന്ന് പറഞു മറ്റു വീടുകളിലേക്ക് വായിക്കാന്‍ പോകുന്നു..
വൈകീട്ട് അച്ഛന്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ അച്ഛനോട് അമ്മയും മുത്തശ്ശിയും സംസരിക്കുന്നതിനടയില്‍ ആണ് ബ്ലാവേലി വായിക്കാന്‍ വന്നതിനെ കുറിച്ച് പറയുന്നത്.തുറന്നു പറയാമല്ലോ ചില ആളുകള്‍ പറയുന്നത് പോലെ പണ്ട് മുതലേ എനിക്ക് ഇതിനോടൊക്കെ വല്ല്യ താല്പര്യം ആയിരുന്നുവെന്നും  പിന്നീട അത് കൊണ്ടാണ് എനിക്ക് ഇങ്ങനെയോകെ ഇപ്പോള്‍ ഈ കാര്യത്തില്‍ ചെയ്യാന്‍ പറ്റിയത് എന്ന അവകാശ വാദം ഒന്നുമില്ല്യ.അന്നത്തെ കുട്ടി  പ്രായത്തില്‍ കേട്ട് അന്ന് അത് ഇഷ്ടമായി.അത്രേയുള്ളൂ.അടിസ്ഥാന പരമായി ഞങ്ങളുടേത് ഒരു അമ്പലവാസി കുടുംബം ആയതിനാലും എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനോട്  ചേര്‍ന്ന് കിടക്കുന്നതിനാലും ഇതുപോലെയുള്ള  ഭക്തിപരമായ കാര്യങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും ആന,മേളം തുടങ്ങിയയെല്ലാം പിന്നീട്  ഓര്‍മ്മ വെച്ച കാലം മുതല്‍ എന്നിലേക്ക്  സ്വാഭാവികമായി എത്തിച്ചേര്‍ന്നതാണ്  എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
തേവരുടെ നിത്യ ശീവേലി 
പാമ്പാടിയാന 

കര്‍ക്കിടക തലേന്നാണ് ഞാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഷയര്‍ ചെയ്തത് ബ്ലാവേലി വായനയെ പറ്റി.അത് കണ്ടിട്ട്  ആരെങ്കിലും ഇപ്പോഴും എവിടെയെങ്കിലും നടത്തുന്നുണ്ടോ ഉണ്ടെങ്കില്‍ ഇവടെയും പഴയപോലെ ഒന്ന് കൊണ്ട് വരണം എന്ന് ആഗ്രഹത്താല്‍ ആണ് അങ്ങനെ ചെയ്തത്. നിര്‍ഭാഗ്യവശാല്‍ ഒന്നും നടന്നില്ല എന്ന് പറയുന്നതാവും ശരി.പിനീട് അമ്മയോട ചോദിച്ചപ്പോള്‍ അമ്മ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു എന്നിട്ട പറഞ്ഞു ഇന്ദിരാമ്മയോടു കൂടി ഒന്ന് ചോദിക്കൂ.വ്യക്തത വരുമെന്ന്.പക്ഷെ ഇന്ദിരാമ്മക്കും ഇവിടെ വന്നു വായിച്ചു പോകുന്നതു ഒഴികെ മറ്റു കാര്യങ്ങളോ  വായ്ക്കുന്ന ആളുടെ  മറ്റു വിവരങ്ങള്‍ ഒന്നും തന്നെ അറിയില്ല .അതെ സമയം ഒരു കച്ചി തുരുമ്പ് പോലെ ഒരു കാര്യം പറഞ്ഞു,നീ ഒരു കാര്യം ചെയ്,പാര്‍വതി ഭായിയോട് ഒന്ന് ചോദിക്കൂ,അവര്‍ക്ക് ഒരു പക്ഷേ അറിയാന്‍ പറ്റും പണ്ട് വന്നു കഴിഞ്ഞാല്‍ അവരുടെ അവിടെയൊക്കെ താമസിക്കാറുണ്ട് എന്ന് .


