നാട്ടില്‍ മാത്രമല്ലാട്ടോ,ഇവിടെ കാട്ടിലും ഉണ്ടേ ഞങ്ങള്‍ ..............

പ്രായഭേദമന്യേ ആനയെ കണ്ടാല്‍ ആരും നോക്കി നിന് പോകും 
ഒരു പക്ഷെ കാട്ടാനകള്‍ ചിന്തിക്കുന്നുണ്ടാകും,എന്താ ഈ പൂരം മുടക്കികള്‍ ഞങ്ങളെ ഒഴിവാക്കുന്നത് എന്ന് ?നാട്ടിലെ ഞങ്ങളുടെ സഹോദരന്മാരുടെ കാര്യത്തില്‍ മാത്രേ ഇടപെടൂ നിങ്ങള്‍? പൈസയും പേരും അതിലുപരി നാട്ടിലെ ഉത്സവവും പൂരങ്ങളും ഒക്കെ നിര്‍ത്തലാക്കാന്‍ ഞങ്ങളെ കൊണ്ട് പറ്റില്ലല്ലോഅല്ലെ.നാട്ടിലെ ഞങ്ങളുടെ സഹോദരന്മാരെ നൈസായിട്ട് അങ്ങട് ഒഴിവാക്കിയാല്‍ മലയാളികളുടെ ഈ ആഘോഷം ഒക്കെ നിര്‍ത്താല്ലോ അല്ലെ.☺☺
ഒരു ഉത്സവത്തിനു ഒരാന പ്രശ്നം ഉണ്ടാക്കിയാല്‍ അത് ഒരു വാര്‍ത്തയാവുന്നതും അതിനെ ചുറ്റിപ്പറ്റി കേസുകള്‍ നടക്കുന്നതും സ്വാഭാവികമാണ്.അത് പരമാവധി മുതലെടുക്കുന്ന ചില കൂട്ടരും ഇന്ന് സജീവമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നാ കാര്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്
കോടനാട്‌ ആനക്കൂട്ടില്‍ നിന്നൊരു കാഴ്ച.
എന്നാല്‍ എത്രയോ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങി അപകടം ഉണ്ടാക്കുന്നുണ്ട്.ആ സമയത്ത് ഒരു വാര്‍ത്ത‍ ഉണ്ടാകും.അധികാരികള്‍ ധന സഹായം വാഗ്ദാനം ചെയ്യും.വേണ്ട നടപടികള്‍ സ്വീകരിക്കും എന്നൊരു പ്രഖ്യാപനവും നടത്തുന്നതോടെ എല്ലാം അവസാനിക്കുന്നു.പിന്നീട് ഇത് അടുത്ത ഒരു സംഭവം വരുന്നത് വരെ ആരും ഒന്നും പ്രതികരിക്കില്ല. 
അല്ലെങ്കിലും ഈ കാട്ടാനകളുടെ സുഖവും ക്ഷേമവുക്കെ അന്വേഷിക്കാന്‍ ആര്‍ക്കാ സമയം.ഒരു പക്ഷെ സമയത്തെക്കാള്‍ ഉപരി ഇതില്‍ ഇടപെട്ടാല്‍ പ്രത്യേകിച്ച് ലാഭം ഒന്നുമില്ലല്ലോ,അതുകൊണ്ട് ഇടപെടണില്ല്യ എന്ന് പറയുന്നതാവും എന്നതാവും ശരി.
നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ടാകും ആരെ പറ്റിയാണ് ഞാൻ ഈ പറയുന്നത് എന്ന്.മറ്റാരുമല്ല നാട്ടാനകളെ പീഡിപ്പിക്കുന്നു എന്ന് കാണിച്ചു നാട്ടിലെ നമ്മുടെ ആനയെഴുന്നള്ളിപ്പുകള്‍ക്കും മറ്റും തടയിടാന്‍ ശ്രമിക്കുന്ന ചിലസംഘടനയില്‍ പ്രവര്‍ത്തിക്കുന്നആളുകളുണ്ട്,അവരുടെ കാര്യം ആണ് പറയുന്നത്.എങ്ങനെയാ ഇതിന്ഇവരുടെ വരുമാനം എന്ന് കൃത്യമായ്‌ എനിക്ക് അറിയില്ല.
എന്തായാലും കറക്റ്റ് ഉത്സവ സീസന്‍ ആരംഭിക്കുമ്പോള്‍ ഓരോരുത്തരും പതിയെ മാളത്തില്‍ നിന്നിറങ്ങും.വൃശ്ചികം മുതല്‍ മേടം വരെ അതായത് നവംബർ മുതല്‍ ഏപ്രില്‍ മെയ്‌ വരെ ഇവര്‍ ജോലിയില്‍ വ്യാപൃതരാണ്.പിന്നീടുള്ള മാസങ്ങളില്‍ ആനകളുമായി ബന്ധപ്പെട്ടു എന്ത് നടന്നാലും ഇവര്‍ പ്രതികരികില്ല.കാരണം ആ സമയത്ത് പരിപാടികള്‍ ഒന്നും ഇല്ലാത്തത്‌ മൂലം നാട്ടാനകള്‍ എല്ലാം തന്നെ വിശ്രമത്തിലായിരിക്കും.അത് കൊണ്ട് കുറ്റങ്ങള്‍ ഒന്നും കണ്ടു പിടിക്കാന്‍ സാധിക്കില്ല.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് 
നാട്ടാനകള്‍ മൂത്രമോഴിച്ചോ,എരണ്ടം ഇടണ്ടോ,ആനകള്‍ വെയിലത്താണോ നടക്കുന്നത് എന്നൊക്കൊ നോക്കി കുറ്റങ്ങൾ കണ്ടു പിടിക്കുകയും,ആനയുടെ കാലിലെ ചങ്ങല പാട് കണ്ടാല്‍ ഉടനടി അത് പീഡനം ആണ് എന്നൊക്കെ ചിത്രീകരിച്ചു മറ്റുള്ളവരെ മണ്ടന്മാരാക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് ഇവരുടെ ഭാഗത്ത്‌ നിന്ന് പലപ്പോഴും കാണുവാൻ സാധിച്ചിട്ടുള്ളത്.
വിശ്രമ നേരത്ത് ചിലപ്പോള്‍ കമ്പുകള്‍ കൊണ്ട് ഉരക്കാറുണ്ട് ആനകള്‍.ഈ സമയത്ത് അബദ്ധവശാല്‍ വല്ല മുറിവോ മറ്റോ സംഭവിച്ചാല്‍ ആനക്കാര്‍ പീഡിപ്പിച്ചു ഉപദ്രവിച്ചു എന്നൊക്കെ കാണിച്ചു ഈ മുറിവിന്റെ ഫോട്ടോസ് എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയുന്നു.ഇത് എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്നതിനു മുന്നേ തന്നെ കുറ്റങ്ങൾ കണ്ടു പിടിക്കുന്നു. സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമികുന്നില്ല.
ചിക്കന്‍ പോക്സ് അസുഖം ബാധിച്ച ഒരാള്‍ അത് മാറി പുറത്തേക്കിറങ്ങുമ്പോള്‍കുറച്ചു നാളത്തേക് ശരീരമാസകലം പാടുകള്‍ ഉണ്ടാകും. ഒരു മാസം ആയിട്ടും പാടുകള്‍ മാറിയില്ല എന്ന് കരുതി അയാള്‍ അപ്പോളും ഈ അസുഖ ബാധിതൻ ആണ് എന്ന് വിചാരിക്കാന്‍ പറ്റുമോ.അതെ പോലത്തെ ഒരു സംഭവം ആണ് ആനയുടെ ദേഹത്ത് ഒരു മുറിവു വന്നാല്‍.ഉദാഹരണത്തിന് മൂന്ന്‍ മാസത്തെ മദപ്പാടിന് ശേഷം ആന ഇറങ്ങുമ്പോള്‍ ചങ്ങല പൂണ്ട പാട് ഉണ്ടാവാറുണ്ട്.മദപ്പാട് സമയത്ത് ഒന്നാം ആനക്കാരന് അടുത്ത് ചെല്ലാന്‍ സാധിക്കാറില്ല. ആ സമയത്ത് ചങ്ങല ഇളക്കിയിടുവാന്‍ സാധിക്കാതെ വരുന്നത് മൂലം ഉണ്ടാകുന്നതാണ് ഇത്.(എല്ലാ ആനകളിലും ഇല്ല )ആനയെ മദപ്പാടില്‍ നിന്ന് അഴിച്ച ശേഷം ആ മുറിവുകളില്‍ കൃത്യമായി മരുന്നു വെച്ച് ചികിത്സ നടത്തും.അത്ര പെട്ടെന്ന് ഈ പാടുകള്‍ മാറില്ല.അതിനര്‍ത്ഥം അതിനു അസുഖം ആണെന്നോ അതിനെ പീടിപ്പികുകയാണെന്നോ അല്ല പക്ഷെ പുറമേ നിന്ന് കാണുന്ന ഒരാള്‍ വിചാരിക്കുന്നത് ആനയെ മദപ്പാടില്‍ നിന്ന് അഴിക്കുന്ന നേരത്ത് ആനക്കാരുടെ ഭാഗത്ത്‌ നിന്നുള്ള മര്‍ദനം മൂലം ഉണ്ടായ മുറിവ് ആണ് എന്ന് ആണ്.ആരും സത്യാവസ്ഥ മനസ്സിലാക്കാതെ ഉടന തന്നെ രണ്ടു ഫോട്ടോ എടുത്തു ഫേസ്‌ ബുക്കില്‍ പോസ്റ്റ്‌ ചെയ്തു ആനക്കാരനെയും ഉടമസ്ഥനെയും കുറ്റ പ്പെടുത്തി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു.
എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എഴുന്നള്ളിപ്പ് 
പലരുടെയും കൂലിക്കാരായി പ്രവര്‍ത്തിച്ചു സ്വന്തം കീശ വീര്‍പ്പിക്കുന്നവരും പത്തു പേരുടെ മുന്നില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ആയി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ആയി വരുന്ന ഇവര്‍ എന്തുകൊണ്ട് കാട്ടാനകളുടെ കാര്യത്തില്‍ വേണ്ടത്ര പ്രാധാന്യം കാണിക്കുന്നില്ല എന്നത് സംശയം ഉളവാക്കുന്ന ഒന്നാണ്.കാട്ടാനകളെ ഇവര്‍ വേറെ വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് തോന്നുന്നു .കാരണം ഈ കൂട്ടര്‍ ആരും അവരുടെ കാര്യത്തില്‍ യാതൊരു സമീപനവുമില്ല.
ആനയൂട്ടിനിടെ ആനക്ക് ഒരു ഉരുള ചോറ് കൊടുക്കുന്ന  ഒരു സ്ത്രീ 
അടുത്തിടെ പല പ്രദേശങ്ങളിലും കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുകയും വളരെയധികം നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.അവയുടെ ആക്രമണത്താല്‍ നിരവധി മനുഷ്യ ജീവൻ പൊലിഞ്ഞിട്ടുണ്ട്.പലതവണ പ്രദേശ വാസികള്‍ ഇതിനെതിരെ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും വലിയ മാറ്റങ്ങൾ ഒന്നും കാണുന്നില്ല.ഇപ്പോളും ആനകള്‍ നാട്ടിലേക്ക്‌ ഇറങ്ങി അപകടങ്ങള്‍ ഉണ്ടാക്കുന്നത് പതിവ് ആണ്.
കാട്ടാനകള്‍ നാട്ടില്‍ വര്‍ധിച്ചു വരുകയും അവ നാട്ടിലെക്കിറങ്ങി മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ കൃഷികളും മറ്റും നശിപ്പിക്കയും മനുഷ്യരെ അപയപെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് ഇതിനു വേണ്ട നടപടികള്‍ കൈകൊള്ളാന്‍ ഈ കപട ആനസ്നേഹികള്‍ ആവശ്യപ്പെടുന്നില്ല?
കാട്ടാനകള്‍ ചരിയുന്നതും അല്ലെങ്കില്‍ അവയുടെ ആക്രമണത്താല്‍ നഷ്ടപ്പെടുന്ന മനുഷ്യ ജീവനും വില കല്‍പ്പിക്കാതെ നാട്ടാനകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവങ്ങൾ മാത്രം പരമാവധി ബൂസ്റ്റ്‌ ചെയ്യ്തു കാണിക്കുന്നതിന് പിന്നിലെ ഗൂഡലക്‌ഷ്യം ആനപ്രേമികള്‍ അല്ലാത്തവരും ഒന്നും മനസിലാക്കണം.
ഇവരുടെ ഗൂഡ താല്പര്യം അറിയാതെ ഇവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന നമ്മുടെ നാട്ടിലെ ആളുകളും ഇതൊന്നു മനസിലാക്കണം .വിവരവും വിദ്യാഭ്യാസം ഉള്ള ചില സുഹൃത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നത് കാണുമ്പോള്‍ ആണ് ഒരു വിഷമം.
കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം 
ഇന്ന് ചില ഒറ്റപെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ നാട്ടാനകള്‍ നല്ല രീതിയില്‍ തന്നെ പരിപാലിക്കപ്പെടുന്നുണ്ട്.പക്ഷെ അതൊന്നും ഈ കപട ആനസേന്ഹികള്‍ കാണാതെ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടുപിടിക്കുന്നത് എന്തിനാ. ഉത്സവം ,ആന പൂരം,ഇതൊക്കെ ഒരു വികാരമാണ്.പെട്ടെന്നൊന്നും തകര്‍ക്കാന്‍ പറ്റില്ല.വളരെയേറെ വിഷം തോന്നുന്നു.ഇവരുടെ കാര്യത്തില്‍.നാട്ടാനകള്‍ പ്രശ്നമുണ്ടാക്കുമ്പോള്‍ സെക്കന്റുകള്‍ക്കുള്ളില്‍ പോസ്റ്റുകള്‍ ഇടുന്ന നിങ്ങള്‍ .എന്താ ഇവരുടെ കാര്യത്തില്‍ മൌനം പാലിക്കുന്നത് ??
ഗജപൂജ 
അപ്പോള്‍ സുഹൃത്തുക്കളെ ഒരു കാര്യം
പറയുമ്പോള്‍ ഇനിയെങ്കിലും രണ്ടുകൂട്ടരെയും ഉള്‍പ്പെടുത്തണം.കാട്ടിലുള്ളവരുടെ കാര്യവും കഷ്ടത്തിലാ ,ഇവരെ അപേക്ഷിച്ചു നോക്കുമ്പോള്‍ മനസമാധാനം നാട്ടിലുള്ളവര്‍ക്ക് തന്നെയാണ് എന്ന് തോന്നുന്നു.

Satheesh M Narayanan Unni
കഴിഞ്ഞ ദിവസം ചരിഞ്ഞ ചില്ലി കൊമ്പന്‍
ഫോട്ടോ കടപ്പാട് -
താഴെ കുറച്ചു ലിങ്കുകള്‍ ഉള്ളത് നോക്കൂ .






നോക്കാന്‍ പോയാല്‍ ഇതില്‍ കൂടുതല്‍ കാണും .
Satheesh M Narayanan Unni

.

Comments

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി