Posts

ശില്പ സൗന്ദര്യത്തിന്റെ കാഴ്ചകള്‍ തേടി.ഒരു തഞ്ചാവൂര്‍ യാത്ര

Image
കലയുടെയും സാഹിത്യത്തിന്റെയും  പുകള്‍പെറ്റസാംസ്കാരിക നഗരി, ദ്രാവിഡ ശില്പ ചാതുര്യതയില്‍  മനോഹരമാക്കിയ  ചരിത്ര രേഖകളില്‍ സ്ഥാനം നേടിയ  തമിഴ്‌ നാട്ടിലെ തഞ്ചാവൂര്‍  ക്ഷേത്രം  ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കുക എന്നത് എന്റെ ഏറ്റവും വല്ല്യ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. ലോകാതിശയങ്ങളില്‍ ഒരെണ്ണം എന്ന് നമുക്ക്‌  നിസ്സംശയം പറയാന്‍ സാധിക്കുന്ന ഒരു ബ്രഹ്മാണ്ഡ ക്ഷേത്രം .സുഹൃത്തുക്കള്‍ എടുത്ത തഞ്ചാവൂര്‍ അടക്കമുള്ള തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളുടെ ചിത്രങ്ങളും കണ്ടപ്പോള്‍ ഇവിടം ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കണം എന്ന്  ഉറപ്പിച്ചിരുന്നു.അതിലുപരി ഒരു അടങ്ങാത്ത ആഗ്രഹമായി ഈ ക്ഷേത്രം സന്ദര്‍ശിക്കണം എന്ന്  മനസ്സില്‍ കൊണ്ട് നടന്നിരുന്നു. പഴമയുടെ ഗന്ധം പേറി ഏറെയൊന്നും പുതിയ നിര്‍മ്മിതികളൊന്നും ഇല്ലാത്ത ഒരു സാധാരണ നഗരം . മൂന്നാല് വര്‍ഷമായി പ്ലാന്‍ ചെയ്തിരുന്ന ഈ യാത്ര ഒന്ന് രണ്ടു തവണ  മുടങ്ങിഎങ്കിലും  ഒടുവില്‍ അത് കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായി.മണിച്ചേട്ടന്‍,ഹരി ച്ചേട്ടന്‍, രവി ച്ചേട്ടന്‍ പിന്നെ ഞാനും,ഞങ്ങള്‍ നാല് പേര്‍  ഹരിച്ചേട്ടന്റെ ...

കരനാഥന്റെ തിരുവുത്സവം

Image
കുട്ടിക്കാലത്ത്‌ ഉത്സവം കഴിഞ്ഞുള്ള  കുറച്ചു ദിവസങ്ങള്‍ ഞാനും ശ്രീക്കുട്ടനും  ക്ഷേത്രത്തിന്റെ വടക്ക് വശത്തുള്ള സ്റ്റേജില്‍ പോയി  ഇരുന്നു കരയുന്ന സമയം ഉണ്ടായിരുന്നു.ഇന്നലെ വരെ ഒച്ചയും അനക്കവും ആയി നടന്ന ഒരു പ്രദേശം  പെട്ടെന്ന് ഒരു ദിവസം  തീര്‍ത്തും നിശബ്ദമാകുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാവുന്ന ഒരു വിഷമം.ക്ഷേത്രത്തിന്റെ തൊട്ടു മുന്നില്‍ തന്നെ താമസിക്കുന്നത് കൊണ്ട് ഉത്സവം പത്തു ദിവസം കഴിയുന്നത് അറിയില്ല. വൈകീട്ട് അഞ്ചു മണിക്ക് നട തുറക്കുമ്പോള്‍ പാട്ട് വെയ്ക്കാറുണ്ട്.അതില്‍ വടക്കും നാഥാ സര്‍വ്വം സര്‍വ്വം നടത്തും നാഥ, ത്രിപ്പങ്ങോട്ടപ്പ എന്നീ  പാട്ടുകള്‍  കേള്‍ക്കുമ്പോള്‍ എന്താ കാരണം എന്നറിയില്ല,പക്ഷെ  മനസ്സിലേക്ക് ശിവകുമാറും ഗിരീശനും ഗോവിന്ദനും ഉള്‍പ്പെടെ ഉത്സവ കാര്യങ്ങള്‍ ഓടി വരും.ഒരു പക്ഷെ ദേവസ്വം ആനകള്‍ വന്നിരുന്ന സമയംആയിരുന്നു അക്കാലം.ശിവകുമാര്‍,ഗോവിന്ദന്‍,തമ്പുരാന്‍  നാരായണന്‍,ഗിരീശന്‍ എന്നീ ആനകള്‍ എല്ലാം  ഈ സമയത്ത് ഇവിടത്തെ  താരങ്ങള്‍ ആയിരുന്നു .  മേളക്കാര്‍ ,ആനക്കാര്‍, മറ്റുള്ളവര്‍  എന്നിവരോടോകെ  ചെലവഴിക്കുന്ന...

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

Image
ഓരോ യാത്രയും ഓരോ അനുഭവങ്ങള്‍ സമ്മാനിക്കുന്നു എന്ന് ഞാന്‍ ഇതിനു മുന്നെയും എന്റെ ബ്ലോഗില്‍  എഴുതിയിട്ടുണ്ട്.അത് പോലെ ഉള്ള ഒരു യാത്രയായിരുന്നു ആറന്മുള ക്ഷേത്രത്തിലെ വള്ള സദ്യക്ക് പോയത്‌. ഐതിഹ്യം  ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. പമ്പയാറിന്റെ തീരത്തെ മനോഹരമായ ഈ  ക്ഷേത്രം പാണ്ഡവ ക്ഷേത്രങ്ങളില്‍ ഉള്‍പെട്ട ഒന്നാണ്.പഞ്ചപാണ്ടവന്മാരില്‍ ഒരാളായ അര്‍ജുനന്‍ പൂജിച്ചിരുന്ന  പാര്‍ഥസാരഥി   വിഗ്രഹ മാണ് ഇവിടെ പ്രതിഷ്ഠ.പമ്പയുടെ തീരത്ത് ബാലബ്രഹ്മചാരിയുടെ വേഷത്തിലെത്തിയ ഭഗവന്‍ ചാക്കന്മാര്‍ ആറുമുളകള്‍ കൊണ്ട് കെട്ടികൊടുത്ത ചങ്ങാടത്തില്‍ എത്തിയ ഇടമാണ് ഇടയാറന്മുള എന്നാണു പറയപ്പെടുന്നത്. ഇവിടെ സങ്കല്പം പാര്‍ത്ഥസാരഥിയുടേതാണെങ്കിലും മൂല വിഗ്രഹം നാലു തൃക്കൈകളോട് കൂടി നില്‍കുന്ന രൂപത്തിലുള്ള വിഷ്ണു വിഗ്രഹമാണ്.ഉയര്‍ത്തി പിടിച്ചിരിക്കുന്ന വലതു കൈയ്യില്‍ ഗദയും കൂടെ ലക്ഷ്മിദേവിയും ഭൂമിദേവിയും. ."നിലയ്ക്കല്‍ നാരായണ പുരത്തുണ്ടായിരുന്ന ഭഗവാന്റെ വിഗ്രഹം ഇളക്കിയെടുത്ത് കൊണ്ട് വന്നു ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ഉത്രട്ടാതി നാളില്‍ രാത്രിയില്‍ ഭൂതഗണങ്ങള്‍ മണ്ണിട്ട് പൊക്കിയെടുത്ത സ്ഥല...