അമ്മയും ഇന്ദിരാമ്മയും 

പിറ്റേ ദിവസം ഉച്ച പൂജ സമയത്ത് ക്ഷേത്രത്തില്‍ വെച്ച് പാര്‍വതി ഭായിയെ കണ്ടു ചോദിച്ചു .സത്യത്തില്‍ എന്റെ ചോദ്യം കേട്ടപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായെങ്കിലും അവിടെയും നിരാശ തന്നെ, ഇപ്പോള്‍ വരാറണ്ടോ എന്നറിയില്ലായെന്നും ഇടയ്യ്ക് എവിടെയോ വന്നു പോയി എന്നോക്കെ പറഞ്ഞു.വന്നാല്‍ നന്നായിരിക്കുമെന്നും എന്തെങ്കിലും വിവരം കിട്ടിയാല്‍ ഞാന്‍ അറിയിക്കാമെന്നും ഭായി എന്നോട് പറഞ്ഞത് ഇടനാഴിയില്‍ തേവരുടെ നേരെ മുന്നില്‍ വെച്ചായിരുന്നു.
അമ്മ,പാര്‍വതിഭായ്, ഷാജീവ് ആരോമല്‍ 
പാര്‍വതി ഭായി 

പക്ഷെ ഒരു പ്രപഞ്ച സത്യം പോലെ  നമ്മള്‍ അത്രമേല്‍ ആഗ്രഹിച്ച കാര്യം നമ്മളെ തേടി വരും എന്ന് പറയുന്നതുപോലെ തന്നെ ആണ് പിന്നീട്  സംഭവിച്ചത് .രണ്ടു ദിവസം  കഴിഞ്ഞു ക്ഷേത്രത്തില്‍ വെച്ച് മണി ചേട്ടനോട്  (മണി തച്ചപ്പിള്ളി) വിശേഷങ്ങള്‍ സംസരികുന്നതിടയില്‍ ആണ് ഭായി ആ അസമയം അവിടെ  വരുന്നതും എന്നോട് പറയുന്നതും,കണ്ണാ (അപ്പൂ,വല്ല്യപ്പു,കണ്ണന്‍,സതീഷ്‌, ഉണ്ണി,പിന്നെ Trimol ഗുളികക്ക് Addict ആയതിനാല്‍ Trimol Baby,tintumon എന്റെ നാട്ടിലെ സ്വന്തം കൂട്ടുകാര്‍ക്കിടയിലും ഉണ്ട്😏.പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേര് ശരിക്കുമുള്ള മംഗലശ്ശേരി മഠം നീലകണ്ഠന്‍ ഉണ്ണി എന്ന് തന്നെ )ബ്ലാവേലി വായിക്കാന്‍ അവര്‍ ഇവടെ കഴിഞ്ഞ ദിവസം വന്നിരുന്നുവെന്നും ഞാന്‍ അറിഞ്ഞില്ല എന്നും ഭായി പറഞ്ഞപ്പോള്‍ വീണ്ടും വിഷമമായെങ്കിലും കൂടെ ഉണ്ടായിരുന്ന  തച്ചപ്പിള്ളി  മണിച്ചേട്ടന്‍ പറഞ്ഞു,അതിനെന്താ ആഹ അത് അനേഷിച്ചു നടക്കുകയിരുന്നോ ,ഞാന്‍ ശരിയാക്കാം,ചേട്ടന്റെ (ഗോപാലകൃഷ്ണന്‍ തച്ചപ്പിള്ളി )വീട്ടില്‍ ആണ് വന്നത്  ആള്‍ടെ അടുത്തു വായിക്കാന്‍ വന്ന ആളുടെ നമ്പര്‍ ഉണ്ടാകും നമുക്ക് വിളിക്കാമെന്നും.

                         തച്ചപ്പിള്ളി ഗോപാലകൃഷ്ണന്‍ ചേട്ടന്‍ & മണിച്ചേട്ടന്‍ 

ആന പന്തലില്‍ നിന്നും ഭഗവാനെ തൊഴുത് ഞങ്ങള്‍ മൂവരും അവിടെ നിന്ന് പിരിഞ്ഞു ,ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ മണി ചേട്ടന്‍ തിരിച്പ് വിളിച്ചു,സതീശ ആളെ കിട്ടി ,ഇന്നദിവസം വരാം  എന്ന് പറഞ്ഞിട്ടുണ്ട്എന്ന് പറഞ്ഞപ്പോള്‍ സംഗതി അടിപൊളി. അല്‍പ  നേരത്തെങ്കിലും പഴ ഒരു ഓര്‍മ്മകളിലേക്ക് നമ്മളെ കൂട്ടി കൊണ്ട് പോകുമല്ലോ.അങ്ങനെ പറഞ്ഞ ദിവസം രാവിലെ  എട്ടു മണിയോടെ പതിവ് പോലെ ദേവീ  മഹാത്മ്യം വായിക്കാന്‍ തുടങ്ങുന്ന സമയത്താണ് കാള്‍ വന്നത് ആള്‍ ഇവടെ എത്തിയിട്ടുണ്ട് ,അമ്പലത്തിന്റെ മുന്നില്‍ ഉണ്ട് ഒന്ന് നോക്കൂ എന്ന്.അങ്ങനെ പണ്ട് ഇവിടെയൊക്കെ വന്നു വായിച്ചിരുന്ന ശിവൻ ആശാന്റെ മകൻ ഷാജീവും മകൻ ആരോമലും ഇളങ്കുന്നപ്പുഴയിൽ എത്തി.

ഷാജീവും മകന്‍  ആരോമലും 

ഇന്നത്തെ കുട്ട്യോൾക്ക് അത്ര അങ്ങ് കേട്ടു പരിചയമില്ലെങ്കിലും. 
പഴയ തലമുറയിൽ പെട്ടവർക്ക്  കൃത്യമായി ഇതിനെ  പറ്റിഅറിയാം.
മധ്യ കേരളത്തില്‍  കര്‍ക്കിടക മാസത്തില്‍  പ്രചാരത്തിലുള്ള  ഒരു നാടൻ കലാരൂപമാണ് ബ്ലാവേലി വായന. മ്ലാവേലി,ഡാവേലി,രാവേലി എന്നിങ്ങനെ വിവിധ പേരുകളില്‍  ഇത്  അറിയപ്പെടുന്നു.പണ്ടാരൻ അഥവാ വീരശൈവ സമുദായക്കാരാണ് ബ്ലാവേലിവായിക്കാന്‍ വരുന്നത് .പരമശിവന്‍ ആണ്.ഇവരുടെ ആരാധന മൂര്‍ത്തി,ഇവര്‍ ശിവ ലിംഗം എലസ് പോലെ ശരീരത്തില്‍ ധരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.. 


ശ്രീ മഹാദേവന്റെ ലീലകൾ വർണിച്ച്, മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന സന്ദേശമാണ് ബ്ലാവേലി വായന നൽകുന്നത്. നൂറിലധികം ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പാട്ടുരൂപത്തിൽ ആണ് ഇത് വിശദീകരിക്കുന്നത്.ഓരോ ചിത്രത്തിനും ഓരോ കഥയാണ്. ഈ കഥകല്ക്കെല്ലാം  ആധാരം ശിവ പുരാണമാണ്.ബ്ലാവേലി വായനയ്ക്കായി എത്തുന്ന വ്യക്തി ശിവന്‍ ആണെന്നാണ്‌  സങ്കല്‍പം.പ്രധാനമായും രണ്ടു ഐതിഹ്യങ്ങള്‍  ആണ് ഇതിനു ആസ്പദമായി പറയുന്നത്  

കുട്ടികളുണ്ടാകാതെ ദുഃഖിച്ചിരിക്കുന്ന ദമ്പതികളുടെ വീട്ടിൽ ഒരു പരദേശി വരുന്നതും അവരുടെ ദുഃഖം കേൾക്കുന്നതും  അതും പരിഹരിക്കുന്നതുമായിബന്ധപെട്ട ഒന്നാണ് ഒരു കഥ. 
ഇനി മറ്റൊന്ന് പറയുന്നത്.ഒരു ഗൃഹത്തിനു വേണ്ട എല്ലാ സൌകര്യങ്ങള്‍ ഉണ്ടായിട്ടും പൂര്‍ണ്ണ സംതൃപ്തി കിട്ടാതെ ദുഖിച്ചിരിക്കുന്ന ദമ്പതികളുടെ  ദുഃഖ ശമനത്തിനായി പരമശിവന്‍ സന്യാസി രൂപേണ വരുന്നതും,ആതിഥേയമര്യാദയുടെ ഭാഗമായി സന്യാസിയോട്  ദമ്പതിമാര്‍ എന്താണ് ഭോജനമായി  അങ്ങേക്ക് വേണ്ടത് എന്ന് ചോദിക്കുമ്പോള്‍ അവരുടെ അഞ്ചു വയസുള ഏക മകനെ കൊന്നു കറിവെച്ച്  ഭോജനമായി നല്‍കണമെന്ന് സന്യാസി ആവശ്യപെടുന്നു.തുടര്‍ന്ന് ഗത്യന്തരമില്ലാതെ ദമ്പതിമാര്‍ മകനെ ഭോജനമായി സന്യാസിക്ക് നല്‍കുകായും ഭോജനത്തിന്റെ   ഗന്ധം മനസിലാക്കിയ സന്യാസി  ഇപ്രകാരം  പറഞ്ഞു  മക്കളില്ലാത്ത ചോറ് മരുന്നും പിള്ളയില്ലാത്താ ചോറ് പുഴുവാകുന്നു എന്നും.തുടര്‍ന്ന് ഇവരുടെ  പ്രവൃത്തിയില്‍ സന്തുഷ്ടാനായ   സന്യാസി അഞ്ചു വയസ്സുള്ള മകനെ  രണ്ടു വയസ്സ് കൂടി കൂട്ടി ഏഴു വയസുള മകനായി തിരിച്ചു നല്‍കുന്നു. കൂടാതെ  മാംസം  വെച്ച പാത്രങ്ങളിലും വിളമ്പിയ പാത്രങ്ങളില്‍ എല്ലാം  സസ്യാലതാദികളുടെയും (പച്ചക്കറികള്‍) സുഗന്ധവ്യഞ്ഞനങ്ങളുടെയും ഗന്ധം പരക്കുകയും അമ്മയുടെ മടിയില്‍ വെച്ച് ലാളിക്കുന്ന മകനില്‍ മാംസതിന്റെ ഗന്ധം മാറുകയും ചെയ്തു.പിന്നീടാണ് ആ സന്യാസി സാക്ഷാല്‍ ഭഗവന്‍ പരമശിവന്‍ ആണെന്നും തങ്ങളെ പരീക്ഷിക്കാന്‍ എത്തിയതാണ് എന്നും .അവര്‍ക്ക് ബോധ്യപെട്ടത് .
ബ്ലാവേലിയിൽ വേറെയും സന്ദേശങ്ങൾ ഉണ്ട്‌. 


ഒറ്റക്കാക്കാലിന്മേല്‍  നിൽക്കരുത്,ഉമ്മറപ്പടിയിൽ ഇരിക്കരുത്,ശിശുക്കള്‍ക്ക്‌ നാമങ്ങള്‍ ചൊല്ലി കൊടുക്കണം,വെന്ത വെള്ളം ഉള്ളപ്പോള്‍ വെറും വെള്ളം കൊടുക്കരുത്,തുടങ്ങി കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കേള്‍ക്കേണ്ട സന്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 
തലമുറകൾ ആയി ബ്ലാവേലി വായനക്ക്  പോകുന്നവരാണ്  ഷാജീവിന്റെ കുടുംബം.നന്നേ  ചെറുപ്പം മുതല്‍ അച്ഛന്‍ ശിവന്റെ കൂടെ ബ്ലാവേലി വായനക്കായി പോകാറുണ്ട് .ഇപ്പോള്‍  13 വയസുള്മള മകന്‍  ആരോമലിനെയും കൂടെ കൂട്ടിയാണ് ഷാ ജീവ് ബ്ലാവേലി വായനയ്ക്കായി  പോകുന്നത് .അതിനു പ്രധാന  കാരണം  ഇത് പഠിപ്പിച്ചു കൊടുക്കുവാന്‍ സാധ്യമല്ല ,കൂടെ കണ്ടും കെട്ടും പഠിക്കേണ്ട ഒന്നാണ് .മറ്റൊന്ന് ഇത് അന്യം നിന്ന് പോകരുത് എന്ന ആഗ്രഹമുള്ളത്‌ കൊണ്ടും ആണ് മകനെ കൂടെ കൂട്ടുന്നതും .


കര്‍ക്കിടക മാസം ,ശിവരാത്രി,പുല വ്വീടുന്ന സമയം,ഭവനങ്ങളില്‍ നടക്കുന്ന വിശേഷ അവസരങ്ങളിലും ബ്ലാവേലി വായന നടത്താറുണ്ട്  എങ്കിലും കര്‍ക്കിട മാസത്തിലാണ് പ്രധാനമായും ബ്ലാവേലി വായന കൂടുതലും കാണാറുള്ളത്.ഇതില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം
യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ആണ്  ഇത് വായിക്കാന്‍ പോകുന്നത്.

വായന വേളയില്‍ വീടുകളില്‍ നിന്നും ലഭിക്കുന്ന ദക്ഷിണയാണ് ഇവരുടെ  വരുമാനം.എല്ലാ കര്‍ക്കിടക മാസം ഒന്നാം തിയത്തി ആമെട ക്ഷേത്രത്തില്‍  നിന്നാണ്  ബ്ലാവേലി വായനക്ക്  ഇവര്‍ തുടക്കം കുറിക്കുന്നത് .പണ്ട് കാലത്ത് ഒരു ദേശത്തക്ക് ബ്ലാവേലി വായനയ്ക്ക ആയി യാത്ര തിരിച്ചൽ പിന്നീട് ദിവസങ്ങൾക് ശേഷമാണ് തിരിക വീട്ടിൽ എത്തുന്നത്.ഇത് ഒരുന്കാലത്തും അന്യം നിന്ന് പോകരുത് എന്നും കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നാണ് ഷാജീവിന്റെ ആഗ്രഹം .


എന്തായാലും ഈ ഒരു നാടന്‍ കലാരൂപം വീണ്ടും ഇവടെ കൊണ്ട് വരാനും അത് കാണുവാനും സാധിച്ചു.അതിലുപരി ഇവടെ വന്നുവെന്ന് അറിഞ്ഞു പണ്ട് ഷാജീവിന്റെ അച്ഛന്‍ പോയിരുന്ന ഏതാനും വീടുകളില്‍ കൂടി ഇത്തവണ ബ്ലാവേലി വായിക്കാന്‍ സാധിച്ചു.അതെ പോലെ ഈ ഒരു കലയെയും കലാകാരനെയും എനിക്ക് പരിചയപ്പെടാനും അല്ലെങ്കില്‍ കൂടുതല്‍ അറിയാന്‍ സാധിച്ചതും ഭഗവാന്‍ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം തന്നെ.

ഇതിന്റെ വീഡിയോ  എന്റെ യൂട്യൂബ് ചാനലില്‍ UPLOAD ചെയ്തിട്ടുണ്ട് വീഡിയോ കണ്ടു അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക   പരമാവധി കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെ ആണ് ഞാന്‍ എഴുത്തിലും ചിത്രീകരണത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍  ക്ഷമിക്കുക.വീഡിയോയുടെ  താഴെ കമന്റായി പോസ്റ്റ്‌ ചെയ്യുക.നന്ദി

 

സതീഷ്‌ നാരായണന്‍ ഉണ്ണി .



Comments

  1. ഭംഗിയായും വൃത്തിയായും ബ്ലാവേലിയേറ്റി എഴുതിയിട്ടുണ്ട് നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ നന്മയുണ്ടാവട്ടെ.

    ReplyDelete
  2. Valare nannayittund thanks

    ReplyDelete

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി