ഇന്ന് ജയിക്കേണ്ടത് നിങ്ങൾ ആണ് അസൂറികളെ.നിങ്ങളെ കളിയാക്കിയവർക് എതിരെ തിരിച്ചടിക്കാനുള്ള സുവർണ്ണാവസരമാണിത് .ഇഗ്ലണ്ടും അവിടത്തെ ഫാൻസ്‌ ഒഴികെ ബാക്കി എല്ലാ യൂറോപ്പ് രാജ്യങ്ങളുടെയും Support ഒരു പക്ഷെ അസൂറികൾക്കയിരിക്കും.

 COPA VS EURO 

രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ തകർക്കുന്നത് മെസ്സിയും നെയ്മറുമാണ്.കോപ്പ അമേരിക്ക ഫൈനലിൽ  അർജന്റീനയുടെ വിജയത്തെക്കുറിച്ചും ബ്രസീലിന്റെ തോൽവിയെകുറിച്ചുമുള്ള  ആരാധകരുടെ ഗംഭീര ചർച്ചകൾ കേട്ട് കിളി പറന്നു എന്ന് വേണേൽ പറയാം.

രണ്ടു ദിവസമായി വാമോസ് അർജന്റീന മിശിഹാ,ഇതാണ് ഏറ്റവും  കൂടുതൽ കേട്ട വാക്കുകൾ.ഒടുവിൽ ഇന്ന് രാവിലെ മാരക്കാനയിൽ ലയണൽ മെസ്സി എന്ന നൂറ്റാണ്ടിന്റെഇഷ്ടനായകൻ ലാറ്റിനമരിക്കയിലെ ഫുട്ബോൾ ചാമ്പ്യൻമാർക്കായുള്ള കപ്പ് അർജന്റീനയ്ക്കായി ഉയർത്തിയപ്പോൾ സോഷ്യല്‍ മീടിയ്ക്ക് അപ്പുറമുള്ള ഒരു പറ്റം  യഥാർത്ഥ ആരാധകരുടെ മനസ് കൂടിയാണ് ആ സന്തോഷത്തിൽ പങ്കു ചേർന്നത് എന്ന് നിസംശ്ശയം പറയാം..മറ്റൊരു കാര്യം കോപ്പയുടെ സ്വപ്ന ഫൈനൽ യൂറോയെ അല്പം താഴ്ത്തികെട്ടിയോ എന്നൊരു സംശയം ഉണ്ട്‌. . ഇന്നത്തെ പോസ്റ്റുകൾ കാണുമ്പോൾ.



COPA AMERICA WINNERS ARGENTINA 

മാരക്കാനയിലെ ലാറ്റിനമേരിക്കക്കാരുടെ 
പോരാട്ടം കഴിഞ്ഞ സ്ഥിതിക്  ഇനി നമുക്ക്  യൂറോപ്പിലേക്ക് പോകാം.യൂറോ 2020 ഫൈനൽ.ലണ്ടനിലെ  വെമ്പ്ലിയിൽ അസൂറികളെ നേരിടാൻ ആതിഥേയരായ ഇംഗ്ലണ്ട് തയ്യാർ.ലാറ്റിനമേരിക്കൻ കളിയെക്കാൾ കാണാൻ ഇഷ്ടം യൂറോപ്യൻ ആണ് എന്നൊരു അഭിപ്രായക്കാരൻ ആണ് ഞാൻ.(തികച്ചും വ്യകതി പരം).ഇഷ്ടപെട്ട കളിക്കാർ (ലാറ്റിനമേരിക്കൻ)
ഗബ്രിയേൽ ബാറ്റിസ്ട്യൂട്ട, റിക്വൽമി, റൊമാരിയോ എന്നിവർ.
GABRIEL BATTISTUTTA 

അപ്പോ പറഞ്ഞു വന്നത് യൂറോ 2020 ഫൈനൽ. ഇന്ന്  ജയിക്കേണ്ടത് നിങ്ങൾ ആണ് അസൂറികളെ.നിങ്ങളെ കളിയാക്കിയവർക് എതിരെ തിരിച്ചടിക്കാനുള്ള സുവർണ്ണാവസരം.
നിങ്ങളുടെ ഈ വിജയത്തിന്റെ ഈ ജൈത്ര യാത്ര പൂർത്തിയാവണമെങ്കിൽ ഈ ഒരു കളി കൂടി മാത്രം മതി. അത് സാധിക്കുമെന്നു കരുതുന്നു.അത്ര മേൽ ആത്മവിശ്വാസത്തോടെയാണ് നിങ്ങൾ  ഇന്ന് ഇംഗ്ലീഷ് പടയെ നേരിടുന്നത്..കളി ഇംഗ്ളണ്ടിൽ ആയതിനാൽ home ടീം എന്ന നിലയിൽ നേരിയ ഒരു 
മുൻതൂക്കം ഇഗ്ലണ്ടിനു ഉണ്ട്‌. പക്ഷെ ഇഗ്ലണ്ടും അവിടത്തെ ഫാൻസ്‌ ഒഴികെ  ബാക്കി എല്ലാ യൂറോപ്പ് രാജ്യങ്ങളുടെയും  Support ഒരു പക്ഷെ അസൂറികൾക്കയിരിക്കും.😄 മറ്റൊന്നുമല്ല വലിയനേട്ടങ്ങൾ ഒന്നും നേടിയിട്ടില്ല എങ്കിലും ഇംഗ്ലണ്ടുകാരുടെ ഒടുക്കത്തെ തള്ള് ഡയലോഗ് കാരണം. പ്രത്യേകിച്ച് ഫാൻസിന്റെ ഉൾപ്പെടെ (അവിടത്തെ)
ENGLISH FANS 

ALAN SHIERE 
Alan Shierer,Owen,Beckham,Jerrard,Lampard, Ashly Cole & RioFerdinant. ഇവരൊക്കെ ഉള്ളപ്പോൾ.ഇംഗ്ലണ്ട് ടീം ഇഷ്ടമായിരുന്നു ഒരു കാലത്ത്.
പക്ഷെ ഫുട്ബോള്‍  കളി കാണാൻ തുടങ്ങിയതു മുതല്‍ ഉള്ള ഇഷ്ടം അത് അന്നും ഇന്നും, മാൾഡിനി,ബാജിയോ ഇൻസാഗി, ടോട്ടി, നെസ്റ്റ, ഡെൽപിയറോ, Pirlo,buffon, ഇപ്പോൾ ഉള്ളവർ വരെയുള്ള അസൂറി പടയെ തന്നെ.

PAULO MALDINI 
ഇരു ടീമിന്റെയും സമീപകാല പ്രകടനങ്ങൾ വളരെ മികച്ചതാണ്. പ്രത്യേകിച്ച് ഇറ്റലി. തോൽവിയറിയാതെ ഇത് വരെ 33 മത്സരങ്ങൾ. വെറ്ററൻ  പ്രതിരോധം ആണ് എങ്കിലും അടിപൊളി.😄 അതെ പോലെ സമീപകാലത്തെ  കളികളിൽ  കണ്ടആക്രമണം,അർദ്ധഅവസരങ്ങൾ വരെ  ഗോളാക്കി മാറ്റാൻ സാധിക്കുന്ന മുന്നേറ്റ നിര. 😄
CAPTAIN LEADING FROM THE FRNT .ITALIAN DEFFENCE 

നാലാമത്തേ യൂറോ ഫൈനൽ ആണ് ഇറ്റലിക് ഇത്. 1968,2000,2012 ഇൽ ആയിരുന്നു ഇറ്റലി ഫൈനൽ കളിച്ചത്. അതിൽ 
68 ൽ ജേതാക്കൾ,ബാക്കി രണ്ടു കൊല്ലവും ഫൈനലിൽ അടി പതറി. ഇത്തവണ അങ്ങനെ ആകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം 1966 ഇൽ ഇതേ സ്റ്റേഡിയത്തിൽ ലോക കപ്പ് നേടിയതാണ്.പിന്നീടിങ്ങിട് യാതൊരു എടുത്തു പറയത്തക്ക നേട്ടവും ഉണ്ടായിട്ടില്ല എന്ന് വേണേൽ പറയാം.
ITALY 


1966 ENGLISH  SQUAD 









ഏറ്റവും  രസകരമായ കാര്യം പണ്ടൊക്കെ  ക്രിക്കറ്റ് & ഫുട്ബോൾ  കാര്യങ്ങൾ പറയുമ്പോൾ മിക്കപ്പോഴും കെട്ടിരുന്നത് ഇംഗ്ലണ്ടിലെ ക്ലബ്‌ കളെ പറ്റിയാണ്.
അതിനു കാരണക്കാരൻ ബിച്ചേട്ടൻ ആണ്. ക്രിക്കറ്റ് ആയാലും ഫുട്ബോൾ ആയാലും  അറിഞ്ഞിരുന്നത് ആളിൽ നിന്നാണ്.ഒരു എൻസൈക്ലോപീഡിയ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അന്നൊക്കെ ആൾടെ വീട്ടിൽ സ്പോർട്സ് സ്റ്റാർ മാസിക മുടങ്ങാതെ വരുത്തും. അത് കൂടി കാണുമ്പോൾ കാര്യങ്ങൾ അടിപൊളി.
SPORTSSTAR MAGAZINE



BICHETTAN 
അപ്പോ പറഞ്ഞു വന്നത് കൗണ്ടി ക്ലബ്ബുകളെ പറ്റി.എത്ര എത്ര മികച്ച കളിക്കാരെ വാർത്തെടുത്തതാണ് ഇംഗ്ലണ്ടിലെ കൗണ്ടി  ക്ലബ്ബുകൾ.പക്ഷെ ക്രിക്കറ്റിൽ ആയാലും ഫുട്ബോളിൽ ആയാലും വല്ല്യ നേട്ടങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല.എന്നത് മറ്റൊരു കാര്യം. (ക്രിക്കറ്റ് മാറി. ഇന്നുള്ളതിൽ വെച്ച് ഏറ്റവും മികച്ച ടീം ആയി ഇംഗ്ലണ്ട് )എന്തായാലും ഇവിടെയും ഇംഗ്ലണ്ട് ടീമും കുറച്ചു കളികളായി തോൽവി അറിയാതെ തന്നെയാണ് ഫൈനൽ വരെ എത്തിയത്
ENGLISH COUNTI CLUBS CRICKET &FOOTBALL 



അപ്പോൾ ഇനി യൂറോപ്പിന്റെ ചാമ്പ്യന്മാർ ആരാണ് എന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി.ഇറ്റലി ഇഷ്ടപെട്ട ടീം ആയതിനാലും മികച്ച പ്രകടനങ്ങളുടെ(സ്പെയിൻ ആയിട്ടുള്ള കളി ഒന്നും നോക്കണ്ടാട്ടോ 😄🤣) അടിസ്ഥാനത്തിലും Fvrts ഇറ്റലി തന്നെ.🔥

അവകാശവാദങ്ങൾ ഇല്ല.അസൂറി പടക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.അതോടൊപ്പം ആശംസകൾ നേരുന്നു.❤🙏
Satheesh Narayanan Unni.

ഇതിനു മുൻപ് എഴുതിയ ഒരു ലിങ്ക് കൂടി ഇവിടെ ചേർക്കുന്നു.


Comments

  1. നല്ലൊരു മുഖവുര മനസ്‌ടുകൊണ്ട് ഞാനും ഇപ്പോൾ ഒരു ഇറ്റലി കാരണയൊന്നൊരു സംശയം എന്തായാലും നല്ലപോലെ കളിക്കുന്ന ടീമിന്ൺഡേ കൂടേ വിജയം സുനിശ്ചിതം ഓൾ ദി ബെസ്റ്റ് ടീം ഇറ്റലി

    ReplyDelete

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി