ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ അവിസ്മരണീയ വിജയം
ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങള്‍ എന്നും എപ്പോഴും ആവേശകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ലോകത്തിലെ ഏറ്റവും തീവ്രമായ ഒരു മത്സരം തന്നെയാണ് ഇന്ത്യ -പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം. ക്രിക്കറ്റിലെ എല്‍ ക്ലാസ്സിക്കോ എന്നു വേണമെങ്കില്‍ വിശേഷിപ്പി
ടൂർണ്ണമെന്റിലെ ഇരുവരും തമ്മിലുള്ള ആദ്യ മത്സരത്തിനു ഇറങ്ങുമ്പോൾ ഇന്ത്യക്ക് തന്നെ ആയിരുന്നു മുൻതൂക്കം.അതിനു കാരണം മുന്പ് ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ നേടിയ വിജയങ്ങള്‍ തന്നെ.മറ്റൊന്ന് ഇന്ത്യ ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിനെ തോല്പിച്ചതിന്റെ ആത്മവിശ്വസത്തില്‍ ആണ് ഇറങ്ങിയത്.അതെ സമയം പാകിസ്താന്‍ അമേരിക്കയോട്
ആദ്യ കളി തോറ്റതിനാല്‍ നല്ല സമ്മര്‍ദ്ദത്തിലും,അവരെ സംബന്ധിച്ചുടത്തോളം വളരെ നിര്‍ണായകമായിരുന്നു ഈ മത്സരം,ഒന്ന് നില നില്പ്,രണ്ടാമത് എതിരാളികള്‍ ഇന്ത്യ ആയതിനാല്‍.
അപ്രതീക്ഷിത പേസും ബൗൻസുമായി വട്ടം കറക്കുന്ന ന്യൂയോർക്കിലെ പിച്ച് ബാറ്റ്സ്മാൻമാർക്ക് ശവക്കുഴി തോണ്ടും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലായിരുന്നു.പ്രത്യേകിച്ച് ഇന്നലത്തെ കാലാവസ്ഥയിൽ ആദ്യം ബാറ്റ് ചെയ്യേണ്ടി വരുന്ന ടീം വളരെയധികം ബുദ്ധിമുട്ടുമെന്നു ഉറപ്പായിരുന്നു.
മഴ മാറി ടോസ് വിജയിച്ച പാകിസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ അവർ ഒരു 40% വിജയിച്ചിരുന്നു.
ഒരു പക്ഷെ ഇന്ത്യ അല്ലായിരുന്നു എതിരാളികൾ എങ്കില്‍ ഈ 40% ത്തിനു പകരം ഒരു 65/70% പറയാമായിരുന്നു.കാരണം മുഹമ്മദ് ആമീർ,ഷഹീൻ ആഫ്രിദി,ഹാരിസ് റൗഫ്, നസീം ഷാ,ഈ നാല് പേരടങ്ങുന്ന പേസ് നിര ലോകത്തിലെ ഏതു ടീമുകള്‍ക്കും ഭീഷണി ഉയര്‍ത്തിയിട്ടുള്ളവര്‍ ആണ്.അപ്പൊള്‍ പിന്നെ ഇന്നലത്തെ സാഹചര്യത്തില്‍ പിച്ചില്‍ നിന്നും ആനുകൂല്യങ്ങള്‍ കൂടി കിട്ടുമ്പോള്‍ എങ്ങനെ ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .
വിരാട് കോഹ്ലി ആണ് ബാറ്റിങ്ങില്‍ ഇന്ത്യുടെ നട്ടെല്ല് എന്ന് വിശ്വസിക്കുന്ന ആള്‍ ആണ് ഞാന്‍.കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ ഇത്തവണയും കോഹ്ലി ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ നിരാശയായി.കാരണം വണ്‍ഡൌണ്‍ അല്ലെങ്കില്‍ സെക്കന്‍ഡ് ഡൌണ്‍ തന്നെയാണ് കൊഹ്ലിക്കും പ്രത്യേകിച്ച് ഇന്ത്യന്‍ ടീമിനും നല്ലത്. മറ്റു കളിക്കാര്‍ക്ക് കോഹ്ലി ഉണ്ടെന്ന അത്മവിശ്വാസത്തില്‍ അവരുടെ സ്വത സിദ്ധമായ ശൈലിയില്‍ ബാറ്റു ചെയ്യാന്‍ സാധിക്കും.എതിരാളികള്‍ക്ക് കോഹ്ലിയുടെ വിക്കറ്റ് വീഴുന്നവരെ ഒരു സമാധാനവും ഉണ്ടാകില്ല.രോഹിറ്റ് ശര്‍മയുടെ സിക്സ് കണ്ട്പോള്‍ ഇന്ത്യക്ക്ഈ പിച് ഒന്നും ഭീഷണി അല്ല എന്ന് തോന്നിപ്പോയി.പക്ഷെ പറഞ്ഞിട്ട് കാര്യമില്ല തുടക്കത്തിലേ തന്നെ കോഹ്ലി,രോഹിത് ശര്‍മ ഔട്ട്.
വിരാട് കോഹ്ലി ആണ് ബാറ്റിങ്ങില്‍ ഇന്ത്യുടെ നട്ടെല്ല് എന്ന് വിശ്വസിക്കുന്ന ആള്‍ ആണ് ഞാന്‍.കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ ഇത്തവണയും കോഹ്ലി ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ നിരാശയായി.കാരണം വണ്‍ഡൌണ്‍ അല്ലെങ്കില്‍ സെക്കന്‍ഡ് ഡൌണ്‍ തന്നെയാണ് കൊഹ്ലിക്കും പ്രത്യേകിച്ച് ഇന്ത്യന്‍ ടീമിനും നല്ലത്. മറ്റു കളിക്കാര്‍ക്ക് കോഹ്ലി ഉണ്ടെന്ന അത്മവിശ്വാസത്തില്‍ അവരുടെ സ്വത സിദ്ധമായ ശൈലിയില്‍ ബാറ്റു ചെയ്യാന്‍ സാധിക്കും.എതിരാളികള്‍ക്ക് കോഹ്ലിയുടെ വിക്കറ്റ് വീഴുന്നവരെ ഒരു സമാധാനവും ഉണ്ടാകില്ല.രോഹിറ്റ് ശര്‍മയുടെ സിക്സ് കണ്ട്പോള്‍ ഇന്ത്യക്ക്ഈ പിച് ഒന്നും ഭീഷണി അല്ല എന്ന് തോന്നിപ്പോയി.പക്ഷെ പറഞ്ഞിട്ട് കാര്യമില്ല തുടക്കത്തിലേ തന്നെ കോഹ്ലി,രോഹിത് ശര്‍മ ഔട്ട്.
തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടപെട്ടെങ്കിലും നാലാം നമ്പറിലെ സ്ഥിരം 360 ഡിഗ്രീ ബാറ്റസ്മാനെ മാറ്റി അക്ഷർ പട്ടേൽ ഇറങ്ങിയത് നന്നായി. കൂടുതൽ വിക്കറ്റ് കളയാതെ സ്കോര്‍ 50 കടന്നു.പക്ഷെ ലൂസ് ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞ പട്ടേലിനു ഒരല്പം ക്ഷമ കാണിക്കാമായിരുന്നു തോന്നിപ്പോയി.
മറുവശത്തു റിഷഭ് പന്ത് ഭാഗ്യത്തിന്റെ അകമ്പടിയോടെ അൺഓർത്തഡോക്സ് ഷോട്ടുകൾ കളിച്ചു സ്കോർ ബോർഡ് ചലിപ്പിച്ചു.കഴിഞ്ഞ രണ്ട് മത്സരങ്ങൾ കണ്ടപ്പോൾ സഞ്ജുനെക്കാൾ ഇതു പോലെയുള്ള സാഹചര്യത്തിൽ നല്ലത് പന്ത് ആണ് എന്ന് തോന്നുന്നു. അതിനു കാരണം ഒരിക്കലും സഞ്ജു മോശം ബാറ്റസ്മാൻ ആയത് കൊണ്ടല്ല,മറിച്ചു്സഞ്ജു അല്പം ഡിഫൻസീവ് ആകും അത് ബൗളേഴ്‌സിനു ആധിപത്യം നേടാൻ സഹായിക്കുംപന്ത് നേരെ തിരിച്ചും ഏത് ഫോമിലുള്ള ബൗളറേയും കടന്നാക്രമിച്ചു കളിക്കും, അതിനാൽ തന്നെപന്ത് &സുര്യ കുമാര്‍ യാദവ് ക്രീസില്‍നിൽകുമ്പോൾ ഈ പിച്ചിൽ 140 + റൺസ് നല്ല സ്കോർ ആണ് എന്നിരിക്കെ, ഇന്ത്യ എങ്ങനെ പോയാലും 150 നേടും എന്നാണ് കണക്ക് കൂട്ടിയത്. 11 ഓവർ കഴിഞ്ഞപ്പോൾ റൺ റേറ്റ് 8 കണക്കിൽ 89/3 ആയിരുന്നു.
പക്ഷെ അവിടെ നിന്നും ലാസ്റ്റ് 7 വിക്കറ്റ് വീണത് വെറും 30 റൺസിനു എന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല.
അറ്റ്ലീസ്റ്റ് ഒരു 20 റണ്‍സ് പാര്‍ട്ട്നര്‍ഷിപ് എങ്കിലും മറ്റു ബാറ്റ്സ്മാന്മാര്‍ ഉണ്ടാക്കും എന്ന് കരുതി.പാക്കിസ്ഥാൻറെ ഗംഭീര ബൗളിഗിനേക്കാൾ എടുത്തു പറയേണ്ടത് ഇന്ത്യൻ ബാറ്റ്‌സ്മാൻ വിക്കറ്റ് വലിച്ചെറിഞ്ഞു എന്നതാണ്.അതിൽ തീർത്തും നിരാശപ്പെടുത്തിയത് 360 ബാറ്റസ്മാൻ സൂര്യകുമാർ യാദവും ശിവം ദുബെയും ആയിരുന്നു.വിമർശനങ്ങൾക് മറുപടി നൽകാൻ പറ്റിയ ഏറ്റവും മികച്ച അവസരം ആയിരുന്നു ദുബെക്ക് ഇന്നലെ കിട്ടിയത്.പക്ഷെ ഉപയോഗിച്ചില്ല വേണ്ടവിധം.അടുത്ത കളിക്ക് ഒരു പക്ഷെ ദുബേക്ക് പകരം സഞ്ജുകളിക്കാൻ സാധ്യത കൂടുതൽ ആണ്.
രവീന്ദ്ര ജഡേജ വല്ല്യ പ്രതീക്ഷ ഒന്നും ഇല്ലാത്ത കളിക്കാരൻ ആണ്. അത് കൊണ്ട് തന്നെ വന്നതും പോയതും അറിഞ്ഞില്ല.മറ്റൊരാൾ വൈസ് ക്യാപ്റ്റൻ ഹർദിക്. ഈ ടൂർണ്ണമെന്റിലെ വിലയേറിയ താരങ്ങളിൽ ഒരാൾ എന്ന് ഞാൻ വിശ്വസിക്കുന്ന ഒരു ആൾ റൗണ്ടർ.പക്ഷെ ബാറ്റിംഗിൽ നിരാശപ്പെടുത്തി. ആത്മവിശ്വാസക്കുറവ് ഉള്ളത് പോലെ പോലെ ആയിരുന്നു ബാറ്റ് ചെയ്തത്.എന്തായാലും ഒടുവിൽ 119 റൺസ് ആൾ ഔട്ട്.ഇന്ത്യൻ ബാറ്റ്സ്മാൻ മാരിൽ ഏതെങ്കിലും ഒരു പ്രധാന ബാറ്റസ്മാൻ 20 ഓവർ വരെ ക്രീസിൽ ഉണ്ടായിരുന്നു എങ്കിൽ ഉറപ്പായും 150 നേടാൻ സാധിച്ചേനേ.
120 റൺസ് എന്നത് പാകിസ്ഥാന് വളരെ എളുപ്പത്തിൽ നേടാവുന്ന ലക്ഷ്യമായിരുന്നു.സെക്കന്റ്റ് ബാറ്റിങ്ങ് സമയം പിച്ച് ബാറ്റിംഗിനു അനുകൂലമായി തുടങ്ങിയതും പാക്കിസ്ഥാന് ഗുണം ചെയ്തിരുന്നു.അതെ സമയം ഇന്ത്യ വിജയിക്കണം എങ്കില്‍ തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തി പാക് പടയെ സമ്മർദ്ദത്തിലക്കുക എന്നതായിരുന്നു.എന്നാല്‍ അവരുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരായ ബാബറും റിസ്വവാനും നല്ല തുടക്കം തന്നെ നല്‍കി.കളി തുടങ്ങും മുന്‍പേ പാകിസ്ഥാന്‍ മുന്‍ കളിക്കാര്‍ പറഞ്ഞിരുന്നു ഏറ്റവും പേടിക്കേണ്ട ബൌളര്‍ ബുംഹ്രയാണ് .അത് പോലെ തന്നെ സംഭവിച്ചു .ബാബറിന്റെ വിക്കറ്റ് വീഴ്ത്തി തുടക്കം കുറിച്ചു.
ഇത് പോലത്തെ ചെറിയ സ്കോര്‍ പ്രതിരോധിക്കുമ്പോള്‍ ഏറ്റവു അത്യാവശ്യമായി വേണ്ടത് അര്‍ദ്ധ അവസരങ്ങള്‍ പോലും മിസ്സ് ആവാതെ ശ്രദ്ധിക്കണം.അതിനാല്‍ തന്നെ സൂര്യ കുമാര്‍ യാദവ് എടുത്ത മനോഹരമായ ക്യാച് മറ്റു കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പ്രത്യേകിച്ച്പി ദുബെയുടെ
. പി എസ്ലി എൽ ലിൽ മികച്ച പ്രകടനം നടത്തിയ ഉസ്മാന്‍ ഖാന്‍,ഇഷ്ടപെട്ട മറ്റൊരു കളിക്കാരന്‍ ഫഖര്‍ സമാന്‍, ഇഫ്തിഖര്‍,ഷദബ് ഖാന്‍ എന്നിവര്‍ ഉള്ളപ്പോള്‍ ഈ ചെറിയ സ്കോര്‍ നിസ്സാരമായി പിന്തുടരാവുന്നതെ ഉള്ളൂ.നല്ല ഒരു പാർട്ണർഷിപ്പിന് ശേഷം ഉസ്മാന്റെ വിക്കറ്റ് വീണു.പിന്നീട് ഫഖര്‍ സമന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോഴും പാകിസ്താന് തന്നെ ആയിരുന്നു മുന്‍ തൂക്കം.എന്നാല്‍ തന്‍റെ രണ്ടാം സ്പെല്‍ എറിയാന്‍ എത്തിയ

ബുമ്ഹറ ഇൻഫോം ബാറ്റസ്മാൻ റിസ്വാന്റെ വിക്കറ്റ് നേടിയതോടെ മത്സരം ഇന്ത്യയുടെ കയ്യിലേക്ക് ഏകദേശം എത്തി എന്ന് പറയാം.മത്സരത്തിന്റെ ഗതി മാറ്റിയ വിക്കറ്റ് ആയിരുന്നു അത്.
പിന്നീട്
നെപ്പോ കിഡ് അസം ഖാനു പകരമെത്തിയ പരിചയ സമ്പന്നനായ ഇമദ് വസീമിനു വേണ്ട രീതിയിൽ സ്ട്രൈക്ക് റോട്ടേറ്റ് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി തുടങ്ങുകയായിരുന്നു. ഒരു പക്ഷെ ഇഫ്തിഖർ ആയിരുന്നു വസീമിന്റെ സ്ഥാനത് ഇറങ്ങേണ്ടിയിരുന്നു എങ്കില്‍ കളിയുടെ ഫലം മാറിയേനെ.പാകിസ്ഥാന്‍ വിജയിച്ചെനെ
ഈ പിച്ചിൽ വിക്കറ്റ് വീഴ്ത്താൻ എറിയുന്നതിനേക്കാൾ നല്ലത് ലെങ്ത് & ബൗൻസ് ആണ് എന്ന് അറിയാവുന്ന ഇന്ത്യൻ ബൌളെഴ്സ് അത് വേണ്ടവിധത്തില്‍ നടപാക്കിയപ്പോൾ കാര്യങ്ങള്‍ കുറച്ചൂടെ എളുപ്പമായി.
പ്രത്യേകിച്ച് ഹർദിക് എടുത്ത രണ്ട് വിക്കറ്റുകൾ അതിനു ഉദാഹരണം.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കുന്നപോലെ അല്ല ഇന്റര്‍നാഷണല്‍ മത്സരം കളിക്കുന്നത് നല്ല ബോധ്യമുള ഒരു കളിക്കാരന്‍ തന്നെയാണ് ഹര്‍ദിക്ക്.
തന്റെ മൂന്നാം സ്പെല്‍ എറിയാന്‍ എത്തിയ ബുമ്ഹറയുടെ 19 ആം ഓവർ.ജസ്റ്റ് 3 റൺസ് ഇഫ്തിഖറിന്റെ വിക്കറ്റ്,പറയാതെ വയ്യ,ഗംഭീര ഓവർ തന്നെയിരുന്നു.ഒടുവില്‍
ലാസ്റ്റ് ഓവർ ആർഷദീപ് എറിയാൻ വന്നപ്പോൾ ഒരു പേടിഉണ്ടായിരുന്നു. കാരണം ആഫ്രിദി, & നസീം രണ്ട് പേരും ബിഗ് ഹിറ്റ് കളിക്കാൻ പ്രാപ്തരാണ്.പക്ഷെ അത് മനസിലാക്കി തന്നെ ആർഷദീപ് മനോഹരമായി ബൗൾ ചെയ്ത് ഇന്ത്യക്ക് വിജയം സമ്മാനിച്ചു.പാക്കിസ്ഥാന്‍ ഒരു ഉത്തരവാദിത്വം ഇല്ലാതെ ബാറ്റ് ചെയ്തു തോൽവി ഏറ്റ് വാങ്ങി എന്ന് പറയുന്നത് ആവും ശരി. ഇപ്പോഴും വിശ്വസിക്കാന്‍ പറ്റിയിട്ടില്ല, ഈ കളി പാകിസ്ഥാന്‍ എങ്ങനെ പരാജയപെട്ടു എന്ന്. ഈ തോൽവിയുടെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്നത് സ്വാഭാവികം.കാരണം അമേരിക്കയോട് തോറ്റതും ഇതു പോലെ ജയിക്കാവുന്ന മത്സരമായിരുന്നു.
പിച്ചിന്റെ സ്വഭാവത്തെ പറ്റി ഇന്ത്യയുടെ ആദ്യ മത്സരത്തിൻറെ സമയത്ത് തന്നെ കോച്ച് ദ്രാവിഡ് സംസാരിച്ചിരുന്നു. അന്ന് എല്ലാവരും ആളെ പരിഹസിച്ചു. ഇന്നിപ്പോൾ ആൾ പറഞ്ഞത് പോലെ തന്നെ ആയി കാര്യങ്ങൾ.ഇനി ഒരു മത്സരം കൂടി ഇവിടെ കളിക്കാൻ ഉണ്ട് എന്ന് തോന്നുന്നു.എന്തായാലും കിടിലൻ കളി തന്നെ ആയിരുന്നു ഈ മത്സരം.ഇന്ത്യയുടെ വിജയകുതിപ്പ് തുടരട്ടെ. ആശംസകൾ 

SATHEESH NARAYANAN UNNI
Comments
Post a Comment