Posts

Showing posts from 2024

അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ക്രിക്കറ്റിന്റെ ലോകത്ത് എത്തി വിസ്മയങ്ങള്‍ തീര്‍കുന്ന അഫ്ഗാനിസ്ഥാന്‍

Image
ബംഗ്ലാദേശ് - അഫ്ഗാനിസ്ഥാൻ  മത്സരം.സൂപ്പർ 8  സ്റ്റേജിൽ നിന്നും ഇന്ത്യയൊഴികെ ആർക്കും സെമിഫൈനൽ പ്രവേശനം സാധ്യതയുള്ള അവസാന  മത്സരം.  അഫ്ഗാൻ ജയിച്ചാൽ അഫ്ഗാൻ, അഫ്ഗാൻ തോറ്റാൽ ഓസ്ട്രേലിയ, ഇനി മികച്ച റൺറേറ്റിൽ ബംഗ്ലാദേശ് അഫ്ഗാനേ തോൽപ്പിച്ചാൽ ബംഗ്ലാദേശ്.മൂന്ന് പേർക്കും സെമി സാധ്യത.ആകെ കൂടി ത്രില്ലിംഗ് ആയ  സൂപ്പർ 8 ലെ അവസാന മത്സരം. ഇതു പോലെ ആവേശം നിറഞ്ഞ  നിരവധി  മത്സരങ്ങൾ  നമ്മൾ ഫുട്ബോളിൽ  കണ്ടിട്ടുണ്ടാകും.പക്ഷെ ക്രിക്കറ്റിൽ വളരെ അപൂർവമായിട്ടാണ് ഇതു പോലത്തെ  മത്സരങ്ങൾ  സംഭവിക്കുന്നത്.ഇന്നത്തെ ഈ മത്സരം അത് പോലെ ഒന്നായിരുന്നു. അത്യന്തം അവസാനം വരെ ഒരോ ബോളും ആവേശം നിറഞ്ഞത്,ഒരോ പന്തുകളും ഒരോ നിമിഷവും ഒടുവിൽ അവസാനം ആരു ജയികും എന്ന അവസ്ഥയിൽ ടെൻഷൻ അടിപ്പിച്ച ഒരുമത്സരം.ഒടുവില്‍  ഭാഗ്യനിര്‍ ഭാഗ്യങ്ങള്‍ അത്രയേറെ മാറിമറിഞ്ഞ സൂപ്പര്‍ എയിറ്റ് പോരാട്ടത്തില്‍    ബംഗ്ലദേശിനെ എട്ട് റണ്‍സിന് കീഴടക്കി അഫ്ഗാനിസ്ഥാന്‍ ട്വന്റി ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ എത്തി.  മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും  വാശിയേറിയ പോരാട്ടത്തില്‍  ആവേശ വിജയമാണ് അഫ്ഗാന്‍ പൊരുതി നേടിയത്. പ്രാഥമിക റൗണ്ടിൽ കിവിസ്,സൂപ്പർ 8 ഇൽ ഓസ്ട്രേലിയ,ഈ രണ്

ലോകകപ്പ്‌ ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ അവിസ്മരണീയ വിജയം

Image
 ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ്  മത്സരങ്ങള്‍  എന്നും എപ്പോഴും ആവേശകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോകത്തിലെ  ഏറ്റവും   തീവ്രമായ  ഒരു മത്സരം തന്നെയാണ്    ഇന്ത്യ -പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം. ക്രിക്കറ്റിലെ എല്‍ ക്ലാസ്സിക്കോ എന്നു   വേണമെങ്കില്‍  വിശേഷിപ്പി ക്കാം ഈ മത്സരങ്ങളെ.  മറ്റ് ഏതു രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾ കാണുന്നതിനേക്കാൾ വ്യൂവർഷിപ് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക് ഉണ്ടാകുമേന്നതും എടുത്തു പറയേണ്ട ഒന്നാണ്. ടൂർണ്ണമെന്റിലെ ഇരുവരും തമ്മിലുള്ള ആദ്യ മത്സരത്തിനു ഇറങ്ങുമ്പോൾ  ഇന്ത്യക്ക് തന്നെ ആയിരുന്നു മുൻതൂക്കം.അതിനു കാരണം മുന്പ്  ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ നേടിയ വിജയങ്ങള്‍ തന്നെ.മറ്റൊന്ന് ഇന്ത്യ ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിനെ തോല്പിച്ചതിന്റെ ആത്മവിശ്വസത്തില്‍ ആണ് ഇറങ്ങിയത്.അതെ സമയം പാകിസ്താന്‍ അമേരിക്കയോട്  ആദ്യ കളി തോറ്റതിനാല്‍ നല്ല സമ്മര്‍ദ്ദത്തിലും,അവരെ  സംബന്ധിച്ചുടത്തോളം വളരെ നിര്‍ണായകമായിരുന്നു ഈ മത്സരം,ഒന്ന് നില നില്പ്,രണ്ടാമത് എതിരാളികള്‍ ഇന്ത്യ ആയതിനാല്‍. അപ്രതീക്ഷിത പേസും ബൗൻസുമായി വട്ടം കറക്കുന്ന ന്യൂയോർക്കിലെ പിച്ച് ബാറ്റ്സ്മാൻമാർക്ക്‌ ശവക്കുഴി തോണ്ടും എന്ന കാര്യത