ഏഷ്യയിലെ ക്രിക്കറ്റ് ചാമ്പ്യന്മാര്‍ ആരാവും? ഇന്ത്യയോ ശ്രീലങ്കയോ ?











9 ഇല്‍ പഠിക്കുന്ന സമയം.പഠിക്കുന്നസ്കൂൾ തൊട്ടടുത്ത് ആയതിനാൽ ഉച്ചയൂണിനു പതിവായി വീട്ടിൽ എത്തുമായിരുന്നു.

എന്നത്തേയും പോലെ അന്നും ഉച്ചക്ക് വീട്ടിലെത്തി ഊണ് കഴിഞ്ഞു തിരിച്ചു പോകാൻ നേരം മടിയായി.കാരണം മറ്റൊന്നുമല്ല.അല്പം സമയത്തിനകം ലോകകപ്പ് സെമിഫൈനൽ ആരംഭിക്കും.കൽക്കട്ടെയിലെ ഈഡൻഗാർഡനിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് മത്സരം. ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തെ പറ്റി പ്രത്യേകം പറയേണ്ടല്ലോ .ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവും ലോകത്തിൽ മെൽബൺ ക്രിക്കറ്റ്‌ ഗ്രൗണ്ടിനു ശേഷം രണ്ടാമത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവുമാണ് ഈഡന്‍ ഗാര്‍ഡന്‍.

കുട്ടിക്കാലം മുതലേ ഉള്ള ഒരു സ്വഭാവമാണ് എന്ത് കാര്യമാണെങ്കിലും അതിന്റെ തുടക്കം മുതൽകാണുക,പങ്കെടുക്കുക എന്നത്,എന്നാലേഅതിന്റെ ഒരു ത്രിൽ ഉണ്ടാകൂ.അത്കൊണ്ട് ഇത്രയും വല്യൊരു മത്സരം ആദ്യ പന്ത് മുതലേ കാണണമെന്ന വാശി ആയിരുന്നു.പക്ഷെ പരീക്ഷ കാലം കൂടി ആയതിനാല്‍ അമ്മ ചീത്തപറഞ്ഞു ക്ലാസിലേക്ക് അയച്ചു.വൈകീട്ട് ക്ലാസ് വിട്ട ഉടനെ ഓടിയ്യെത്തി ടി വി നോക്കിയപ്പോള്‍ കലുവിതരണ ഔട്ട്‌,ഗോള്‍ഡന്‍ ഡക്ക്,ദേ രണ്ടു പന്തുകള്‍ കഴിഞ്ഞപ്പോള്‍ ജയസൂര്യയും ഔട്ട്‌. ഈലോകകപ്പിലെ അപകടകാരികളായ ഒപ്പണിങ് ജോടികളെ ശ്രീനാഥ് പുറത്താക്കി ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയിരിക്കുന്നു യൂണിഫോം പോലും മാറാതെ ഞാനും ശ്രീക്കുട്ടനും അവന്റെ ടിവിയുടെ മുന്നിൽവന്നു ഇരിപ്പുറപ്പിച്ചു.


ഒന്നാമത് ഇവരോട് ഒടുക്കത്തെ ദേഷ്യമായിരുന്നു.T20 ക്രിക്കറ്റ് ചിന്തയിൽ പോലും ഇല്ലാത്ത കാലത്ത് മുൻപത്തെ ഒരു ലീഗ് മത്സരത്തിൽ പ്രഭാകറിന്റെ മൂന്നോവരില്‍ മുപ്പത്തിമൂന്നു റണ്‍സ് നേടിയാതിനാൽ.ഇന്നത്തെ കാലത്ത് ഇത് നേടുക എന്നത് വല്ല്യ പ്രയാസമില്ല.പക്ഷെ അന്നത്തോടെ പ്രഭാകറിന്റെ കരിയര്‍ തകര്‍ന്നു എന്ന് വേണേല്‍ പറയാം . കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത വിക്കറ്റ് അശാങ്ക ഗുരുസിങ്കെ.കാണാൻ ആജാനുബാഹുവിനെ പോലെ ഇരിക്കുമെങ്കിലും ഒരു കോമഡി താരത്തെ പോലെ ആണ് ഗുരുസിങ്കെയെ കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ളത്. പിന്നീട് ലങ്കയുടെ വിശ്വസ്ഥൻ അരവിന്ദ ഡിസിൽവയുടെ നേതൃത്വത്തിൽ പ്രത്യാക്രമണം, കൂടെ അന്നത്തെ ഇഷ്ടപെട്ട ഒരു കളിക്കാരനുമായ റോഷന്‍ മഹാനാമ ക്യാപ്റ്റന്‍ രണതുംഗ, തിലകരത്നെ, വാസ് എന്നിവരുടെ ഭേദപ്പെട്ട പ്രകടനം ലങ്കയെ 251\8 റണ്‍സ് എന്ന മാന്യമായ സ്കോറില്‍ എത്തിച്ചു.

ആദ്യ ഇന്നിന്ങ്സ് കഴിഞ്ഞ ഉടനെ കുളി കഴിഞ്ഞു അമ്പലത്തിൽപോയി വന്നു ഇന്ത്യ ജയിക്കണേ എന്ന് പ്രാര്‍ഥിച്ച ശേഷം വീണ്ടും ടീവിയുടെ മുന്നിൽ.എപ്പോഴും ഇന്ത്യ ആദ്യം ബാറ്റു ചെയ്യുന്നത് കാണുവാൻ ആണ് ഇഷ്ടം, ചേസിംഗ് കാണുമ്പോൾ വല്ലാത്ത ടെൻഷൻ ആണ്. ക്രിക്കറ്റിൽ ആകെ ടെൻഷൻ ഉള്ള രണ്ടു സമയങ്ങൾ, ഒന്ന് ഇന്ത്യയുടെ ചേയ്‌സിങ്, രണ്ടാമത്തേത് ദ്രാവിഡ്‌ ബാറ്റ് ചെയ്യുമ്പോൾ.അപ്പോൾ പിന്നെ ഈ കളി കാണുന്ന സമയത്തെ അവസ്ഥ പ്രത്യേകം പറയേണ്ടല്ലോ. സച്ചിനും സിദ്ധുവും ഓപ്പൻ ചെയ്യാൻ എത്തി. ക്വാർട്ടർ ഫൈനലിൽ പാക്കിസ്ഥൻ എതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സിധു ആദ്ദ്യമേ ഔട്ട്‌ ആയപ്പോള്‍ ടെന്‍ഷന്‍ തുടങ്ങി എന്നാല്‍ മുംബൈ പിള്ളേർ രണ്ടു പേരും കൂടി നല്ല രീതിയിൽ സ്കോർ ബോർഡ് മുന്നോട്ട് കൊണ്ട് പോയി.സ്കോർ 98 ആയപ്പോൾ സച്ചിൻ ഔട്ട്‌.പണ്ടൊക്കെ സച്ചിൻ ഔട്ട്‌ ആയാൽ ഇന്ത്യ തോറ്റു എന്ന് ഉറപ്പിച്ച സമയം.ടെൻഷൻ കൂടി.ഒന്നാമത് സെമിഫൈനൽ. നല്ല സമ്മർദം. അല്പം കഴിഞ്ഞപ്പോൾ ക്യാപ്റ്റൻ അസർ ഔട്ട്‌. പിന്നെ കണ്ടത് ഒരു ചീട്ട്കൊട്ടാരം തരുന്നത് പോലെയുള്ള ഇന്ത്യൻ ബാറ്റിംഗ് നിരയെയാണ്.

98 നു ഒരു വിക്കറ്റ് എന്ന നിലയിൽ നിന്നും 120/8 എന്ന അവസ്ഥ.കാര്യങ്ങൾ കൈവിട്ട അവസ്ഥ.ഇന്ത്യ തോൽവിയുടെ വക്കിലെത്തിയപ്പോൾ കാണികളുടെ അക്രമത്തെത്തുടർന്ന് സെമിഫൈനൽ നിർത്തിവെച്ചു,സ്വാഭാവികമായും കളി വിവാദമാവാൻ തുടങ്ങി.കാണികൾ പ്രകോപിതരായി, എങ്ങനെ ആവാതിരിക്കും അവർ.കാരണം ഇന്നത്തേക്കാൾ വളരെ കൂടുതൽ ആയിരുന്നു അന്നത്തെ ക്രിക്കറ്റ് ഭ്രാന്ത്.ഒടുവിൽ മാച്ച് റഫറീ ക്ലൈവ് ലോയ്ഡ് കളി ഉപേക്ഷിച്ചു ശ്രീലങ്കയെ വിജയിയായി പ്രഖ്യാപിക്കുമ്പോൾ എന്റെ ഈശ്വര അന്നുണ്ടായ വിഷമം, പറഞ്ഞറിയിക്കാൻ കഴിയില്ല, എത്രയോ ഇന്ത്യൻ ആരാധകരുടെ കണ്ണ്നീരാണ് അന്ന് ഈഡൻ ഗാർഡനിൽ വീണത്.

ഈ സംഭവങ്ങൾ എല്ലാം നടക്കുമ്പോൾ ഒരു വശത്തു കണ്ണീരോടെ നിന്ന വിനോദ് കാബ്ലി എന്ന കളിക്കാരന്റെ മുഖം ഇപ്പോഴും എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും മനസ്സിൽ ഉണ്ടാകും.പിന്നീട് കാംബ്ലി ഈ മത്സരം ഒത്തുകളി ആയിരുന്നു എന്നോകെ ആരോപണം ഉന്നയിച്ചിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തില്‍ പരം കാണികള്‍ നേരിട്ട കണ്ട മത്സരമായിരുന്നു ഇത് . അറിയില്ല അന്ന് എത്ര മാത്രം കരഞ്ഞുവെന്നു,ഇന്നും ഇന്ത്യ ശ്രീലങ്ക മത്സരം കാണുമ്പോൾ ഈ മത്സരത്തിന്റെ ഓര്‍മ്മകള്‍ മനസിലേക്ക് കടന്നു വരും.അതുകൊണ്ടാണോ എന്നറിയില്ല ഇന്ത്യ മറ്റേത്ടീം ആയിട്ട് കളിക്കുമ്പോള്‍ പോലും ഇത്രയും ഭയം തോന്നിയിട്ടില്ല,എന്നാല്‍ ശ്രീലങ്ക ആയി കളിക്കുമ്പോള്‍ വല്ലാത്ത ഭയമാണ് എനിക്ക് തോന്നാറുള്ളത്. ജയിക്കുമോഎന്നുള്ള. ഇന്നും അതിനു യാതൊരു മാറ്റവുമില്ല.

96 ലോകകപ്പിന് ഇന്ത്യ,പാകിസ്ഥാന്‍,ശ്രീലങ്ക ആയിരുന്നു വേദികള്‍.മത്സരങ്ങൾ കളിക്കുന്നതിന് മുൻപ് തന്നെ വിവാദങ്ങൾ ടൂർണമെന്റിനെ ബാധിച്ചിരുന്നു. ശ്രീലങ്കയിലെ അവസ്ഥ അറിയാമല്ലോ.1996 ജനുവരിയിൽ തമിഴ്‌പുലികൾ കൊളംബോയില്‍ ബോംബ്‌ സ്ഫോടനം നടത്തിയതിനെ തുടര്‍ന്നു ഓസീസ് & വിന്‍ഡീസ ടീമുകള്‍ തങ്ങളുടെ ടീമുകളെ ലങ്കയിലേക്ക് അയക്കുവാന്‍ താല്പര്യം കാണിച്ചില്ല.ഈ സംഭവം ടീമുകൾടെ സുരക്ഷ പ്രശ്നങ്ങളെ ബാധിച്ചു.എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഈ രണ്ടു മത്സരങ്ങളും ശ്രീലങ്കക്ക് നഷ്ടമായാല്‍ ലങ്കക്ക് അനുകൂലമായി നിലപാട് എടുക്കുമെന്ന തീരുമാനത്തിൽ ഐ സിസി എത്തി എന്ന് തോന്നുന്നു.ഓര്‍മ്മ ശരിയാണ് എങ്കില്‍ അന്ന് ഒരു മത്സരം കളിക്കതെയാണ് ശ്രീലങ്ക ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചത്.

96 ലോകകപ്പ് എന്തോ കാര്യങ്ങൾ എല്ലാം ലങ്കക്ക് വേണ്ടി തയ്യാറാക്കിയത് പോലെ ആണ് അവരുടെ പ്രകടനം കാണുമ്പോൾ തോന്നിയുട്ടള്ളത്. അത് ഒരിക്കലും 83 ലെ ഇന്ത്യയുടെ ലോകകപ്പ് വിജയമായി സാമ്യം ഉണ്ട് എന്ന് ഒരിക്കലും പറയാൻ പറ്റില്ല.കാരണം കൃത്യമായ പ്ലാനിംഗ് ആയിട്ടാണ് ലങ്കന്‍ ടീം ഈ ലോക കപ്പിന് എത്തിയത് ഒരു ടീമെന്ന നിലയിൽ ശ്രീലങ്ക ഉജ്ജ്വലമായി കളിച്ചു എന്ന്വാ നിസ്സംശയം പറയാം.ഡേവ് വാട്ട് മോർ എന്ന പ്രതിഭാ ധനനായ കോച്ച് ,മാനേജര്‍ ആയി മുൻ താരം ദുലീപ് മെന്‍ഡിസ് ,തന്ത്രങ്ങള്‍ മെനഞ്ഞത് കൃത്യമായി നടപ്പാക്കുന്ന സൂത്രശാലിയായ അര്‍ജുന രണതുംഗ എന്ന ക്യാപ്റ്റന്‍ ,അയാള്‍ക് ഉറച്ച പിന്തുണയുമായി അരവിന്ദ ഡിസില്‍വ പോരാട്ട വീര്യത്തോടെ ഉള്ള മികച്ച കളിക്കാർ..അതിനു നല്ല ഉദാഹരണമാണ്

സാധാരണ ഏകദിന ശൈലിയിൽ നിന്നും വ്യത്യസ്തമായി ആദ്യ പതിനഞ്ച് ഓവരിന്റെ ഫീല്‍ഡിംഗ് നിയന്ത്രണം മുതലാക്കി 100 റൺസ് നേടുകഎന്നത്. ഏറ്റവും ഒടുവില്‍ മികച്ച രീതിയിൽ തന്നെ ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചിരിക്കുന്നു ഫൈനലിൽ ഓസ്ട്രേലിയക്ക് എതിരെ ലോകകിരീടം രണതുംഗ ഏറ്റുവാങ്ങുമ്പോൾ ആരും വില കല്പിക്കാതെ ഇരുന്ന ശ്രീലങ്ക എന്ന ടീമിനെ മാത്രമല്ല,എപ്പോഴും ആക്രമണങ്ങളും സ്ഫോടനങ്ങളും മറ്റു ആഭ്യന്തര പ്രശ്നങ്ങള്‍ക്കുമപ്പുറം ശ്രീലങ്ക എന്ന രാജ്യത്തെ  മറ്റെല്ലാം മറന്നു   ക്രിക്കറ്റിന്റെ പേരില്‍   ലോകചരിത്രത്തിൽ  അടയാളപ്പെടുത്തിയ ഒരു സുവർണ്ണ നിമിഷം കൂടിയായിരുന്നു അത്.

ഒരു മാസം കൂടി കഴിഞ്ഞാൽ ലോകകപ്പ്ഇ മത്സരങ്ങൾക്ക്ന്ന് തുടക്കം. ആഥിതേയരായി ഇന്ത്യ. വിദേശ പിച്ചുകളെ അപേക്ഷിച്ചു, ഇന്ത്യ, ശ്രീലങ്ക,പാകിസ്ഥാൻ, പിച്ചുകൾ ഏകദേശം സമാനമാണ് എന്ന് കെട്ടിട്ടുള്ളത്. അതിനാൽ തന്നെ ഇന്നത്തെ ഈ ഏഷ്യാ കപ്പ് ഫൈനൽ ഇരു ടീമുകൾക്കും ഒരു നല്ല അവസരമാണ്. ഇന്നത്തെ കളി വിജയിക്കാനായാൽ ലഭിക്കുന്ന ബൂസ്റ്റിംഗ് നിസ്സാരമായിരിക്കില്ല. അതിനാൽ തന്നെ മത്സരം ഗംഭീരമായിരിക്കും. മഴ വില്ലനായി വന്നില്ല എങ്കിൽ. ദുബായി പോലെയുള്ള ഒരു വേദി ഉണ്ടായിട്ടും ഈ മഴക്കാലത്ത് ശ്രീലങ്കയിൽ ഈ സീരീസ് നടത്തിയതിന്റെ പേരിൽ ബിസിസി ഐ സെക്രട്ടറി ജയ് ഷാക്ക് എതിരെ ഉള്ള ട്രോളുകൾ കണ്ടതാണല്ലോ.

മത്സര കണക്കുകളിൽ മുൻ‌തൂക്കം ഇന്ത്യയ്ക്ക് അനുകൂലമാണ് എങ്കിലും ലങ്കയെ പേടിക്കണം. ഒരു പറ്റം എന്തിനും പോന്ന ചെറുപ്പക്കാരുടെ ടീം ആണ് അവരുടേത്. ആകെ ഒരു കുറവ് തോന്നിയിട്ടുള്ളത് ക്യാപ്റ്റൻ ഷനക മാത്രമാണ്. ഇനീപ്പോൾ ഞാൻ കാണാത്തത് കൊണ്ടാണോ എന്ന് അറിയില്ല, അയാൾ മികച്ച കളിക്കാരൻ ആണോ അല്ലയോ എന്ന്എനിക്ക് അറിയില്ല.കാരണം പണ്ടത്തെ പോലെ ഇപ്പോൾ വലിയ ക്രിക്കറ്റ് ഭ്രാന്ത് ഇല്ല. പിന്നെ ഹോം സീരീസ് എന്നൊരു മുൻ‌തൂക്കം കൂടി ലങ്കക്ക് ഉണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലൊരു മത്സരം കൂടി ആവും ഇത്. രോഹിറ്റ് ശർമ, കോഹ്ലി, ഗിൽ, രാഹുൽതുടങ്ങി അന്നും ഇന്നും എപ്പോഴും പേരുകേട്ട ബാറ്റിംഗ് നിരയെ കാണാൻ പറ്റുന്ന ഒരു ടീം തന്നെയാണ് ഇന്ത്യ. പക്ഷെ ഇന്നത്തെ കളിക്ക് എനിക്ക ബാറ്റിംഗിനെക്കാൾ ഒരു പടി മുന്നിൽ നില ബുമ്രാഹ്, സിറാജ് യാദവ്, ജഡേജ എന്നിവരുടെ ബൗളിങ് കാണാൻ ആണ്. എന്തായാലും ഇപ്പോഴത്തെ ലങ്കൻസ് മികച്ച എതിരാളികൾ ആണെങ്കിലും ഇന്ത്യ വിജയിക്കും.അതിനു കാരണം പണ്ട് സച്ചിൻ ഔട്ട്‌ ആയാൽ ഇന്ത്യ തോറ്റു എന്ന അവസ്ഥയിൽ നിന്നും ഒരുപാട് ദൂരം ഇന്ത്യ മുന്നോട്ട് പോയി കഴിഞ്ഞിരിക്കുന്നു.

ഇന്ത്യ -55% ശ്രീലങ്ക-45% All The Best Team India ❤️ SATHEESH NARAYANAN UNNI

Comments

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി