പ്രായത്തെ വെല്ലുന്ന പ്രകാശം.ഒരു പെരുവന കാഴ്ചയില്‍ നിന്ന്


പൂരങ്ങളുടെ കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ അലയടിക്കുന്നത് പെരുവനം ആറാട്ടുപുഴ പൂരങ്ങള്‍ ആണ് .ആചാരനുഷ്ടാന വിശേഷങ്ങള്‍ കൊണ്ട് വളരെയധികം സവിശേഷതകള്‍ നിറഞ്ഞ പൂരം ആണ് ഇത് .5 വര്ഷം മുന്നെ പെരുവനം പൂരത്തിനു പോയപ്പോൾ കണ്ട ഒരു കാഴ്ചയാണ് ഇത്. അപ്പോൾ തന്നെ ക്ലിക്ക് ചെയ്തു. രാവിലെ ഊരകത്തു നിന്നും ശിവകുമാറിനെ കാണാൻ വരുമ്പോൾ ആണ് ക്ഷേത്രത്തിനു സമീപത്തെ ഒരു ഓഫീസിനു മുന്നിലിരുന്ന് പ്രായമായ ഇദ്ദേഹം രാത്രി വിളക്കിനാവശ്യമായ പന്തം ചുറ്റുന്നത് കാണുന്നത്.


ആരുടെ ഫോട്ടോയിലാണ് കണ്ടതെന്ന് ഓർമ്മയില്ല, എ
നിക്ക് തോന്നുന്നു ജയേട്ടന്റെ ഫോട്ടോ യിൽ തന്നെ ആകണം, പറയാൻ കാരണം ആ ന, ഉത്സവം അതിലുപരി മേള കാർ അങ്ങനെ പൂരമായി ബന്ധപ്പെട്ടു വരുന്ന മിക്ക ഫോട്ടോസും പോസ്റ്റ് ചെയ്ത് എന്ന കൊതിപ്പിക്കുന്ന ഒരാളാണ് ജയേട്ടൻ.

പറഞ്ഞു വന്നത് പന്തത്തിന്റെ കാര്യമാണ് .ഇവിടത്തെ തന്നെയാണ് എന്നു തോന്നുന്നു ഒരു ഫോട്ടോ കണ്ടിരുന്ന പന്തം ചുറ്റാനുള്ള തുണികൾ വെള്ളത്തിലിട്ട് പുഴുങ്ങി എടുക്കുന്നു.

എഴുന്നള്ളിപ്പ് കഴിയുന്നവരെ തലേകെട്ട് കെട്ടിയ ഗജവീരൻമാരുടെ മുന്നിൽ കത്തി നില്ക്കുന്ന പന്തങ്ങളുടെ ഭംഗി ഒരു മനോഹര കാഴ്ചയാണ് .ഒരു ഉത്സവമോ പൂര മോ വന്നാൽ എല്ലാവരുടെയും ശ്രദ്ധ ആനകൾ, മേളം എന്നിവയിലായിരിക്കും. രാതി എഴുന്നള്ളിപ്പ് കഴിയുന്ന വരെ കത്തി നില്ക്കുന്ന ഈ പന്തങ്ങളുടെ ചൂട് അത് പിടിക്കുന്നവരുടെ മനസ്സിലും ഉണ്ടാക്കും..

ഒരാൾ തീവെട്ടി പിടിച്ചു നടക്കുമ്പോൾ മറ്റൊരാൾ പാത്രത്തിൽ എണ്ണയുമായി അനുഗമിക്കും. ഇടയ്ക്കിടെ ഉയർത്തിപ്പിടിച്ച തീവെട്ടി താഴ്ത്തി അനുഗാമി് അതിൽ എണ്ണയൊഴിക്കുന്നു
പക്ഷെ അവർ ശ്രദ്ധിക്കപ്പെടണില്ല.

വേറെ ഒരു കാര്യം മിക്ക ക്ഷേത്രങ്ങളിലും ഞാൻ കണ്ടിട്ടുള്ളത് ,പന്തം പിടിക്കുന്നവർ പലപ്പോഴും പ്രായം ചെന്ന ആളുകളെയാണ്.ഒരിക്കൽ ഒരു സ്ഥലത്ത് ഞാൻ ചോദിച്ചു ചേട്ടന് തീരെ വയല്ലോ എങ്ങനെയാ ഇതായിട്ട് നില്ക്കന്നത്, ഹേയ് എന്റെ വയ്യായ്ക ഒന്നും നോക്കണ്ടാ കുട്ട്യേ, അതൊക്കെ ആ മേളിൽ ഇരിക്കുന്ന ആൾ നോക്കിക്കൊള്ളും. വർഷങ്ങളായി പൈസ നോക്കിയിട്ടല്ല ,മുൻ തലമുറ കളായി ഞങ്ങൾ തന്നെ ആണ് പന്തം പിടിക്കുന്നത്. ഉത്സവം ആയി കഴിഞ്ഞാൽ കുറച്ചു നേരമെങ്കിലും പന്തം പിടിച്ചു നിന്നില്ല എങ്കിൽ ഒരു സമാധാനമുണ്ടാകില്ല, ഇപ്പോ എന്നെ സഹായിക്കാൻ മകനും കൊച്ചുമോനും വരും .സത്യം പറഞ്ഞാൽ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.

ഈ കരിപുരണ്ട ജീവിതങ്ങൾ പരാതിയും പരിഭവുമില്ലാതെ പ്രകാശമേകി എഴുന്നള്ളിപ്പിനു മുന്നിൽ നില്ക്കമ്പോൾ അവർ സന്തോഷത്തോ ടെ അതിലുപരി ഈശ്വരാനുഗ്രഹത്തോടെ സ്വയം അതിൽ ലയിക്കുന്നു.

ഒറിജിനൽ ഫോട്ടോസിനു വേണ്ടി എന്റെ ഫോട്ടോഗ്രാഫി പേജ് സന്ദർശിക്കുക

Comments

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി