വിഷു വന്നതും പോയതും അറിഞ്ഞില്യ

പോയ വർഷത്തെ ഒരു ഓർമ്മ കുറിപ്പ്. 2017


സാധാരണ രണ്ടു ദിവസം മുന്നെ തന്നെ സമീപത്തുള്ള  വീടുകളിലൊക്കെ പടക്കം പൊട്ടിക്കുന്നത് കേൾക്കും,പക്ഷെ എന്താണാവോ ഇത്തവണ അതുണ്ടായില്ല. തലേ ദിവസം (ഇന്നലെ വൈകിട്ടും ഒന്നും കേട്ടില്ല. എന്തോ ആഘോഷിക്കാനായി ആർക്കും ഒരു താല്പര്യമില്ലാത്തത് പോലെ, അതിന് ആക്കം കൂട്ടുന്നത് പോലെ പതിവ് തെറ്റിച്ച് വിളിക്കാതെ വന്ന നമ്മുടെ അതിഥി മഴ, ദീപാരാധന കഴിഞ്ഞപ്പോഴെക്കും ഉഗ്രൻ കാറ്റ്, മിന്നൽ എന്നിവയും. ഏകദേശം അര മണിക്കൂർ തകർത്തു പെയ്തു എന്നു തോന്നുന്നു ,കാരണം അത്താഴ ശീവേലി പുറത്തേക്കിറങ്ങിയ നേരത്തും മഴ ആർത്തിരമ്പുന്നുണ്ടായിരുന്നു.
വഴിയോരത്ത് പടക്ക കച്ചവടവും കൊന്ന പൂ കച്ചവടവും തകൃതിയായി നടക്കുന്നുണ്ടായിരുന്നുവോ എന്ന് അറിയില്ല, മഴ കാരണം അവരുടെ കഞ്ഞികുടി മുട്ടിട്ടുണ്ടാകും. സത്യം പറഞ്ഞാൽ ഹൊ ചൂടത്ത് നമ്മൾ മഴ പെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിക്കാതെ വന്ന ഈ മഴ കച്ചവടക്കാരുടെ മനസ്സിനെ വിഷമിപ്പിച്ചിട്ടുണ്ടാകും.
ഇടയ്ക്ക് കറന്റു പോയതുകൊണ്ട്, ടി.വി കാണാനും പറ്റില്ല്യ .തൽ സമയം .ഇമ്മടെ അനിയൻ ജിത്തുവും മഴ കാരണം എവിടെ എങ്കിലും ഒന്ന് കേറി നിൽക്കണം, എന്ന ചിന്തയോടു കൂടി ഓടികിതച്ചു ഇമ്മടെ ചങ്ങാതി വിപിയും. അല്പനേരം ലാത്തിയടിച്ചിരുന്നപ്പോൾ ആണ് ഒരു കാര്യം ഓർത്തത്.ക്യാമറ ഒന്നു തൊട്ടിട്ട് എകദേശം ഒരു മാസത്തോളമായി (വയ്യായ്കമൂലം). എഴുന്നേല്കാൻ പറ്റിയതിന്റെ അഹങ്കാരം എന്തോ ,ബാറ്ററി ഒക്കെ എടുത്തു ഒന്നു രണ്ടു ഫോട്ടോസ് എടുത്തു നോക്കി ട്രിഗർ ഒക്കെ ഉപയോഗിച്ച് ,പക്ഷെ ശരിയായില്ല. കുറച്ചു കഴിഞ്ഞപ്പോൾ  മനസ്സിന്റെ അകത്തുനിന്ന് ഒരു ഉൾവിളി,  വേദന തുടങ്ങി ഒന്നു പോയി കിടക്കടാ എന്നുള്ള പിന്നെ എല്ലാം എടുത്തു വെച്ചു.
മരുന്നിന്റെ അലർജിയോ എന്തോ മറ്റോ ബുദ്ധിമുട്ട് തോന്നിയത് മൂലം ഉച്ചയ്ക്ക് അന്നദാനം ഒന്നുമില്ലായിരുന്നു അകത്തേക്ക്. രാത്രി എന്തായാലും ഇതിനു പകരം വീട്ടും എന്ന തീരുമാനത്തിൽ, സ്വന്തം വയർ ആണെന്നും മറന്ന് മോരും കൂട്ടി അസ്സൽ ഒരു പിടി പിടിച്ചു.അത്താഴം ക ഴി ഞ്ഞു വാതിൽ തുറന്നു നോക്കിയപ്പോൾ ദേ പിള്ളേർ, പടക്കങ്ങൾ, കമ്പിത്തിരി തുടങ്ങിയ വയായി നില്ക്കുന്നു. പറ്റിയ സാഹചര്യം അല്ലാത്ത കൊണ്ടു നേരെ വന്നു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു ദേ നോക്കിയേ, നാളത്തേക്കുള്ള കണി, അമ്മയും അനിയനും കൂടി മനോഹരമായി എല്ലാം ഒരുക്കിയിരിക്കുന്നു.
വെളുപ്പിനെ നാലു മണി ആയപ്പോഴേക്കും അമ്മ വിളിച്ചു. നേരെ പോയി കണികണ്ടു, നേരെ കുളി കഴിഞ്ഞ് ക്ഷേത്രത്തിലേക്ക്, തേ വരെ തൊഴുതു പുറത്തേക്കിറങ്ങിയപ്പോൾ പലരുടെയും കുശലാന്വഷണം, അധികനേരം അവിടെ നിന്നാൽ ചിലപ്പോൾ പണിയായലോ എന്നു കരുതി സമീപത്തുള്ള കൃഷ്ണൻ, ഭഗവതി, ശാസ്താ ക്ഷേത്രങ്ങളിലൊക്കെ അമ്മയുടെ കൂടെ പോയി തൊഴുതു.. ക്ഷേത്രത്തിനകത്തു പ്രദക്ഷിണവഴിയുടെ പണി തുടങ്ങിയിരിക്കുന്നു, അതിന്റെ ആരംഭ ചടങ്ങിനൊന്നും പോവാൻ സാധിച്ചില്ല, അത്യാവശ്യമായ ഒന്നായിരുന്നു, എന്തായാലും നന്നായി.
ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങി വരുമ്പോൾ ആണ് പുറത്ത് പ്രാർത്ഥന കേട്ടത്, അപ്പഴാ ഓർത്തത് ഇന്ന് ദുഖ: വെള്ളിയാണ് എന്നത്. പള്ളിയിലേക്കുള്ള പ്രദക്ഷിണം പോകുന്നു.
മണി 9 ആയിട്ടും അപ്പുറത്തും ഇപ്പുറത്തുമൊന്നു അനക്കവും കണ്ടില്ല., സാധാരണ ഈ സമയത്തൊക്കെ വല്യ രീതിയിൽ ഉളള ആ ഘോഷങ്ങൾ ആയിരുന്നു. അന്ന് പറയുമായിരുന്നു ഒന്ന് നിർത്തെടാ ബാക്കിപ്പിന്നെ പ്പൊട്ടിക്കാം എന്നൊക്കെ.മനുഷ്യന് ചെവി തല കേൾപ്പിക്കില്ല എന്നുള്ള പഴയ വാർദ്ധക്യ പ്രയോഗങ്ങൾ ഒക്കെ അവിടെന്നും ഇവിടന്നുമൊക്കെ കേൾക്കാമായിരുന്നു
ഇന്നത്തെ കാലത്ത് ടി വിയുടെയും ഫേസ് ബുക്ക്, വാട്ട്സപ്പ്, തുടങ്ങിയ സോഷ്യൽ മാദ്ധ്യമങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന പങ്ക് ഇതിൽ നിന്ന് മനസ്സിലായി. കാരണം എല്ലാവരും  ഒന്നില്ലെങ്കിൽ മൊബൈലിൽ അല്ലെങ്കിൽ ടിവിയിൽ. പിന്നെ എങ്ങനെയാ ഇതിനൊക്കെ സമയം. ഞാനുൾപ്പെടെ അങ്ങനെ തന്നെ.
ഞാൻ തൂശനില എടുത്തിട്ട് വരാം എഴുന്നേല്ക്കൂ എന്നത് കേട്ടിട്ടാണ് കണ്ണുതുറന്നത്,.ഇടയ്ക്ക് എപ്പോഴൊ ഒന്നു മയങ്ങിയിരുന്നു.അടുക്കളയിൽ നോക്കിയപ്പോൾ, അടിപൊളി മാമ്പഴ കൂട്ടാൻ, പച്ചടി ,കിച്ചടി,തോരൻ, പപ്പടം, പായസം അത്യാവശ്യം എല്ലാം അമ്മ ഉണ്ടാക്കിയിട്ടുണ്ട്. നല്ല അസ്സലായി ഇരുന്നു വെട്ടി വിഴുങ്ങി ഒരു ഏമ്പക്കവും വിട്ട് നേരെ ടി.വിയുടെ മുന്നിലേക്ക്.
വേറെ കറക്കങ്ങൾ ഒന്നുമില്ലാത്തതു കൊണ്ട് വീട്ടിൽ തന്നെ. പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനും മന്ത്ര വടി കൊണ്ട് ചാനൽ മാറ്റുന്നത് കൊണ്ട് ഇടയ്ക്ക് ഐപി എല്ലും കണ്ട്, ഇടയ്ക്ക് സുഖാന്വേഷണത്തിനു വന്ന ചങ്ങാതിമാരോട് കുശലവും പറഞ്ഞ് വീട്ടിൽ  ഇത്തവണയും വിഷുവീട്ടിൽ തന്നെ കഴിച്ചുകൂട്ടി
ഇന്ന് ഒന്നിനും സമയമില്ല,സദ്യയൊക്കെ കാറ്ററിഗ് ആയി, ഡാ പിള്ളേരെ ഇത്തവണ എന്താടാ പടക്കം ഒന്നും മേടിക്കണില്ലേ എന്ന ചോദിച്ചാൽ മറുപടി ഇതായിരിക്കും ചിലപ്പോൾ ""എന്റെ ബ്രോ അല്ലെങ്കിൽ എന്റെ പൊന്നു ടീ മേ ഡിസ്റ്റർബ് ചെയ്യാതെ ഒന്നുസീൻ
വിടോ,  ഞങ്ങൾ പടക്കവും റോക്കറ്റുമൊക്കെ പൊട്ടിക്കാനോ? അതൊക്കെ ഓൾഡ് ഫാഷൻ അല്ലെ, അപ്പോ വിഷുകൈനീട്ട മോ ?ഓ പിന്നെ ഒരു കൊയിൻ മേടിക്കാൻ ഇനി അവിടം വരെ പോകാനൊന്നും ടൈം ഇല്ല, ഇവിടെ ചാറ്റാനും സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാൻ പോലും ടൈം ഇല്ല പിന്നെയാണ് ഇത്.
ടീം ഒന്നു പോയെ.പറഞ്ഞിട്ട് കാര്യമില്ല,ന്യൂജന്‍ ട്രെന്‍ഡ് ആണ് ഈ കാലഘട്ടത്തില്‍ നടക്കുന്നത്.

അപ്പോൾ ശരി....

Comments

  1. വിഷുവിനു മകനു പൊട്ടിയ്ക്കാൻ വാങ്ങിയ പടക്കവും പൂത്തിരികളും ഇപ്പോഴും വീട്ടിൽ ഇരിക്കുന്നുണ്ട്. അവധിക്കാലം ആഘോഷിക്കാൻ പുത്രനും ഭാര്യയും ഭര്യവീട്ടിൽ ആണ്. വിഷുവിന്റെ തലേദിവസം അവനും അവിടത്തെ കൂട്ടുകാർക്കും ഉള്ള പടക്കങ്ങളും പൂത്തിരിയും അവിടെ കൊണ്ടുകൊടുത്തു. അന്ന് വാങ്ങിയതിൽ കുറച്ച് വീട്ടിൽ എടുത്ത് വച്ചിട്ടുണ്ട്. ഇവിടേം കുറച്ചു പൂത്തിരികൾ കത്തിക്കണ്ടെ.

    ReplyDelete

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി